Home covid19 കുടക് വഴി കേരളത്തിലേക്കുള്ള യാത്രാ നിയന്ത്രണം യാത്രക്കരെ വലക്കുന്നു

കുടക് വഴി കേരളത്തിലേക്കുള്ള യാത്രാ നിയന്ത്രണം യാത്രക്കരെ വലക്കുന്നു

ബെംഗളുരു കുടക് വഴി കേരളത്തിലേക്കുള്ള യാത്രാ നിയന്ത്രണം തുടരുന്നത് സംസ്ഥാനാന്തരയാത്രക്കരെ വലക്കുന്നു. കുട്ടിക്കൂട്ടം ചുരം വഴിയുള്ള യാത്രാ നിയന്ത്രണമാണു കർണാടക പിൻവലിക്കാത്തത്. മലബാർ മേഖലയിലേക്കുള്ള പൊതു താഗത യാത്രയെയാണ്. നിരോധനം സാരമായി ബാധിക്കുന്നത്. കണ്ണൂർ, കോഴിക്കോട് ഭാഗത്തേക്കുള്ള കേരള, കർണാടക ആർടിസി സർവീസുകൾ ഓഗസ്റ്റ് മുതൽ ഇതുവഴി സർവീസ് നടത്തുന്നില്ല. മാക്കൂട്ടം ചുരത്തിലെ നിയന്ത്രണം കാരണം ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് കേരള ആർടിസി ബത്തേരി വഴി ഒരു പകൽ സർവീസ് മാത്രമാണ് നടത്തുന്നത്. കർണാടക ആർടിസി ഒറ്റ സർവിസും നടത്തുന്നില്ല. ചുരുക്ക സ്വകാര്യബസുകൾ വാരാന്ത്യങ്ങളിൽ സുള്ള വഴി സർവീസ് നടതുന്നുണ്ട്.

കുട്ട അതിർത്തിയിലെ നിയന്ത്രണത്തെ തുടർന്ന് കോഴിക്കോട്ടേ മാനന്തവാടി വഴിയുള്ള സർവീസുകൾ നിർത്തിയിരിക്കുകയാണ്. ബന്ദിപ്പൂർ വനത്തിലെ യാത്ര നിരോധനം കാരണം കോഴിക്കോട് ഭാഗത്തേക്കുള്ള കെഎസ്ആർടിസിയുടെ രാത്രി സർവിസുകൾ കൂടുതലും മാനന്തവാടി വഴിയാണ് നടത്തിയിരുന്നത് നിയന്ത്രണം നീക്കണ മെന്നാവശ്യപ്പെട്ട് മലബാർ മുസ്ലിം അസോസിയേഷൻ ഉൾപ്പെടെയുള്ള സംഘടനകൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയെങ്കിലും തുടർനടപടി ഉണ്ടായില്ല. കേരളത്തിൽ കോവിഡ്, വ്യാപനം കൂടിയ സമയത്താണ് അതിർത്തി ജില്ലയായ കുടകിൽ ഓഗസ്റ്റിൽ സംസ്ഥനന്തര യാത്രയ്ക്ക് കളക്ടർ നിയന്ത്രണം ഏർപ്പെടുത്തിയത്

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group