Home covid19 ക്വാറന്റൈൻ ലംഘിക്കുന്നവരെ പിടികൂടാൻ ഇ-ടാഗുമായി കർണാടക

ക്വാറന്റൈൻ ലംഘിക്കുന്നവരെ പിടികൂടാൻ ഇ-ടാഗുമായി കർണാടക

by admin

സംസ്ഥാനത് ഹോം ക്വാറന്റൈനിൽ കഴിയുന്നവർ ക്വാറന്റൈൻ നിർദേശങ്ങൾ ലംഘിക്കാതിരിക്കാൻ ഇ ടാഗുകൾ ഏർപ്പെടുത്തുമെന്ന് കോവിഡ് ചുമതലയുള്ള റവന്യൂ മന്ത്രി ആർ അശോക് അറിയിച്ചു. മുംബൈ ആസ്ഥാനമായുള്ള ഒരു സ്ഥാപനവുമായി ഇ-ടാഗുകൾ വികസിപ്പിക്കുന്നതിനായി സർക്കാർ ചർച്ചകൾ നടത്തിവരികയാണെന്ന് മന്ത്രി പറഞ്ഞു.

ക്വാറന്റൈൻ നിർദേശിക്കപ്പെട്ട വ്യക്തികളുടെ കയ്യിൽ ഇലക്ട്രോ ചിപ്പ് ഘടിപ്പിച്ച ടാഗ് കെട്ടി അവർ ക്വാറന്റൈൻ ലംഘി ക്കുന്നില്ല എന്ന് ഉറപ്പു വരുത്തും .14 ദിവസം ഈ ടാഗ് ആക്ടിവിലായിരിക്കും . അതിനു മുമ്പ് ഈ ടാഗ് അഴിച്ചുമാറ്റാൻ ശ്രമിച്ചാൽ അധികൃതർക്ക് ഉടൻ തന്നെ വിവരം ലഭിക്കുന്നതായിരിക്കും. അതുകൊണ്ട് തന്നെ കൊറന്റൈനിൽ കഴിയുന്നവർ വീട്ടിൽ തന്നെ തുടരാൻ നിർബന്ധിതനാകും.

കോവിഡ്-19 കേസുകൾ സംസ്ഥാനത്തു വർധിച്ചു വരുന്ന സാഹചര്യത്തിൽ കൊറന്റൈനിൽ കഴിയുന്നവരിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും , കഴിഞ്ഞ ആഴ്ചയിൽ മാത്രം 13,000 പേർ ഹോം ക്വാറന്റൈൻ ലംഘനം നടത്തിയതായും ഹോം ക്വാറൻറൈൻ ടാസ്ക് ഫോഴ്സ് സ്പെഷ്യൽ ഓഫീസർ ക്യാപ്റ്റൻ മാനിവന്നൻ പറയുന്നു.

bangalore malayali news portal join whatsapp group

80 കോടി കുടുംബങ്ങള്‍ക്ക് സഹായം : രാജ്യത്തെ അഭിസംബോധന ചെയ്തു പ്രധാന മന്ത്രി

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group