Home Featured ‘മഥുര ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപത്തെ പള്ളി നീക്കണം’; കൃഷ്ണ ജന്മഭൂമി നിർമാൺ ന്യാസ് രൂപീകരിച്ചു

‘മഥുര ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപത്തെ പള്ളി നീക്കണം’; കൃഷ്ണ ജന്മഭൂമി നിർമാൺ ന്യാസ് രൂപീകരിച്ചു

by admin

ന്യൂഡൽഹി: ഉത്തർപ്രദേശിലെ മഥുരയിൽ ശ്രീക‍ൃഷ്ണ ക്ഷേത്രത്തിന് സമീപത്തെ ഷാഹി ഈദ്ഗാഹ് പള്ളി നീക്കം ചെയ്യണമെന്ന ആവശ്യവുമായി ശ്രീകൃഷ്ണ ജന്മഭൂമി നിർമാൺ ന്യാസ് രൂപീകരിച്ചു. 14 സംസ്ഥാനങ്ങളിൽ നിന്നുള്ള 80 സന്യാസിമാർ ചേർന്നാണ് പ്രസ്ഥാനത്തിന് തുടക്കമിട്ടത്. അയോധ്യയിലെ ശ്രീരാമ ജന്മഭൂമി ന്യാസിന്റെ മാതൃകയിലാണിത്. ആചാര്യ ദേവ് മുരാരി ബാപുവാണ് ചെയർമാൻ.

കൃഷ്ണ ജന്മഭൂമിയുടെ മോചനം ആവശ്യപ്പെട്ടുള്ള ഒപ്പുശേഖരണ ക്യാംപയിൻ ഉടൻ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഒപ്പുശേഖരണത്തിന് ശേഷം ദേശവ്യാപകമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരിയിൽ ക്യാംപയിൻ ആരംഭിച്ചതാണ്. എന്നാൽ ലോക്ക്ഡൗണായതിനാൽ മുന്നോട്ടുപോകാനായില്ലെന്നും അദ്ദേഹം പറഞ്ഞു.

കർണാടക ആരോഗ്യ മന്ത്രി ബി ശ്രീരാമുലുവിനും കോവിഡ് സ്ഥിരീകിരിച്ചു

ക്ഷേത്രത്തിന്റെ നാലര ഏക്കർഭൂമിയിലാണ് ഷാഹി ഈദ്ഗാഹ് പള്ളി സ്ഥിതി ചെയ്യുന്നതെന്നും അവിടെ മത- സാംസ്കാരിക ചടങ്ങുകൾ നടത്താനായി ഹാൾ നിർമിക്കണമെന്നുമാണ് ക്ഷേത്ര അധികാരികൾ വാദിക്കുന്നത്. അയോധ്യയിലെ ബാബരി പള്ളി തകർത്തതിന് പിന്നാലെ ഇനി മഥുര കൃഷ്ണ ജന്മഭൂമിയുടെ മോചനവും വരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രവുമാണ് അടുത്ത അജണ്ടയെന്ന് വിശ്വ ഹിന്ദു പരിഷത്ത് പ്രഖ്യാപിച്ചിരുന്നു.

ഇന്ന് കർണാടകയിൽ 5,985 പേർക്ക് കോവിഡ്, മരണം 107;ബംഗളുരുവിൽ 1,948 രോഗികളും 22 മരണവും ;രോഗമുക്തി 4,670 പേർക്ക് 

മാക്കൂട്ടം -കൂട്ടുപുഴ അതിർത്തി തുറന്നു -കണ്ണൂരിലേക്കുള്ള യാത്ര സുഗമമാവുന്നു

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group