Home തിരഞ്ഞെടുത്ത വാർത്തകൾ സര്‍ക്കാരിന്റേതല്ലെങ്കില്‍ പണത്തിന്റെ ഉറവിടം അറിയണം ; മന്ത്രിമാരുടെ വിദേശയാത്രയില്‍ വിമര്‍ശനവുമായി പ്രതിപക്ഷം

സര്‍ക്കാരിന്റേതല്ലെങ്കില്‍ പണത്തിന്റെ ഉറവിടം അറിയണം ; മന്ത്രിമാരുടെ വിദേശയാത്രയില്‍ വിമര്‍ശനവുമായി പ്രതിപക്ഷം

by ടാർസ്യുസ്

തിരുവനന്തപുരം: മന്ത്രിമാരുടെ കൂട്ടത്തോടെയുള്ള വിദേശയാത്രയ്ക്ക എതിരേ പ്രതിപക്ഷത്തിന്റെ ശക്തമായ നീക്കം. മന്ത്രിമാരുടെ യാത്രകളില്‍ സര്‍ക്കാരിന് ഒരു പൈസ പോലും ചെലവില്ലെങ്കില്‍ പിന്നെ വിദേശയാത്രക്ക് ചെലവഴിക്കുന്ന പണത്തിന്റെ ഉറവിടം അറിയണമെന്നും യാത്രകളുടെ ലക്ഷ്യം അറിയണമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.യാത്രാവിവാദം കത്തുന്നതിനിടെ ഇന്നലെ മലപ്പുറത്തേക്ക് മുഖ്യമന്ത്രി ചാര്‍ട്ടേഡ് ഫ്‌ളൈറ്റ് യാത്ര നടത്തിയിരുന്നു. ഹെലികോപ്റ്ററിന്റെ വാടക ആര് നല്‍കുന്നു എന്നതിന്റെ കാര്യത്തിലും വിശദീകരണം നല്‍കിയിട്ടില്ല.ആദ്യം വിവാദമായത് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ വിദേശയാത്രയായിരുന്നു. എന്നാല്‍ എറണാകുളത്തെ സുഹൃത്തിന്റെ മകന്റെ വിവാഹത്തിന് പോയതാണെന്ന വിശദീകരണം രമേശ് ചെന്നിത്തല നല്‍കി.

ടിക്കറ്റിന് ഖജനാവിലെ പണം ഉപയോഗിച്ചിട്ടില്ലെന്നും വ്യക്തമാ ക്കിയിരുന്നു. സര്‍ക്കാരിന് ചെലവിലുള്ള ഔദ്യോഗിക സന്ദര്‍ശനമായിരുന്നു പി സി വിഷ്ണുനാഥിന്റേത്. സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും വിദേശത്ത് പോയി മടങ്ങിയെ ത്തിയിട്ടുണ്ട്. റേഞ്ച് റോവര്‍ വിവാദം കത്തുമ്പോള്‍ മന്ത്രി കെ എം ഷാജിയും കുടുംബവും വേള്‍ഡ് മലയാളി ഫെഡറേഷന്റെ പത്താം വാര്‍ഷികത്തില്‍ പങ്കെടുക്കാന്‍ ബള്‍ഗേറിയയിലേക്ക് പറന്നതെന്നാണ് പറയുന്നത്.മന്ത്രിമാരുടെ ഔദ്യോഗികവാഹനം ഒഴിവാക്കി സ്വകാര്യ വാഹനം ഉപയോഗിച്ചതിനും മന്ത്രി കെ.എം.ഷാജി വിവാദത്തില്‍ പെട്ടിരിക്കുകയാണ്. വിവാദത്തിന് ബ്രേക്ക് ഇടാന്‍ റേഞ്ച് റോവര്‍ ഷാജി തിരിച്ച്‌ ഏല്പിച്ചെങ്കിലും വിമര്‍ശനം തുടരുകയാണ്. കെ.എം. ഷാജിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഷാജി സ്വകാര്യവാഹനം ഉപയോഗിക്കുന്നത് സര്‍ക്കാറിന് ലാഭമാണമെന്നായിരുന്നു സണ്ണി ജോസഫിന്റെ വിചിത്ര വാദം. ഏറ്റവും അവസാനം ഇപ്പോള്‍ മുഖ്യമന്ത്രിയുടെ മലപ്പുറം യാത്രയാണ് ചര്‍ച്ചയാകുന്നത്.

മലവെള്ളപ്പാച്ചിലില്‍ അഞ്ചു ജീവനുകള്‍ നഷ്ടമായ മലപ്പുറത്തേക്കുള്ള മുഖ്യമന്ത്രിയുടെ ചാര്‍ട്ടേര്‍ഡ് ഫ്‌ലൈറ്റ് യാത്രയുടെ ചെലവിലും അടിമുടി അവ്യക്തതയാണ്.പൊലീസിന്റെ വാടക ഹെലികോപ്റ്ററിന്റെ കരാര്‍ കാലാവധി തീര്‍ന്നതോടെയാണ് ബെംഗളൂരുവില്‍ നിന്ന് ചാര്‍ട്ടേഡ് ഫ്‌ലേറ്റ് എത്തിയത്. എന്നാല്‍, വാടക ഹെലികോപ്റ്ററിന്റെ ചെലവ് ആര് വഹിക്കുമെന്നതില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കിയിട്ടില്ല. മന്ത്രിമാരുടെ ടിക്കറ്റ് എടുക്കുന്നത് ആരാണെ ന്നത് മുതല്‍ കോടികള്‍ വിലയുള്ള ആഢംബര കാറില്‍ മന്ത്രി കൊടി കൊടികെട്ടി കറങ്ങുന്നതില്‍ വരെ കടുത്ത വിമര്‍ശനമാണ് പ്രതിപക്ഷം ഉന്നയിക്കു ന്നത്. സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് അല്ലെങ്കില്‍ പിന്നെ വിദേശയാത്രക്ക് ചെലവഴിക്കുന്ന പണത്തിന്റെ ഉറവിടം അറിയണമെന്നും പ്രതിപക്ഷ നേതാ ക്കള്‍ ആവശ്യപ്പെടുന്നുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group