Home തിരഞ്ഞെടുത്ത വാർത്തകൾ സാറല്ല, മണിയേട്ടൻ അതിജീവനത്തിന്റെ ബാംഗ്ലൂർ വഴി

സാറല്ല, മണിയേട്ടൻ അതിജീവനത്തിന്റെ ബാംഗ്ലൂർ വഴി

വിശപ്പിന് പരിഹാരം കാണാനായി സ്കൂൾ പഠനം ഉപേക്ഷിച്ച അന്നത്തെ ആറാം ക്ലാസുകാരനായ പെരിന്തൽമണ്ണ പാതായ്ക്കരയിലെ കെ.മണികണ്ഠൻ എന്ന ഡെൽറ്റ മണി ഇന്ന് കേരളത്തിലും കർണ്ണാടകയിലുമായി വ്യാപിച്ച് കിടക്കുന്ന ‘ഡെൽറ്റ ഗ്രൂപ്പിന്റെ’ അമരക്കാരനാണ്. ഹോട്ടലുകൾ, ആഡംബര റെസ്റ്റോറൻ്റുകൾ, ലോഡ്ജുകൾ,കേറ്ററിംഗ് സർവീസുകൾ, റിയൽ എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി ഡെവലപ്പ്മെന്റ് തുടങ്ങി12ഓളം സ്ഥാപനങ്ങളുടെ വ്യവസായ സാമ്രാജ്യത്തിന്റെ നെടുംതൂൺ. ഒരു കാലത്ത് സ്വന്തം വിശപ്പടക്കാൻ ബുദ്ധിമുട്ടിയ ആ കൈകൾ ഇന്ന് ആയിരക്കണക്കിന് ആളുകൾക്ക് വയറ് നിറയെ ആഹാരവും ജീവിത മാർഗ്ഗവും നൽകുകയാണ്. ചെറിയജോലികളിൽ നിന്ന് തുടങ്ങി ജീവിതത്തോ ‘പൊരുതിക്കയറിയ മണികണ്ഠൻ തന്റെആദ്യ സംരംഭമായ ‘ഡെൽറ്റ’ ബാംഗ്ലൂർ കേന്ദ്രീകരിച്ച് ആരംഭിച്ചതാണ് വിജയത്തിന്റെ ആരംഭം. പിന്നീട് മണികണ്ഠൻ ഏല്ലാവരുടെയും പ്രിയ്യപ്പെട്ട ഡെൽറ്റ മണിയായി. ‘ഡ്രീം മെർച്ചന്റ്’ എന്ന സിനിമാ നിർമ്മാണകമ്പനിയ്ക്ക് തുടക്കം കുറിച്ച അദ്ദേഹം തന്റെ ആദ്യ ചിത്രത്തിൻ്റെ പണിപ്പുരയിലാണ്.

ജീവകാരുണ്യ മേഖലയിലും സജീവ സാന്നിദ്ധ്യമായ അദ്ദേഹത്തെ മുന്നോട്ട് നയിക്കുന്നത് ഒന്നുമില്ലായ്‌മയിലും സഹായം ചോദിച്ച് മുന്നിലെത്തുന്നവർക്ക് കൈത്താങ്ങാവണമെന്ന അമ്മ ദേവകിയുടെ വാക്കുകളാണ്.ഒന്നുമില്ലായ്മയുടെ ദിനങ്ങളിൽ വിശപ്പട ക്കാൻ എന്തെങ്കിലും ജോലി ചെയ്യണമെ ന്ന ചിന്ത മാത്രമായിരുന്നു അദ്ദേഹത്തിന്റെ മനസ്സിലെങ്ങും. സ്‌കൂൾ അവധി ദിവസങ്ങളിൽ സമീപത്തെ ഓട്ടോറിക്ഷാ വർക്ക്ഷോപ്പിൽ ജോലി ചെയ്തെങ്കിലും വിശപ്പ് അടങ്ങിയില്ല. ആദ്യ ശമ്പളം അച്ഛന്റെ കൈകളിൽ വെച്ചുകൊടുത്തപ്പോൾ ‘എ ന്റെ കുട്ടി പോയി വയറ് നിറയെ ബിരിയാ ‘നി കഴിക്കൂ’ എന്നായിരുന്നു മറുപടി. ആ വാക്കുകളിലുണ്ടായിരുന്നു അന്നേവരെ അനുഭവിച്ച ദാരിദ്ര്യത്തിൻ്റെ മുഴുവൻ ആ ഴവും. ഒടുവിൽ ആറാം ക്ലാസിൽ പഠനം ഉപേക്ഷിച്ചാണ് പ്രതീക്ഷകളുടെ ബാംഗ്ലൂർ നഗരത്തിലേക്ക് വണ്ടി കയറിയത്. ബാംഗ്ലൂർനഗരത്തിന്റെ തിരക്കുകളിലേക്ക് തനിച്ച് നടന്ന് കയറുമ്പോൾ സ്വന്തമെന്ന് പറയാൻആരും കൂട്ടിനുണ്ടായിരുന്നില്ല. അതിജീവനത്തിനായി ചെയ്യാത്ത ജോലികളില്ല.

