Home Featured ബെംഗ്ളുറു: 12-ാം ക്ലാസില്‍ മാര്‍ക്ക് കുറവ്;യുവാവിന് വീട് വാടകയ്ക്ക് നൽകാൻ വിസമ്മതിച്ച് ഉടമസ്ഥൻ.

ബെംഗ്ളുറു: 12-ാം ക്ലാസില്‍ മാര്‍ക്ക് കുറവ്;യുവാവിന് വീട് വാടകയ്ക്ക് നൽകാൻ വിസമ്മതിച്ച് ഉടമസ്ഥൻ.

ബെംഗ്ളുറു: വലിയ നഗരങ്ങളില്‍ വീട് വാടകയ്‌ക്കെടുക്കാന്‍ വിദ്യാഭ്യാസം നിര്‍ബന്ധമാണോ? വാടകയ്ക്ക് വീട് കിട്ടാന്‍ നല്ല മാര്‍ക്ക് വാങ്ങേണ്ടി വരുമോ?.ഈ ചോദ്യങ്ങളിലേക്ക് വെളിച്ചം വീശുന്ന ഒരു വാട്സ്‌ആപ് ചാറ്റ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ് ഇപ്പോള്‍. ബെംഗ്ളൂരില്‍ നിന്നുള്ളതാണ് സംഭവം. യുവാവിന് വിദ്യാഭ്യാസമുണ്ടെങ്കിലും മാര്‍ക്ക് വളരെ കുറവായതിനാല്‍ വാടകയ്ക്ക് വീട് നല്‍കാന്‍ വീട്ടുടമ വിസമ്മതിച്ചുവെന്നാണ് അതില്‍ പറയുന്നത്.സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് വളരെ വേഗത്തിലാണ് വൈറലായത്.

രണ്ട് വാട്സ്‌ആപ് സ്‌ക്രീന്‍ഷോട്ടുകള്‍ പോസ്റ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്. ബ്രോക്കറും യുവാവും തമ്മിലുള്ള സംഭാഷണം ആദ്യ സ്‌ക്രീന്‍ഷോട്ടില്‍ കാണാം, അതില്‍ ബ്രോക്കര്‍ യുവാവില്‍ നിന്ന് എല്ലാ രേഖകളും ആവശ്യപ്പെടുന്നു. ഇതോടൊപ്പം തന്നെ കുറിച്ച്‌ എന്തെങ്കിലും എഴുതാനും യുവാവിനോട് നിര്‍ദേശിച്ചു. യുവാവ് ഇതിന് സമ്മതിക്കുകയും ചെയ്തു.രണ്ടാമത്തെ സ്‌ക്രീന്‍ഷോട്ടില്‍ യുവാവ് എല്ലാ രേഖകളും ബ്രോക്കര്‍ക്ക് നല്‍കിയതായി കാണാം.

ഇതിന് ശേഷം ബ്രോക്കര്‍ നല്‍കിയ മറുപടിയാണ് ശ്രദ്ധേയം. ‘നിങ്ങള്‍ക്ക് 12-ാം ക്ലാസില്‍ 75% മാര്‍ക്ക് മാത്രമായതിനാല്‍ വീട്ടുടമ നിരസിച്ചു. 90 ശതമാനം മാര്‍ക്കെങ്കിലും വേണമെന്നാണ് വീട്ടുടമസ്ഥന്‍ ആവശ്യപ്പെട്ടിരിക്കുന്നത്’, ബ്രോക്കര്‍ മറുപടി നല്‍കി.

ശുഭ് എന്ന ട്വിറ്റര്‍ ഉപയോക്താവാണ് ഈ പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്. ‘മാര്‍ക്കുകള്‍ നിങ്ങളുടെ ഭാവി തീരുമാനിക്കുന്നില്ല, പക്ഷേ അത് തീര്‍ച്ചയായും നിങ്ങള്‍ക്ക് ബാംഗ്ലൂരില്‍ ഫ്ലാറ്റ് ലഭിക്കുമോ ഇല്ലയോ എന്ന് തീരുമാനിക്കുന്നു’, എന്നായിരുന്നു പോസ്റ്റ്. നിരവധി പ്രതികരണങ്ങളാണ് പോസ്റ്റിന് ലഭിച്ച്‌ കൊണ്ടിരിക്കുന്നത്. ചിലര്‍ ആശ്ചര്യം പ്രകടിപ്പിക്കുകയും മറ്റുചിലര്‍ ഉടമയെ ട്രോളുകയും ചെയ്തു

You may also like

error: Content is protected !!
Join Our WhatsApp Group