ബംഗളുരു: ഭര്‍ത്താവ് ചോക്ലേറ്റ് കൊണ്ടു വരാത്തതിനെ തുടര്‍ന്ന് 25കാരിയായ ഭാര്യ ജീവനൊടുക്കി. ഹെന്നൂര്‍ ബന്ദെക്കടുത്ത ഹൊന്നപ്പ ലേഔട്ടില്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം.തന്റെ മരണത്തിന് ആരും ഉത്തരവാദിയല്ലെന്ന് ആത്മഹത്യാ കുറിപ്പ് എഴുതിയവെച്ച ശേഷമാണ് യുവതി തുങ്ങി മരിച്ചത്. സലൂണില്‍ ജോലിക്കാരനായ ഗൗതമും ഭാര്യ നന്ദിനിയും കോളജ് കാലഘട്ടം മുതല്‍ അറിയുന്നവരാണ്. ഈ ദമ്ബതികള്‍ക്ക് രണ്ട് മക്കളുണ്ട്.സംഭവ ദിവസം ഗൗതം ജോലിക്ക് പോവുന്നത് നന്ദിനി തടഞ്ഞിരുന്നു.
തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്കുണ്ടാവുകയും ജോലി കഴിഞ്ഞ് വരുമ്ബോള്‍ ചോക്ലേറ്റ് കൊണ്ട് വരാന്‍ നന്ദിനി ആവശ്യപ്പെടുകയും ചെയ്തു. കൊണ്ടുവരാമെന്ന് ഉറപ്പ് നല്‍കി വീട്ടില്‍ നിന്ന് പോയ ഗൗതം പിന്നീട് നന്ദിനിയുടെ ഫോണ്‍ കാളുകള്‍ എടുത്തില്ലെന്നും പൊലീസ് പറയുന്നു.11:45ഓടെ നന്ദിനി ഭര്‍ത്താവിന് വാട്സാപ്പ് സന്ദേശങ്ങള്‍ അയച്ചു. താന്‍ പോവുകയാണെന്നും നേരത്തെ എത്തി മക്കള്‍ക്ക് ഭക്ഷണം കൊടുക്കണമെന്നും അവരെ നന്നായി നോക്കണമെന്നുമായിരുന്നു സന്ദേശം. സന്ദേശം കണ്ട് ഭയന്ന ഗൗതം നന്ദിനിയെ വിളിച്ചെങ്കിലും ഫോണെടുത്തില്ല.
തുടര്‍ന്ന് വീട്ടിലെത്തിയ ഗൗതം നന്ദിനിയെ തൂങ്ങിമരിച്ച നിലയിലാണ് കാണുന്നത്.സംഭവത്തില്‍ നന്ദിനിയുടെ രക്ഷിതാക്കള്‍ ഗൗതമിനെതിരെ ആരോപണം ഉന്നയിച്ചിട്ടില്ല. ഹെന്നൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയാണ്
ലീക്കഡ് പതിപ്പ് കാണേണ്ട; ആടുജീവിതത്തിന്റെ ട്രെയിലര്‍ പങ്കുവെച്ച് പൃഥ്വിരാജ്
ബ്ലെസ്സി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ആടുജീവിത’ത്തിന്റെ ട്രെയിലര്‍ പങ്കുവെച്ച് പൃഥ്വിരാജ്.സിനിമയുടെ ട്രെയിലര്‍ സമൂഹ മാധ്യമങ്ങളില്‍ ലീക്കായ സാഹചര്യത്തിലാണ് നടന്‍ ഔദ്യോഗികമായി പുറത്തുവിട്ടത്. ചലച്ചിത്രമേളകള്‍ക്കായി ഒരുക്കിയ ട്രെയിലര്‍ ആണെന്നും സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണെന്നും നടന്‍ പറഞ്ഞു.’ഇത് മനപൂര്‍വമല്ലായിരുന്നു.
ഇത് ഓണ്‍ലൈനില്‍ ‘ലീക്ക്’ ആകാനായി ഒരുക്കിയതല്ല. എന്നാല്‍ ചലച്ചിത്രമേളകള്‍ക്ക് മാത്രമായി കട്ട് ചെയ്ത ‘ആടുജീവിതം’ ട്രെയിലര്‍ ഓണ്‍ലൈനിലൂടെ പുറത്തുവന്നത് നിങ്ങളില്‍ മിക്കവര്‍ക്കും അറിയാമെന്ന് ഞാന്‍ ഊഹിക്കുന്നു. അതുകൊണ്ട് ഇതാ, ആടുജീവിതം, ‘ദ ഗോട്ട് ലൈഫ്’ (പൂര്‍ത്തിയായിട്ടില്ല, ജോലി പുരോഗമിക്കുന്നു) എന്ന സിനിമയുടെ ചലച്ചിത്രമേളക്കായുള്ള ട്രെയിലര്‍… നിങ്ങള്‍ക്ക് ഇത് ഇഷ്ടമാവുമെന്ന് കരുതുന്നു’, പൃഥ്വിരാജ് കുറിച്ചു.പൃഥ്വിരാജ് അവതരിപ്പിക്കുന്ന നജീബ് എന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ജീവിതാവസ്ഥകള്‍ കാട്ടുന്നതാണ് ട്രെയിലര്‍. നടന്റെ മികച്ച അഭിനയ മുഹൂര്‍ത്തങ്ങളും ട്രെയിലര്‍ ഉറപ്പ് നല്‍കുന്നുണ്ട്.