കൊടും തണുപ്പുള്ള രാത്രികളിൽ തലചായ്ക്കാൻ ഇടമില്ലാതെ തെരുവോരങ്ങളിൽ ചുരുണ്ടുകൂടി. ഹോട്ടലുകളിൽ മേശ തുടച്ചു,പാത്രങ്ങളും ഗ്ലാസുകളും കഴുകി. ഈദിനങ്ങളിലും അവൻ്റെ മനസ്സിൽ മായാതെ നിന്നൊരു ഓർമ്മയുണ്ടായിരുന്നു. പണ്ട്വീടിന്റെ ഒരു ഭാഗത്ത് അച്ഛനും അമ്മയുംചേർന്ന് നടത്തിയിരുന്ന കൊച്ചു ഹോട്ടൽ.സ്നേഹം വിളമ്പിയ ആ ഹോട്ടലിന്റെ ഓർമ്മകളിൽ നിന്നാണ് സ്വന്തമായൊരു റെസ്റ്റോറന്റ് എന്ന ആശയം മണിയുടെ ഉള്ളിലുമെത്തിയത്. പക്ഷേ, വളർച്ചയുടെ വഴികൾ എളുപ്പമായിരുന്നില്ല. ബാംഗ്ലൂരിൽ ആരംഭിച്ച ബിസിനസ്സ് അടച്ച് പൂട്ടേണ്ടി വന്നനിമിഷം, താങ്ങായി നിൽക്കാൻ ആരുമില്ലാതെ പോയ സങ്കടക്കാലങ്ങൾ.അവിടയും തോറ്റ് കൊടുക്കാൻ തയ്യാറായില്ല. വിടതെ പിടിച്ച ആത്മവിശ്വാസത്തിന് മുന്നിൽ വിധിയും വഴിമാറി. അങ്ങനെ ‘ഡെൽറ്റഹോട്ടൽ’ രുചിയിടമായി വളർന്നു.ഹോട്ടൽ’ രുചിയിടമായി വളർന്നു.മണികണ്ഠൻ പിന്നീട് ഡെൽറ്റ മണിയായി മാറി. ഇന്ന് മലബാറിലെ ഏറ്റവും വലിയ റെസ്റ്റോറന്റടക്കം അദ്ദേഹത്തിന്റെ അദ്ധ്വാ നത്തിന്റെ മനോഹരമായ സാക്ഷാത്കാരമാണ്. താൻ വിളമ്പുന്ന ഭക്ഷണത്തിൽ യാതൊരു മറയും പാടില്ലെന്ന നിർബന്ധ മുള്ലതിനാൽ പാചകം ഉപഭോക്താക്കൾക്ക് നേരിട്ട് കാണാൻ സാധിക്കുന്ന ‘ഓപ്പൺ കിച്ചൺ’ മാതൃകയാണ് ഒരുക്കിയത്. ഇതേ മാതൃകയിൽ എറണാകുളത്തും റെസ്റ്റോറന്റ് ഒരുങ്ങുന്നുണ്ട്. സ്ഥാപനത്തിലെ ജീവനക്കാരോട്’സാറേ’ എന്ന് വിളിക്കരുതെന്നും ‘മണിയേട്ടാ’ എന്ന് വിളിച്ചാൽ മതിയെന്നും നിർബന്ധം പിടിച്ചു.

