Home തിരഞ്ഞെടുത്ത വാർത്തകൾ മകന് ആഡംബര കാർ വാങ്ങി നൽകിയ സ്ത്രീക്കെതിരെ മുൻ ജീവനക്കാരിയുടെ വിമർശനം; പണക്കൊഴുപ്പിൽ പാവപ്പെട്ട തൊഴിലാളികളെ മനുഷ്യരായി കണ്ടില്ലെന്നും ആരോപണം

മകന് ആഡംബര കാർ വാങ്ങി നൽകിയ സ്ത്രീക്കെതിരെ മുൻ ജീവനക്കാരിയുടെ വിമർശനം; പണക്കൊഴുപ്പിൽ പാവപ്പെട്ട തൊഴിലാളികളെ മനുഷ്യരായി കണ്ടില്ലെന്നും ആരോപണം

കൊച്ചി: നെടുമ്പാശ്ശേരിയില്‍ മദ്യപിച്ച്‌ മിനി കൂപ്പര്‍ കാറിടിച്ച്‌ മൂന്ന് യുവാക്കളുടെ ജീവനെടുത്ത പ്രതിയുടെ മാതാവിന്റെ സ്ഥാപനമായ ഇഹ ഡിസൈന്‍സിലെ മുന്‍ ജീവനക്കാരി കടുത്ത ആരോപണങ്ങളുമായി രംഗത്തെത്തി.സ്ഥാപനത്തിലെ സ്റ്റാഫുകളോടുള്ള ഉടമയായ സ്ത്രീയുടെ മോശമായ പെരുമാറ്റവും, അര്‍ഹതപ്പെട്ട വേതനം കൃത്യമായി നല്‍കാത്തതും, പുച്ഛവും അപമാനവും ഉള്‍പ്പെടെയുള്ള അനുഭവങ്ങളാണ് ഉണ്ടായതെന്നും അവര്‍ ആരോപിക്കുന്നു.സ്വന്തം മക്കളെ ആഡംബരത്തിലും സുഖസൗകര്യങ്ങളിലും വളര്‍ത്തുമ്പോള്‍, കടയില്‍ രാവും പകലും വിയര്‍പ്പൊഴുക്കി പണിയെടുക്കുന്ന തൊഴിലാളികളെ മനുഷ്യരായി കാണാത്ത മാനേജ്മെന്റിന്റെ മനോഭാവമാണ് ഇതിന് പിന്നിലെന്ന് മുന്‍ ജീവനക്കാരി സോഷ്യല്‍ മീഡിയയില്‍ വിശദീകരിക്കുന്നു.മിനി കൂപ്പര്‍ മദ്യലഹരിയില്‍ അതിവേഗത്തിലോടിച്ച്‌ രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേരുടെ മരണത്തിനിടയാക്കിയിരുന്നു.

പ്രതി സുഹൈല്‍ സജീവിന്റെ മാതാവ് നൂഹ സജീവിന്റെ ഉടമസ്ഥതയിലുള്ളതാണ് ഇഹ ഡിസൈന്‍സ്. മകന് ജന്മദിന സമ്മാനമായി മിനി കൂപ്പര്‍ സമ്മാനിക്കുന്ന വീഡിയോ അന്നുതന്നെ ഏറെ ശ്രദ്ധനേടിയിരുന്നു. ആ വാഹനം ഓടിച്ചാണ് സുഹൈല്‍ അതിക്രമം കാട്ടിയത്.ജീവനക്കാരിയുടെ ഫേസ്ബുക്ക് പോസ്റ്റ്,ഇത് പാവപ്പെട്ട തൊഴിലാളികളുടെ കണ്ണീരിന്റെ കര്‍മ്മഫലമാണ്!നെടുമ്പാശ്ശേരിയില്‍ മദ്യപിച്ച്‌ മിനി കൂപ്പര്‍ കാറിടിച്ച്‌ മൂന്ന് പാവങ്ങളുടെ ജീവനെടുത്ത ആ പ്രതിയുടെ ഉമ്മയുടെ സ്ഥാപനമാണ് IHA Designs. ആ സ്ഥാപനത്തില്‍ മുന്‍പ് ജോലി ചെയ്ത ഒരാളെന്ന നിലയില്‍, അവിടെയുള്ള സ്റ്റാഫുകളുടെ നെഞ്ചുപൊട്ടിയുള്ള ശാപത്തിന്റെ ഫലമാണ് ഇന്ന് ആ കുടുംബം അനുഭവിക്കുന്നത്സ്വന്തം മക്കളെ എല്ലാ സുഖസൗകര്യങ്ങളിലും ആഡംബരങ്ങളിലും വളര്‍ത്തുമ്പോള്‍, നിങ്ങളുടെ കടയില്‍ വന്ന് ചോരനീരാക്കി പണിയെടുക്കുന്ന മറ്റു മക്കളും മനുഷ്യരാണെന്ന് ഈ ഉടമകള്‍ ഓര്‍ക്കേണ്ടതായിരുന്നു. സ്വന്തം വീട്ടിലെ കഷ്ടപ്പാടും ഗതികേടും കൊണ്ടാണ് പലരും അവിടെ രാവും പകലും വിയര്‍പ്പൊഴുക്കുന്നത്. അവര്‍ക്ക് അര്‍ഹതപ്പെട്ട പൈസ പോലും കൃത്യമായി കൊടുക്കാതെ പല കാരണങ്ങള്‍ പറഞ്ഞ് കട്ട് ചെയ്യാനും, അവരെ പുച്ഛിച്ച്‌ തള്ളാനും ഈ മാനേജ്‌മെന്റിന് ഒരു മടിയുമില്ലായിരുന്നു.

