Home കർണാടക ഇന്ത്യൻ സിനിമയില്‍ ഇതാദ്യം ; കന്നഡയില്‍ കുനാല്‍ കപൂറിനൊപ്പം നായിക ‘റോബോട്ട്’

ഇന്ത്യൻ സിനിമയില്‍ ഇതാദ്യം ; കന്നഡയില്‍ കുനാല്‍ കപൂറിനൊപ്പം നായിക ‘റോബോട്ട്’

ഇന്ത്യൻ സിനിമയില്‍ പുതിയൊരു പരീക്ഷണവുമായി കന്നഡ ചിത്രം ‘ലാംബോധര 2.0’. ‌‌ചിത്രത്തില്‍ നായികയായി റോബോട്ടിനെയാണ് കൊണ്ടുവരുന്നത്.ഇന്ത്യൻ സിനിമയില്‍ ആദ്യമായാണ് ഒരു യഥാർഥ ഹ്യൂമനോയ്ഡ് റോബോട്ട് സ്‌ക്രീനില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിമ്പിള്‍ സുനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോളിവുഡ് താരം കുനാല്‍ കപൂറിന്റെ കന്നഡ സിനിമാ അരങ്ങേറ്റം കൂടിയാണ് ഈ ചിത്രം.അനില്‍ ഷെട്ടി, സാച്ചി ബിന്ദ്ര, മാക് ഡി സൂസ, മേഘന ഗാവോങ്കർ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. എന്നാല്‍ താരനിരയിലെ ഏറ്റവും വ്യത്യസ്തമായ സാന്നിധ്യം ജിയ എന്ന റോബോട്ടാണ്. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന മച്ചാനി റോബോട്ടിക്സാണ് ജിയയെ വികസിപ്പിച്ചത്.ജിയയെ പരിചയപ്പെടുത്തിക്കൊണ്ട് സംവിധായകൻ സിമ്പിള്‍ സുനി അടുത്തിടെ ഇൻസ്റ്റഗ്രാമില്‍ ചിത്രത്തിലെ താരങ്ങള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചിരുന്നു. കമ്പ്യൂട്ടർ ഗ്രാഫിക്സ് ഉപയോഗിച്ച്‌ സൃഷ്ടിച്ച കഥാപാത്രമോ റോബോട്ടിന്റെ വേഷമിടുന്ന മനുഷ്യനോ അല്ല ജിയയെന്നും യഥാർഥ റോബോട്ട് തന്നെയാണ് ചിത്രത്തില്‍ അഭിനയിക്കുന്നതെന്നും സംവിധായകൻ വ്യക്തമാക്കി.

ബെംഗളൂരുവിലെ മച്ചാനി റോബോട്ടിക്സ് വികസിപ്പിച്ച ഹ്യൂമനോയ്ഡ് റോബോട്ടാണിത്. ഇന്ത്യൻ സിനിമയില്‍ ആദ്യമായി ഒരു യഥാർഥ ഹ്യൂമനോയ്ഡ് റോബോട്ട് ‘ലാംബോധര 2.0’യില്‍ സ്‌ക്രീനില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.എഐ സാങ്കേതികവിദ്യ, ജെൻ സി, സാമൂഹികമാധ്യമങ്ങള്‍, ദൈനംദിന ജീവിതത്തില്‍ സാങ്കേതികവിദ്യ ചെലുത്തുന്ന സ്വാധീനം എന്നിവ പ്രമേയമാക്കുന്ന ത്രില്ലറായാണ് ‘ലാംബോധര 2.0’ ഒരുങ്ങുന്നത്. ഡിജിറ്റല്‍ ലോകത്തിന്റെ അതിവേഗത്തിലുള്ള മാറ്റങ്ങളും യുവതലമുറയുമായുള്ള സാങ്കേതികവിദ്യയുടെ ബന്ധവും ചിത്രം പരിശോധിക്കുമെന്നാണ് അണിയറപ്രവർത്തകർ വ്യക്തമാക്കുന്നത്.ഷൂട്ടിങ് ഇതിനകം പൂർത്തിയായിട്ടുണ്ട്. കുനാല്‍ കപൂറിന്റെ കന്നഡ അരങ്ങേറ്റവും യഥാർഥ ഹ്യൂമനോയ്ഡ് റോബോട്ടായ ജിയയുടെ സാന്നിധ്യവുമാണ് ചിത്രത്തെ ശ്രദ്ധേയമാക്കുന്നത്.സിനിമയിലെ അഭിനേതാക്കളോടൊപ്പം ഒരു യഥാർഥ റോബോട്ടിനെയും കഥാപാത്രമായി അവതരിപ്പിക്കുന്നതിലൂടെ ഇന്ത്യൻ സിനിമയില്‍ പുതിയൊരു സാങ്കേതിക പരീക്ഷണത്തിനാണ് ‘ലാംബോധര 2.0’ വഴിയൊരുക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group