Home Featured ബംഗളുരു നഗരത്തെ സജീവമാക്കി റമസാൻ ഭക്ഷ്യ മേളകൾ

ബംഗളുരു നഗരത്തെ സജീവമാക്കി റമസാൻ ഭക്ഷ്യ മേളകൾ

ബെംഗളുരു: പുണ്യമാസ ദിനങ്ങളെ സജീവമാക്കി റമസാൻ ഭക്ഷ്യ മേളകൾ. ആവിപറക്കുന്ന വിഭവങ്ങൾ രുചിച്ചറിയാനെത്തുന്ന വിവിധ നാടുകളിൽ നിന്നുള്ളവരാണ് ഭക്ഷ്യമേളകളെ സജീവമാക്കുന്നത്.

ശിവാജിനഗർ, ഫേസർ ടൗൺ, കോറമംഗല, ആർടി നഗർ, തിലക് നഗർ, കെആർ മാർക്കറ്റ് എന്നിവിടങ്ങളിലാണ് റമസാൻ സ്പെഷ്യൽ ഭക്ഷ്യമേളകൾ, സമൂസ വിഭവങ്ങൾ, ചിക്കൻ, മട്ടൺ റോളുകൾ, വിവിധ തരം കബാബുകൾ,ഷവർമ, തന്തൂരി വിഭവങ്ങൾ, ചിക്കൻ, മട്ടൻ, ഫിഷ് ബിരിയാണികൾ, ചപ്പാത്തി, നാനി റൊട്ടി, പൊറോട്ട എന്നിവയ്ക്കാണ് ആവശ്യക്കാർ കൂടുതൽ.

വൈകിട്ട് 6ന് ആരംഭിക്കുന്ന മേളകൾ പുലർച്ചെ വരെ നീണ്ടുനിൽക്കും.

You may also like

error: Content is protected !!
Join Our WhatsApp Group