Home ചെന്നൈ ‘ലണ്ടനിലേക്കല്ല, മധുരയ്ക്കാണ് പോകേണ്ടത്’; തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ വിദേശയാത്രയെ വിമര്‍ശിച്ച്‌ അണ്ണാമലൈ

‘ലണ്ടനിലേക്കല്ല, മധുരയ്ക്കാണ് പോകേണ്ടത്’; തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ വിദേശയാത്രയെ വിമര്‍ശിച്ച്‌ അണ്ണാമലൈ

by ടാർസ്യുസ്

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ ലണ്ടൻ യാത്രയെ വിമർശിച്ച്‌ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ.അണ്ണാമലൈ. വിദേശരാജ്യങ്ങളില്‍ പോകുന്നതിന് പകരം രാജ്യത്തിനകത്തെ മുൻനിര നഗരങ്ങളില്‍ നിന്നും തമിഴ്‌നാട്ടിലെ വ്യവസായ കേന്ദ്രങ്ങളില്‍ നിന്നുമാണ് സർക്കാർ നിക്ഷേപങ്ങള്‍ ആകർഷിക്കേണ്ടതെന്ന് അണ്ണാമലൈ പറഞ്ഞു. സാമ്പത്തിക വളർച്ച സ്തംഭിച്ചുനില്‍ക്കുന്ന ബ്രിട്ടനിലേക്ക് തമിഴ്‌നാട്ടില്‍ നിന്ന് വൻ സംഘവുമായി പോകുന്നത് നിരർത്ഥകമാണെന്നും അദ്ദേഹം പരിഹസിച്ചു.ലണ്ടൻ സാമ്പത്തികമായി കടുത്ത മന്ദഗതിയിലുള്ള നഗരമാണെന്നും വെറും ഒരു ശതമാനം വളർച്ച മാത്രമുള്ള അവർ എവിടെ നിന്നാണ് തമിഴ്‌നാട്ടിലേക്ക് പണം നിക്ഷേപിക്കുകയെന്നും അണ്ണാമലൈ ചോദിച്ചു.

എമിറേറ്റ്‌സ് വിമാനത്തില്‍ ചെന്നൈയില്‍ നിന്ന് ലണ്ടനിലേക്ക് പോകുന്നതിന് പകരം ഇൻഡിഗോ വിമാനത്തില്‍ കോയമ്പത്തൂരിലേക്കോ മധുരയിലേക്കോ ആണ് മുഖ്യമന്ത്രി പോകേണ്ടത്. അതല്ലെങ്കില്‍ മുംബൈ, ഡല്‍ഹി, ബെംഗളൂരു തുടങ്ങിയ ഇന്ത്യൻ നഗരങ്ങളില്‍ നിന്ന് നിക്ഷേപം കൊണ്ടുവരാൻ ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മധുരയിലെ ചേംബർ ഓഫ് കൊമേഴ്‌സുമായും കോയമ്പത്തൂരിലെ ടെക്‌സ്‌റ്റൈല്‍, ഓട്ടോമൊബൈല്‍ വ്യവസായികളുമായും നേരിട്ട് ആശയവിനിമയം നടത്തുകയാണ് ചെയ്യേണ്ടതെന്നും അണ്ണാമലൈ അഭിപ്രായപ്പെട്ടു. എന്നാല്‍ ലണ്ടൻ യാത്രയിലൂടെ 15,000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനങ്ങളും 10,000ത്തോളം തൊഴിലവസരങ്ങളും ഉറപ്പാക്കാൻ സാധിച്ചെന്നാണ് തമിഴ്‌നാട് സർക്കാരിന്റെ വിശദീകരണം.

You may also like

error: Content is protected !!
Join Our WhatsApp Group