അവിടെ ചോദിക്കാനും പറയാനും ചെന്നാല്‍ ജീവനക്കാരെ ഒതുക്കാനും ചീത്ത വിളിക്കാനും ‘മാനേജര്‍’ എന്ന പേരില്‍ രണ്ട് ഗുണ്ടകളെയാണ് അവിടെ നിര്‍ത്തിയിരിക്കുന്നത്. ഒരു മീറ്റിംഗില്‍ വെച്ച്‌ ഉടമയായ ഈ സ്ത്രീ (പ്രതിയുടെ ഉമ്മ) സ്റ്റാഫുകളോട് പരസ്യമായി പറഞ്ഞ വാക്കുകള്‍ ഇന്നും കാതില്‍ മുഴങ്ങുന്നുണ്ട്:ഞാന്‍ വീഡിയോ ചെയ്ത് ആളുകളെ കടയിലേക്ക് എത്തിക്കും, നിങ്ങള്‍ സാധനങ്ങള്‍ കൊടുക്കണം. ഏതെങ്കിലും ഒരു കസ്റ്റമര്‍ സാധനം എടുക്കാതെ മടങ്ങിപ്പോയാല്‍ അവിടുത്തെ സ്റ്റാഫുകളുടെ.. എത്രയോ ജീവനക്കാര്‍ അവിടെ ഇരുന്ന് നെഞ്ചുപൊട്ടി കരഞ്ഞിട്ടുണ്ട്. സഹികെട്ട് കണ്ണീരൊഴുക്കി അവിടെ നിന്നും ഇറങ്ങിപ്പോയിട്ടുണ്ട്.അധ്വാനിക്കുന്നവന്റെ കാശ് വെട്ടിച്ച്‌, അവരെ പുച്ഛിച്ച്‌, ആ പൈസയില്‍ സ്വന്തം മകന് ആഡംബര ജീവിതം ഒരുക്കി നല്‍കിയപ്പോള്‍ ഓര്‍ക്കണമായിരുന്നുആ പാവങ്ങളുടെ കണ്ണീരിന് ഒരു വിലയുണ്ടെന്ന്. കാലം കാത്തുവെച്ച കര്‍മ്മഫലമാണ് ഇന്ന് ഈ ദുരന്തത്തിന്റെ രൂപത്തില്‍ നിങ്ങളുടെ കുടുംബത്തെ തേടിയെത്തിയത്.’എന്റെ ബാപ്പ നോക്കിക്കോളും’ എന്ന അഹങ്കാരത്തോടെ നിങ്ങളുടെ മകന്‍ പറഞ്ഞ വാക്കുകള്‍ മൂന്ന് പാവങ്ങളുടെ ജീവനെടുത്ത കേസില്‍ നിയമത്തിന് മുന്നില്‍ വിലപ്പോകില്ല. പണത്തിന്റെ കൊഴുപ്പില്‍ മറ്റുള്ളവരെ മനുഷ്യരായി കാണാത്തവര്‍ക്കുള്ള ദൈവത്തിന്റെ തിരിച്ചടിയാണിത്.ഇനിയെങ്കിലും തൊഴിലാളികളെ മനുഷ്യരായി കാണാന്‍ പഠിക്കുക!

You may also like

error: Content is protected !!
Join Our WhatsApp Group