Home Featured രാമക്ഷേത്ര നിര്‍മ്മാണം; പ്രധാനമന്ത്രി അയോദ്ധ്യയിലെത്തി, ഭൂമി പൂജ ചടങ്ങുകള്‍ക്ക് തുടക്കം

രാമക്ഷേത്ര നിര്‍മ്മാണം; പ്രധാനമന്ത്രി അയോദ്ധ്യയിലെത്തി, ഭൂമി പൂജ ചടങ്ങുകള്‍ക്ക് തുടക്കം

by admin

ലക്‌നൗ: രാമക്ഷേത്ര നിര്‍മ്മാണത്തിനായുള്ള ഭൂമി പൂജയ്‌ക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി അയോദ്ധ്യയിലെത്തി. കേന്ദ്ര സേനയുടെ കനത്ത സുരക്ഷ വലയത്തില്‍ കൊവിഡ് പ്രതിരോധമാനദണ്ഡങ്ങള്‍ പാലിച്ചാണ് ചടങ്ങുകള്‍ നടക്കുന്നത്. ലോകത്തിലെ മൂന്നാമത്തെ വലിയ ക്ഷേത്രത്തിന്റെ നിര്‍മാണത്തിനാണ് തുടക്കമാകുന്നത്. 40 കിലോ വെള്ളി ശില പാകിയാണ് ക്ഷേത്ര നിര്‍മാണത്തിന് തുടക്കമിടുന്നത്.

ബെ​യ്റൂ​ട്ടിലെ ഉഗ്ര സ്ഫോടനം : മരണസംഖ്യ വീണ്ടും വര്‍ദ്ധിച്ചു, നാലായിരത്തില്‍ അധികം പേര്‍ക്ക് പരിക്കേറ്റു

വേദിയില്‍ പ്രധാനമന്ത്രിക്കൊപ്പം ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, യു.പി ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, രാമജന്മഭൂമി ന്യാസ് മേധാവി മഹന്ത് നൃത്യ ഗോപാല്‍ ദാസ് എന്നിവരുമുണ്ടാകും. രാമജന്മഭൂമിയില്‍ ചെമ്ബകത്തൈ നട്ട ശേഷമാകും ഭൂമിപൂജ. പ്രധാനമന്ത്രിയും ആര്‍.എസ്.എസ് മേധാവിയും യു.പി മുഖ്യമന്ത്രിയും സംസാരിക്കും. പുതിയ ക്ഷേത്രത്തിന്റെ മാതൃകയിലുള്ള സ്റ്റാംപും പുറത്തിറക്കും.

ഇന്ന് കർണാടകയിൽ 6259 പേർക്ക് കോവിഡ്, മരണം 110;ബംഗളുരുവിൽ 2035 രോഗികളും 30 മരണവും ;രോഗമുക്തി 6,777 പേർക്ക്

ചടങ്ങിലേയ്ക്ക് 75 പേര്‍ക്കാണ് ക്ഷണം. 2,000 പുണ്യസ്ഥലങ്ങളില്‍ നിന്ന് മണ്ണും 1500 ഇടങ്ങളില്‍ നിന്ന് വെള്ളവും ഭൂമി പൂജക്കായി എത്തിച്ചിട്ടുണ്ട്. ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കളായ എല്‍.കെ അദ്വാനിയും മുരളി മനോഹര്‍ ജോഷിയും വീഡിയോ കോണ്‍ഫറന്‍സ് വഴി ചടങ്ങിന്റെ ഭാഗമാകും. ശക്തവും ഐശ്വര്യപൂര്‍ണവുമായ ഇന്ത്യയുടെ പ്രതീകമായി രാമക്ഷേത്രം മാറുമെന്ന് ഉറപ്പുണ്ടെന്ന് എല്‍.കെ അദ്വാനി പറഞ്ഞിരുന്നു.

bangalore malayali news portal join whatsapp group

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group