അല്ലാത്തപക്ഷം തങ്ങൾ തമ്മിൽ ഒരു അകൽച്ച തോന്നും എന്നായിരുന്നു അദ്ദേഹത്തിൻ്റെ വിശ്വാസം.നന്മ വറ്റാത്ത വഴിനിരവധി കുട്ടികൾക്ക് ഡെൽറ്റ മണി സ്വന്തം അച്ഛനെപ്പോലെയാണ്. നിരവധി വിദ്യാർത്ഥികളുടെ പഠനച്ചെലവ് അദ്ദേഹം ഏറ്റെടുത്തിട്ടുണ്ട്. അവരിൽ പലരേയും നേരിട്ട് കണ്ടിട്ടില്ലെങ്കിൽ പോലും പഠന സ്വപ്നങ്ങൾക്ക് ചിറക് നൽകുന്നത് ഡെൽറ്റ മ ണിയാണ്. കൊവിഡ് കാലത്ത് ബാംഗ്ലൂരിലെ മലയാളി വിദ്യാർത്ഥികൾക്ക് കിറ്റുകൾ നൽകിയും ഡ്യൂട്ടിയിലള്ള പൊലീസ് ഉദ്യോഗസ്ഥർക്ക് ഭക്ഷണം എത്തിച്ചും നന്മയുടെ കരങ്ങളായി. താമസിക്കാൻ ഇടം ലഭിക്കാതെ താൻ അനുഭവിച്ച നിസ്സഹായാവസ്ഥ ആർക്കും ഉണ്ടാവരുതെന്ന ലക്ഷ്യത്തിലൂന്നി ബാംഗ്ലൂരിൽ ഇൻ്റേൺഷിപ്പിനായി എ ത്തുന്ന വിദ്യാർത്ഥികൾക്ക് സൗജന്യ താമസ സൗകര്യമടക്കം നൽകി. എട്ട് വർഷങ്ങൾക്ക് മുമ്പ് ബാംഗ്ലൂരിലെ തെരുവിൽ ആ രോരുമില്ലാതെ മുഷിഞ്ഞ വസ്ത്രങ്ങളുമായി ഒരു രൂപ യാചിച്ച് നടന്ന വയോധിക നെ അദ്ദേഹം നെഞ്ചോട് ചേർത്തു. മക്കൾ സ്വത്തെല്ലാം വാങ്ങി വിദേശത്തേക്ക് പോവുകയും ഭാര്യ റോഡിൽ മരണപ്പെടുകയും ചെയ്ത ആ മനുഷ്യൻ ഇന്ന് ഡെൽറ്റ മണിയുടെ തണലിൽ സുരക്ഷിതമായ ജീവിതം നയിക്കുകയാണ് ഈ 105-ാം വയസിലും. ദുരിതം അനുഭവിക്കുന്ന പ്രായമായ 50ലധികം പേരെ ഏറ്റെടുത്ത് എല്ലാവിധ സൗകര്യങ്ങളും നൽകുന്നുണ്ട്. സ്നേഹം പങ്കുവെക്കാൻ രക്തബന്ധങ്ങൾ തന്നെ വേണമെന്നില്ലെന്ന് സ്വന്തം ജീവിതം കൊ ണ്ട് തെളിയിക്കുകയാണ് ഡെൽറ്റ മണി.സിനിമ വിനോദമല്ല സ്വപ്നംസിനിമയെന്നത് ഡെൽറ്റ മണിക്ക് കേവലമൊരു വിനോദമല്ല, മറിച്ച് വലിയൊരു സ്വപ്നമാണ്.

