ബെംഗളൂരു : പൂനെ-ബെംഗളൂരു ദേശീയപാതയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചു. അപകടത്തില്‍ ഏഴ് പേര്‍ മരിക്കുകയും 26 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഇന്നലെ രാത്രിയായിരുന്നു അപകടം. പരിക്കേറ്റവര്‍ ഹുബ്ബാലിയിലെ കര്‍ണാടക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആശുപത്രിയില്‍ചികിത്സയിലാണ്. മഹാരാഷ്ട്രയിലെ കോലാപൂരില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. കൂടുതല്‍ വിശദാംശങ്ങള്‍ ലഭിച്ചിട്ടില്ല.
വൈദ്യുതിയുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും പ്രശ്ന പരിഹാരത്തിനും ബെസ്കോമിന്റെ ഹെൽപ്പ് ലൈൻ നമ്പറുകൾ
വൈദ്യുതി മുടക്കവും വൈദ്യുതിയുമായി ബന്ധപ്പെട്ട സംശയങ്ങളും വേഗത്തിൽ പരിഹരിക്കുന്നതിന്, ബെസ്കോം തങ്ങളുടെ അധികാരപരിധിയിലെ എട്ട് ജില്ലകളിൽ 11 വാട്ട്‌സ്ആപ്പ് ഹെൽപ്പ് ലൈൻ നമ്പറുകൾ നൽകിയിട്ടുണ്ട്.
ബെസ്‌കോം ന്റെ നിലവിലുള്ള 1912 ഹെൽപ്പ്‌ലൈൻ നമ്പറിൽ അടിയന്തര ഘട്ടങ്ങളിൽ കോളുകൾ നിറയുന്നതിനാൽ , ഉപഭോക്താക്കൾക്ക് ഹെൽപ്പ് ലൈനുമായി ബന്ധപ്പെടാൻ കഴിയുന്നില്ല. ഉപഭോക്താക്കൾ നേരിടുന്ന അസൗകര്യം കണക്കിലെടുത്ത് 8 ജില്ലകളിലും വാട്‌സ്ആപ്പ് നമ്പറുകൾ നൽകാൻ ഊർജ, കന്നഡ, സാംസ്‌കാരിക മന്ത്രി വി.സുനിൽകുമാർ ബെസ്‌കോമിന് നിർദേശം നൽകി.
ബെംഗളൂരു അർബൻ ജില്ല
സൗത്ത് സർക്കിൾ: 8277884011,
വെസ്റ്റ് സർക്കിൾ: 8277884012,
ഈസ്റ്റ് സർക്കിൾ-:8277884013
നോർത്ത് സർക്കിൾ:8277884014, കോലാർ: 8277884015, ചിക്കബല്ലാപ്പൂർ: 8277884016
ബെംഗളൂരു റൂറൽ: 8277884017, രാമനഗര: 8277884018, തുംകുരു: 8277884019, ചിത്രദുർഗ: 8277884020, ദാവൻഗരെ: 8277884021