Home Featured മൈസൂരുവിൽ മലയാളി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

മൈസൂരുവിൽ മലയാളി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു:മൈസൂരുവിൽ മലയാളി യുവതിയെ ജോലിസ്ഥലത്ത് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.ഊരകം സ്വദേശി ഷാജിയുടെ മകൾ സബീനയാണ് മരിച്ചത്. സബീനയുടെ ശരീരത്തിൽ മുറിവുകൾ കണ്ടെത്തിയിരുന്നത് പോലീസിനെ സംശയത്തിനിടയാക്കി.

കരുവന്നൂർ സ്വദേശിയായ ആൺസുഹൃത്തുമായുള്ള തർക്കമാണ് മരണകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ.സബീനയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സുഹൃത്തിനെ മൈസുരു പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചോദ്യം ചെയ്ത് വരികയാണ് പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം നാട്ടിലെത്തിക്കും.

ഒരു വര്‍ഷം ഈടാക്കിയത് ഒരു കോടി പിഴ, നേട്ടമുണ്ടാക്കുന്ന ആദ്യ വനിത; റോസലിനെ അഭിനന്ദിച്ച്‌ റെയില്‍വെ

ട്രെയിനില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്‌തവരില്‍ നിന്നും ഒരു വര്‍ഷത്തിനിടെ പിഴയായി ഈടാക്കിയത് 1.3 കോടി രൂപ.ദക്ഷിണ റെയില്‍വെ പ്രിന്‍സിപ്പല്‍ ടിക്കറ്റ് ഇന്‍സ്‌പെക്ടറായ റോസിലിന്‍ ആരോക്യ മേരിയെ അഭിനന്ദിച്ച്‌ ഇന്ത്യന്‍ റെയില്‍വെ. ഈ നേട്ടം കൈവരിക്കുന്ന ആദ്യ വനിതയാണ് റോസലില്‍.’ഒട്ടും വിട്ടുവീഴ്ച്ചയില്ലാതെ, ആത്മാര്‍ഥതയോടെ ജോലി ചെയ്ത റോസലിനെ ഞങ്ങള്‍ അഭിനന്ദിക്കുന്നു. പിഴ ഇനത്തില്‍ ഒരു കോടി രൂപ സമാഹരിച്ച ആദ്യ വനിതാ ടിക്കറ്റ് ചെക്കര്‍ എന്ന നേട്ടം റോസലിന്‍ സ്വന്തമാക്കിയിരിക്കുന്നു.

‘ ഇന്ത്യന്‍ റെയില്‍വെ മന്ത്രാലയം ട്വീറ്റ് ചെയ്തു. ഒപ്പം റോസലിന്റെ ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്.ട്വീറ്റ് വൈറലായതോടെ നിരവധിയാളുകള്‍ റോസലിനെ അഭിനന്ദിച്ച്‌ രംഗത്തെത്തി. നിരവധി റീട്വീറ്റുകളും കമന്റുകളും വന്നു. റോസലിനെപ്പോലെ ജോലിയോട് സമര്‍പ്പണ മനോഭാവമുള്ള നിരവധി ആളുകളേയാണ് ഇന്ത്യക്ക് ആവശ്യം എന്നായിരുന്നു ഒരാളുടെ കമന്റ്. റോസലിനെ മുംബൈയിലേക്ക് തരണമെന്നായിരുന്നു മറ്റൊരാളുടെ ആവശ്യം.ഏപ്രില്‍ 2022 മുതല്‍ ഇതുവരേയുള്ള കാലയളവില്‍ മൂന്ന് ടിക്കറ്റ് ചെക്കര്‍മാര്‍ യാത്രക്കാരില്‍ നിന്ന് ഒരു കോടിയില്‍ അധികം രൂപ പിഴയിനത്തില്‍ ഈടാക്കിയിട്ടുണ്ടെന്നാണ് ദക്ഷിണ റെയില്‍വേയുടെ കണക്ക്.

ശക്തിവേല്‍ എന്ന ടിക്കറ്റ് എക്‌സാമിനര്‍ 1.10 കോടി രൂപയാണ് സമാഹരിച്ചത്. ചെന്നൈ ഡിവിഷന്‍ ഡെപ്യൂട്ടി ചീഫ് എക്‌സാമിനര്‍ ആയ നന്ദകുമാര്‍ 1.55 കോടി രൂപയും ഈടാക്കി.

You may also like

error: Content is protected !!
Join Our WhatsApp Group