ആ സ്വപ്നങ്ങൾക്ക് ചിറകുമുളപ്പിച്ചാണ് ‘ഡ്രീം മെർച്ചന്റ്’ എന്ന പ്രൊഡക്ഷൻകമ്പനിക്ക് അദ്ദേഹം തുടക്കമിടുന്നത്. വെക്ലിത്തിരയിൽ വെറുമൊരു കാഴ്ചയ്ക്കപ്പുറം മനുഷ്യ നന്മയെയും നല്ല പ്രമേയങ്ങളെയും തൊട്ടറിയുന്ന സിനിമകൾ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഈ ബാനറിലൂടെ അദ്ദേഹം ലക്ഷ്യമിടുന്നത്. ആ വലിയആഗ്രഹത്തിന്റെറെ ആദ്യപടിയായി ഡ്രീം മെർച്ചന്റ് നിർമ്മിക്കുന്ന ചിത്രത്തിൻ്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ക്യാമറയ്ക്ക് പിന്നിൽ മാത്രമല്ല, മുന്നിലും തൻ്റെ സാന്നിദ്ധ്യം അടയാളപ്പെടുത്താൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ‘ഓഫീസർ ഓൺ ഡ്യൂട്ടി’3 എന്ന ചിത്രത്തിലെ ‘ശിവപ്പ’ എന്ന എ.എസ്.ഐ കഥാപാത്രമായി അദ്ദേഹം വേഷമിട്ടിരുന്നു. രണ്ട് ചിത്രങ്ങൾ കൂടി അണിയറയിൽ ഒരുങ്ങുന്നുണ്ട്. ‘എൻ്റെ പ്രൊഡക്ഷൻ കമ്പനിയുടെ പേര് പോലെത്തന്നെ, ഉണർന്നിരിക്കുമ്പോൾ സ്വപ്നം കാണാൻ ഇഷ്ടപ്പെടുന്നൊരാളാണ് ഞാൻ…’ നിറഞ്ഞ പുഞ്ചിരിയോടെ അദ്ദേഹം പറയുമ്പോൾ, ആ വാക്കുകളിൽ സിനിമയോടുള്ള അട ങ്ങാത്ത സ്നേഹവും നാളെയെക്കുറിച്ചുള പ്രതീക്ഷകളും തെളിഞ്ഞുനിൽക്കുന്നു.സ്നേഹത്തിന്റെ തണൽമരംഅമ്മയുടെ കണ്ണുകളിലെ വെളിച്ചമായിരു ന്നു എന്നും അദ്ദേഹത്തിൻ്റെ വഴികാട്ടി. ‘ അമ്മയാണ് എൻ്റെ ജീവിതം, എനിക്ക് അമ്മയൊരു രാജകുമാരിയാണ്’ എന്ന് ഡെൽറ്റ മണി പറയുമ്പോൾ, ആ വാക്കുകളിൽ കേവലമൊരു മകൻ്റെ സ്നേഹം മാത്രമല്ല ഉള്ളത്.

മറിച്ച്, ഒരു ജീവിതകാലം മുഴുവൻ പകർന്നുനൽകിയ വാത്സല്യത്തോടുള്ല ആ ഴത്തിലുള്ള നന്ദി കൂടിയുണ്ട്. അമ്മയുടെ വാക്കുകളിൽ നിന്നും പ്രവൃത്തികളിൽ നിന്നും കണ്ടുപഠിച്ച കരുണയും ലാളിത്യവു മാണ് അദ്ദേഹത്തിലെ മനുഷ്യനെ പാകപ്പെടുത്തിയത്. പിതാവ് ചാമിയുടെ കരുത ലും തണലായി കൂടെയുള്ള ഭാര്യ സ്മൃതിയുടെയും 10-ാം ക്ലാസുകാരനായ മകൻ നിരഞ്ജന്റെയും സ്നേഹവുമാണ് അദ്ദേഹത്തി 3 ൻ്റ ജീവകാരുണ്യ യാത്രകൾക്ക് കരുത്തു പകരുന്നത്. എന്ത് ചെയ്യുമ്പോഴും ഉറച്ച പിന്തുണയുമായി കുടുംബം ഒപ്പമുണ്ടെന്ന താണ് അദ്ദേഹത്തിൻ്റെ ഏറ്റവും വലിയ ധൈര്യം. സ്വന്തം കുടുംബത്തോടൊപ്പം തന്നെ ഡെൽറ്റ മണി നെഞ്ചോട് ചേർക്കുന്ന മറ്റൊന്നുണ്ട്, ബാംഗ്ലൂർ നഗരം. പ്രതി സന്ധികളിൽ ആശ്വാസമേകി തനിക്ക് തണലായി നിന്ന ആ നഗരത്തെ ഒരു വളർ ത്തമ്മയെപ്പോലെയാണ് അദ്ദേഹം കാണുന്നത്. ‘ഈ ബാംഗ്ലൂർ നഗരമില്ലെങ്കിൽ ഇന്നത്തെ ഞാനില്ല’ എന്ന് നിറഞ്ഞ മനസ്സോടെ അദ്ദേഹം ഓർത്തെടുക്കുമ്പോൾ ആ വാ ക്കുകളിൽ ഈ നഗരത്തോടുള്ല അറ്റമില്ലാത്ത സ്നേഹവും കടപ്പാടും വ്യക്തമാണ്.

You may also like

error: Content is protected !!
Join Our WhatsApp Group