ബെംഗളൂരില് ജോലി തിരയുകയാണോ? ഇതാ നമ്മ മെട്രോയില് അവസരം. അസിസ്റ്റൻ്റ് സെക്യൂരിറ്റി ഓഫീസർ തസ്തികയിലാണ് നിയമനം.ആകെ 50 ഒഴിവുകളാണ് ഉള്ളത്. താത്കാലിക നിയമനമാണ്. ആർക്കൊക്കെ അപേക്ഷിക്കാം, യോഗ്യത എന്താണ്, ശമ്പളം തുടങ്ങിയ വിശദാംശങ്ങള് പരിശോഘിക്കാംബെംഗളൂരു മെട്രോ മെയിൻ്റനൻസ് ആൻ്റ് ഓപ്പറേഷൻ വിംഗിലാണ് ഒഴിവ്. സൈന്യത്തില് (കര-നാവിക-വ്യോമയാനം) / കർണാടക പോലീസ്/ സി എ പി എഫ് , സി ആർ പി എഫ് , ബി എസ് എഫ് , സി ഐ എസ് എഫ് തുടങ്ങിയ സേനകളിലോ അല്ലെങ്കില് സമാനമായ മറ്റ് അനുബന്ധ സേവനങ്ങളിലോ സേവനം അനുഷ്ഠിക്കുന്നവർക്കോ വിരമിച്ചവർക്കോ അപേക്ഷിക്കാം.60 വയസില് താഴെയുള്ളവർക്ക് മൂന്ന് വർഷത്തേക്കായിരിക്കും കരാർ നിയമനം. 60 വയസിന് മുകളില് ഉള്ളവർക്ക് 1 വർഷവും.
ശാരീരിക ക്ഷമത പരിശോധന, എഴുത്ത് പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 60 വയസില് താഴെയെങ്കില് 32,950 രൂപയും 60 വയസിന് മുകളിലാണെങ്കില് 30,000 രൂപയും ശമ്പളമായി ലഭിക്കും.ശാരീരികക്ഷമത പരിശോധനഇതിനായി ഉദ്യോഗാർത്ഥികള് (അവരുടെ പ്രായത്തിനനുസരിച്ച്)10- 11.30 മിനിറ്റിന് ഇടയില് 1.5 കിമി ഓടി തീർക്കണം. ഏറ്റവും വേഗത്തില് പൂർത്തിയാക്കുന്നവർക്ക് അധിക പോയിൻ്റ് ലഭിക്കും. പരിശോധനയില് പങ്കെടുക്കുന്നതിനായി സർക്കാർ ആശുപത്രിയില് നിന്നുള്ള മെഡിക്കല് ഫിറ്റ്നെസ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. കായികക്ഷമതാ പരീക്ഷയില് വിജയിക്കുന്നവർക്ക് മാത്രമേ എഴുത്തുപരീക്ഷയില് പങ്കെടുക്കാൻ സാധിക്കൂ.ഒരു മണിക്കൂർ നീളുന്നതായിരിക്കും എഴുത്തുപരീക്ഷ. കന്നഡയിലോ ഇംഗ്ലീഷിലോ എഴുതാം. കന്നഡയിലുള്ള അറിവ് നിർബ്ധമാണ്. ഓണ്ലൈനായി അപേക്ഷിക്കാനുള്ള അവസാനയ തീയതി ഒക്ടോബർ 31 ആണ്.
അപേക്ഷയുടെ പ്രിൻ്റ് ഒട്ട് നവംബർ 11 നകം അയക്കണം. യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളും അപേക്ഷകള്ക്കൊപ്പം സമർപ്പിക്കണം. മതിയായ രേഖകള് സമർപ്പിച്ചില്ലെങ്കില് അപേക്ഷകള് നിരസിക്കുമെന്ന് അധികൃതർ അറിയിച്ചു.ഏറ്റവും സമീപകാലത്തായി എടുത്ത പാസ്പോർട്ട് സൈസ് ഫോട്ടോ, വയസ് തെളിയിക്കുന്ന രേഖ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകള്, തൊഴില്പരിചയ സർട്ടിഫിക്കറ്റുകള്, പിപിഒ ആൻ്റ് ഡിസ്ചാർജ് സർട്ടിഫിക്കറ്റുകള്, മെഡിക്കല് ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, ജോലി ചെയ്യുന്നവരാണെങ്കില് സ്ഥാപനത്തില് നിന്നുള്ള എംപ്ലോയ്മെൻ്റ് സർട്ടിഫിക്കറ്റ് എന്നിവയാണ് അപേക്ഷക്കൊപ്പം അയക്കേണ്ടത്.