ബെംഗളൂരു :എസ്എസ്എൽസി പരീക്ഷാഫലം മേയ് രണ്ടാം വാരം പ്രഖ്യാപിക്കും. ഉത്തരസൂചിക ഇന്നലെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. മൂല്യനിർണയം ഈ മാസം 20ന് ശേഷം ആരംഭിക്കും. സപ്ലിമെന്ററി പരീക്ഷ ജൂണിൽ നടക്കും.
ഇനി ഒരേ സമയം രണ്ടു ഡിഗ്രി കോഴ്സുകൾ പഠിക്കാം; പുതിയ പരിഷ്കാരവുമായി യുജിസി
ന്യൂഡൽഹി: ഒരേ സമയം രണ്ടു ഫുൾ ടൈം ഡിഗ്രി കോഴ്സുകൾ ഓഫ്ലൈനായി ചെയ്യാൻ വിദ്യാർഥികളെ അനുവദിക്കുമെന്ന് യുജിസി ചെയർമാൻ ജഗദീഷ് കുമാർ.
സർവകലാശാലകളിൽ നിന്നോ വിദ്യാർഥികൾക്ക് ഒരേ സമയം രണ്ടു ഫുൾടൈം ബിരുദ കോഴ്സുകൾ പഠിക്കാനുള്ള സൗകര്യമാണ് ഏർപ്പെടുത്തുക. ഇതുസംബന്ധിച്ച് യുജിസി ഉടൻ തന്നെ മാർഗനിർദേശം പുറപ്പെടുവിക്കുമെന്നും ജഗദീഷ് കുമാർ അറിയിച്ചു.
പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് തീരുമാനം. ഒന്നിലധികം വിഷയങ്ങളിൽ ഒരേ സമയം പ്രാവീണ്യം നേടുന്നതിന് വിദ്യാർഥികളെ പ്രാപ്തരാക്കാൻ ലക്ഷ്യമിട്ടാണ് പുതിയ തീരുമാനം.