Home Featured കരിപ്പൂരിൽ വിമാനാപകടം:വിമാനം രണ്ടായി പിളർന്നു ,യാത്രക്കാർ മരിച്ചതായും വിവരം

കരിപ്പൂരിൽ വിമാനാപകടം:വിമാനം രണ്ടായി പിളർന്നു ,യാത്രക്കാർ മരിച്ചതായും വിവരം

by admin

കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി വാൻ അപകടം നടന്നതായി റിപ്പോർട്ട് . ദുബായിൽ നിന്നും വന്ന വിമാനമാണെന്നാണ് സൂചന .

പൈലറ്റിനുൾപ്പെടെ നിരവധി പേർക്ക് പരിക്ക് പറ്റിയെന്നാണ് ഇപ്പോൾ ലഭിച്ച വിവരം . നിലവിൽ 2 മരണം ഉൾപ്പെടെ യാത്രയ്ക്കാർക്കു പരിക്ക് പറ്റിയതായി സൂചന . കൂടുതൽ വിവരങ്ങൾ പുറത്തു വരുന്നതേ ഉള്ളൂ .32 ആംബുലൻസുകൾ വിമാനത്താവളത്തിൽ വിന്യസിച്ചു കഴിഞ്ഞു .ഔദ്യോഗിക വിവരങ്ങൾ ഉടൻ പുറത്തു വന്നേക്കും .

10 കുട്ടികൾ ഉൾപ്പെടെ 174 നു മുകളിൽ ആൾക്കാറുണ്ടായിരുന്ന എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനമാണ് അപകടത്തിൽ പെട്ടത്

കരിപ്പൂരില്‍ ദുബായില്‍ നിന്നും വന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ലാന്‍ഡിങിനിടെ അപകടത്തില്‍പെട്ടു. റെണ്‍വെയില്‍നിന്ന് തെന്നിമാറി റോഡിന്റെ ഭാഗത്തേക്കാണ് വിമാനം വീണത്.

മഴകാരണം റണ്‍വേയില്‍ നിന്നും തെന്നി മാറി താഴേക്ക് വീണു. ലാന്‍ഡിങ്ങിനിടെയാണ് അപകടം. ഇന്ന് രാത്രി 8 മണിയോടെയാണ് സംഭവം. കൊണ്ടോട്ടി-കുന്നുംപുറം റോഡില്‍ മേലങ്ങാടി വഴിയുള്ള ക്രോസ് ബെല്‍റ്റ് റോഡിന്റെ ഭാഗത്തേക്കാണ് വിമാനം വീണത്. യാത്രക്കാര്‍ ഉള്ള വിമാനമാണ് റണ്‍വേയില്‍ നിന്നും താഴേക്ക് വീണത്. രക്ഷാപ്രവര്‍ത്തനം തുടരുന്നു. അതേസമയം, യാത്രക്കാര്‍ സുരക്ഷിതര്‍ ആണ്. വാഹനമുള്ള സമീപവാസികള്‍ രക്ഷാപ്രവര്‍ത്തനത്തിന് വാഹനവുമായി എത്തണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. പ്രദേശവാസികളോട് അപകടം നടന്ന വിമാനത്തിന്റെ സമീപത്തേക്ക് എത്തരുത് എന്നും നിര്‍ദ്ദേശം

ഇന്ന് കർണാടകയിൽ 6,670 പേർക്ക് കോവിഡ്, മരണം 101;ബംഗളുരുവിൽ 2,147 രോഗികളും 22 മരണവും ;രോഗമുക്തി 3,951 പേർക്ക്

മുത്തങ്ങ വഴിയുള്ള ഗതാഗതം താൽക്കാലികമായി നിർത്തിവെച്ചു : മലബാർ ഭാഗത്തേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group