ഏറ്റുമാനൂര്‍: കൈപ്പുഴ സ്വദേശിനിയായ വിദ്യാര്‍ഥിനി ബെംഗളൂരുവില്‍ കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നും വീണുമരിച്ചു.കൈപ്പുഴ വേമ്ബേനിക്കല് ദാസ്മോന്‍ തോമസിന്റെ മകള്‍ ഡോണ ജെസ്സി ദാസ്(18) ആണ് മരിച്ചത്.
കെട്ടിടത്തിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി താഴേക്ക് വീഴുകയായിരുന്നു.ബെംഗളൂരു ജെയിന് കോളേജില്‍ ബി.കോം ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയായിരുന്നു ഡോണ. സൗദിയിലെ ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥിനിയാണ്. അമ്മ: മാറിക തടത്തില്‍ ജെസ്സി. സഹോദരി: ഡ്രിയ.
സംസ്ഥാനത്ത് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നത് വ്യാപകം; തട്ടിപ്പുകാരുടെ വലയില്‍ വീഴാതിരിക്കാന്‍ ശ്രദ്ധിക്കാം
ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്ന സംഭവം സംസ്ഥാനത്ത് വ്യാപകമാകുന്നു. ഡിജിറ്റല്‍ സംവിധാനങ്ങളിലൂടെ പണം കൈമാറ്റം നടത്തിയവരുടെ ബാങ്ക് അക്കൗണ്ടുകളാണ് വ്യാപകമായി മരവിപ്പിക്കുന്നത്.കേരളത്തില്‍ രണ്ടായിരത്തിലേറെപ്പേരുടെ ബാങ്ക് അക്കൗണ്ടുകളാണ് ആഴ്ചകള്‍ക്കിടയില്‍ മരവിപ്പിച്ചെതെന്നാണ് റിപ്പോര്‍ട്ട്. അപ്രതീക്ഷിതമായ നടപടിയില്‍ നിരവധി പേരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
വിദേശങ്ങളില്‍ നിന്ന് അനധികൃതമാര്‍ഗങ്ങളില്‍ പണമയയ്ക്കുന്നവര്‍, ക്രിപ്റ്റോ കറന്‍സി ഇടപാടുകള്‍ നടത്തുന്നവര്‍, ഓണ്‍ലൈനിലൂടെ പണംസ്വീകരിക്കുന്ന ചെറുകിടവ്യാപാരികള്‍ എന്നിവരാണ് പ്രതിസന്ധിയിലായിരിക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയം സാമ്ബത്തിക തട്ടിപ്പുകള്‍ തടയാനായി ആരംഭിച്ച ദേശീയ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലിലെത്തുന്ന പരാതികളെ തുടര്‍ന്നാണ് നടപടി.
ഈ പോര്‍ട്ടലില്‍ തട്ടിപ്പിനിരയായ വ്യക്തി പരാതി സമര്‍പ്പിച്ചാല്‍ ആ സംസ്ഥാനത്തെ പൊലീസിനെ വിവരം അറിയിച്ച് തുടര്‍നടപടികള്‍ എടുക്കും.പണം തട്ടിയെടുക്കുന്നവര്‍ അത് അപ്പോള്‍തന്നെ മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റുന്നത് പതിവാണ്. ഇതേ തുടര്‍ന്നാണ് അതേ അക്കൗണ്ടില്‍നിന്ന് പണം കൈമാറിയ അക്കൗണ്ടുകളും മരവിപ്പിക്കുന്നത്. തട്ടിപ്പുകാര്‍ തുക സുരക്ഷിതമാക്കാനായി ഉത്പന്നങ്ങളോ മറ്റും വാങ്ങുകയും ചെയ്യാറുണ്ട്.
അത്തരത്തില്‍ പണം കൈമാറുന്ന അക്കൗണ്ടും മരവിപ്പിക്കുന്ന അവസ്ഥയാണിപ്പോള്‍. യുപിഐ വഴി പണം കൈമാറ്റം ചെയ്യപ്പെട്ട അക്കൗണ്ടുകള്‍ മാത്രമല്ല നെഫ്റ്റ്, ആര്‍ടിജിഎസ്, അക്കൗണ്ട് ട്രാന്‍സ്ഫര്‍, ചെക്ക് തുടങ്ങിയവയിലൂടെ ഇടപാടുകള്‍ നടത്തിയ അക്കൗണ്ടുകളും മരവിപ്പിക്കപ്പെടുന്നുണ്ട്.അക്കൗണ്ട് മരവിപ്പിച്ചത് നീക്കം ചെയ്യാനായി തങ്ങളുടെ അക്കൗണ്ടില്‍ പണംവന്നത് എന്ത് ആവശ്യത്തിനാണെന്ന് ബോധ്യപ്പെടുത്തുന്ന രേഖകളും തിരിച്ചറിയല്‍ രേഖകളും സഹിതം പരാതിക്കാരന്റെ പൊലീസ് സ്റ്റേഷനില്‍ ബന്ധപ്പെടണം.
എന്നാല്‍ ഇത് മറ്റ് ഏതെങ്കിലും സംസ്ഥാനമായാല്‍ അക്കൗണ്ട് മരവിപ്പിക്കപ്പെട്ടവര്‍ ദുരിതത്തിലാവും. ഈ രേഖകള്‍ തങ്ങളുടെ പൊലീസ് സ്റ്റേഷനില്‍ തന്നെ ബോധ്യപ്പെടുത്താനുള്ള സംവിധാനം വേണമെന്നാണ് ആവശ്യം ഉയരുന്നത്.
പരിചയമില്ലാത്തവരുടെ കൈയ്യില്‍ നിന്നും പണം സ്വീകരിക്കാതിരിക്കുക, വ്യാപാരാവശ്യങ്ങള്‍ക്ക് കറന്റ് അക്കൗണ്ട് മാത്രം ഉപയോഗിക്കുക, ഉപഭോക്താക്കളില്‍ നിന്ന് പണം സ്വീകരിക്കാനും മറ്റ് വ്യാപാര ഇടപാടുകള്‍ക്കും സേവിങ്സ് ബാങ്ക് അക്കൗണ്ട് ഉപയോഗിക്കാതിരിക്കുക, വിദേശങ്ങളില്‍ നിന്ന് നാട്ടിലെ ബന്ധുക്കള്‍ക്ക് പണം അയക്കുമ്ബോള്‍ മണി എക്സ്ചേഞ്ച് സ്ഥാപനങ്ങള്‍, ബാങ്കുകള്‍ തുടങ്ങിയ അംഗീകൃതമാര്ഗങ്ങള്മാത്രം ഉപയോഗിക്കുക എന്നീ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇതിലൂടെ മാത്രമേ തട്ടിപ്പുകാരുടെ വലയില്‍ വീഴാതിരിക്കുകയുളളൂവെന്ന് മുന്നറിയിപ്പുണ്ട്.