കർണാടക മന്ത്രി സഭാ വികസനം സംബന്ധിച്ച് തീരുമാനമെടുക്കാനായി ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയുടെ നേതൃത്വത്തിൽ ഡൽഹിയിൽ യോഗം ചേരുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു. പുനഃസംഘനയുണ്ടാകില്ല.
ഒഴിവുള്ള 5 മന്ത്രിസ്ഥാനങ്ങൾ നികത്തലേയുണ്ടാകൂ എന്നും അദ്ദേഹം വ്യക്തമാക്കി.മന്ത്രിസ്ഥാനം ലക്ഷ്യമിട്ട് കലാപമുണ്ടാക്കിയാൽ എത്ര മുതിർന്ന നേതാവായാലും നടപടിയെടുക്കുമെന്ന മുന്നറിയിപ്പാണ് കഴിഞ്ഞ ദിവസം നടന്ന സംസ്ഥാന നിർവാഹക സമിതി സ്ഥാനമോഹികൾക്കു നൽകിയത്.
നിയമസഭാ തിരഞ്ഞെടുപ്പിന്റെ കൂടി പശ്ചാത്തലത്തിലാണിത്. നഡയുടെ നേരിട്ടുള്ള ഇടപെടലുണ്ടായാൽ നമോഹികളെ നിലയ്ക്കു നിർത്താമെന്നതും ഡൽഹിയിലെ മന്ത്രിസ്ഥാനം യോഗത്തിനു പിന്നിലുണ്ട്.