Home covid19 കൊവിഡിന്റെ ഉറവിടം മൃഗങ്ങളില്‍ നിന്നുതന്നെയോ?​ കണ്ടെത്താന്‍ ചൈനയിലേക്ക് പ്രത്യേക സംഘം,​ ഉത്ഭവം അറിഞ്ഞാല്‍ വൈറസിനെ നേരിടാമെന്ന് നിഗമനം

കൊവിഡിന്റെ ഉറവിടം മൃഗങ്ങളില്‍ നിന്നുതന്നെയോ?​ കണ്ടെത്താന്‍ ചൈനയിലേക്ക് പ്രത്യേക സംഘം,​ ഉത്ഭവം അറിഞ്ഞാല്‍ വൈറസിനെ നേരിടാമെന്ന് നിഗമനം

by admin

ജനീവ: കൊവിഡിന്റെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണത്തിനായി അടുത്ത ആഴ്ച പ്രത്യേക സംഘത്തെ ചൈനയിലേക്ക് അയക്കുമെന്ന് ലോകാരോ​ഗ്യ സംഘടന അറിയിച്ചു. കൊവിഡ് മൃ​ഗങ്ങളില്‍ നിന്നാണോ ഉത്ഭവിച്ചതെന്ന് അന്വേഷിക്കുന്ന കാര്യത്തില്‍ സഹായിക്കണമെന്ന് ലോകാരോ​ഗ്യ സംഘടനയുടെ മെഡിക്കല്‍ ഏജന്‍സി ചൈനയോട് ആവശ്യപ്പെട്ടിരുന്നു. വൈറസിന്റെ ഉറവിടം അറിയുക എന്നത് വളരെയധികം പ്രധാനമാണെന്ന് ലോകാരോ​ഗ്യ സംഘടന മേധാവി ടെഡ്രോസ് അഥനോം പറഞ്ഞു.

എങ്ങനെയാണ് വൈറസ് ഉത്ഭവിച്ചതെന്ന് ഉള്‍പ്പെടെയുള്ള വിശദ വിവരങ്ങള്‍ അറിഞ്ഞാല്‍ വൈറസിനെതിരെ കൂടുതല്‍ ഫലപ്രദമായി പോരാടാന്‍ സാധിക്കുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍. അതിനു വേണ്ടി അടുത്ത ആഴ്ച ഒരു സംഘം ചൈന സന്ദര്‍ശിക്കും. വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

bangalore malayali news portal join whatsapp group

മൃ​ഗങ്ങളില്‍ നിന്നായിരിക്കാം ഈ വൈറസ് മനുഷ്യരിലേക്കെത്തിയതെന്ന് ശാസ്ത്രജ്ഞരും ​ഗവേഷകരും അനുമാനിക്കുന്നു. കഴിഞ്ഞ വര്‍ഷം ചൈനയിലെ വുഹാനിലെ മാംസചന്തയില്‍ നിന്നാണ് ആദ്യമായി കൊവിഡ് രോ​ഗം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ സംഘത്തിന്റെ രൂപീകരണത്തെക്കുറിച്ചോ പ്രത്യേക ദൗത്യത്തെ കുറിച്ചോ അദ്ദേഹം കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

 ഇന്ത്യയിൽ കോവിഡ് വാക്‌സിൻ മനുഷ്യരിൽ പരീക്ഷണം നടത്താൻ അനുമതി : നിർണായക ഘട്ടത്തിലേക്ക് കടന്നു പരീക്ഷണങ്ങൾ 

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group