Home Featured ആറുമാസം കൊണ്ട് ബിരുദം; വിദ്യാര്‍ഥികളില്‍ നിന്ന്​ പണം തട്ടിയയാള്‍ പിടിയില്‍

ആറുമാസം കൊണ്ട് ബിരുദം; വിദ്യാര്‍ഥികളില്‍ നിന്ന്​ പണം തട്ടിയയാള്‍ പിടിയില്‍

by ടാർസ്യുസ്

മലപ്പുറം: മധുര കാമരാജ് സര്‍വകലാശാലയുടെ മൂന്നുവര്‍ഷത്തെ ഡിഗ്രി കോഴ്സിന്‍റെ സര്‍ട്ടിഫിക്കറ്റ് ആറുമാസത്തെ കോഴ്സിലൂടെ നല്‍കാമെന്ന് പറഞ്ഞ് ഫീസ്​ ഇനത്തില്‍ നിരവധി വിദ്യാര്‍ഥികളില്‍നിന്ന്​ പണം തട്ടിയ കേസിലെ പ്രതി പിടിയില്‍.മലപ്പുറം മങ്ങാട്ടുപുലം പൂവല്ലൂര്‍ വീട്ടില്‍ ശഫീഫിനെയാണ് മലപ്പുറം പൊലീസ് അറസ്​റ്റ്​ ചെയ്തത്. ഇയാള്‍ ഒളിവിലായിരുന്നു. എട്ടുമാസത്തോളമായി തമിഴ്നാട്, എറണാകുളം, പാലക്കാട് എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു.കോട്ടയത്തും സമാനമായ കേസുണ്ട്. സി.ഐ ജോബി തോമസിന്​ ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് എസ്​.ഐമാരായ മുഹമ്മദലി, സി. ഗിരീഷ്, സി.പി.ഒമാരായ ദിനു ഷഹേഷ്, സലിം, ജസീര്‍, ദിനേശ് എന്നിവര്‍ ചേര്‍ന്നാണ് അറസ്​റ്റ്​ ചെയ്തത്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group