Home കർണാടക ഗ്യാനേഷിന്‍റെ രാജി: ബംഗളൂരുവില്‍ സിജെപി വൻ പ്രതിഷേധത്തിനു തുടക്കമിട്ടു

ഗ്യാനേഷിന്‍റെ രാജി: ബംഗളൂരുവില്‍ സിജെപി വൻ പ്രതിഷേധത്തിനു തുടക്കമിട്ടു

ബംഗളൂരു: മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ബംഗളൂരുവില്‍ വൻ പ്രതിഷേധത്തിനു തുടക്കമിട്ട് കോക്രോച്ച്‌ ജനതാ പാർട്ടി.ബംഗളൂരുവിലെ ഫ്രീഡം പാർക്കിലാണ് “പീപ്പിള്‍സ് ട്രൈബ്യൂണല്‍’എന്ന പേരില്‍ സിജെപി പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നത്. സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ, നടൻ പ്രകാശ് രാജ്, കേന്ദ്രസർക്കാരിന്റെ നിശിത വിമർശകനായ യുട്യൂബർ ധ്രുവ് റാഠി തുടങ്ങിയവർ പ്രതിഷേധത്തിനു നേതൃത്വം നല്‍കി.വോട്ടർപട്ടികയിലെ പേരുകള്‍ വെട്ടിമാറ്റുന്നത് ബിജെപിയെ എതിർക്കുന്നവരെ ലക്ഷ്യമിട്ടാണെന്ന് അഭിജിത് ദിപ്കെ ആരോപിച്ചു.

“പ്രധാനമന്ത്രി നരേന്ദ്രമോദിയും തെരഞ്ഞെടുപ്പു കമ്മിഷനും രാജ്യത്തെ ജനാധിപത്യം തകർക്കുകയാണ്. വോട്ട് വെട്ടിയും വോട്ടുകൊള്ള നടത്തിയുമാണു നരേന്ദ്ര മോദി പ്രധാനമന്ത്രിയായത്”. -ദീപ്കെ പറഞ്ഞു.ഡോ. ബി.ആർ. അംബേദ്കറുടെയോ പെരിയാർ ഇ.വി. രാമസ്വാമിയുടെയോ തത്ത്വശാസ്ത്രങ്ങളില്‍ ആർഎസ്‌എസ് വിശ്വസിക്കുന്നില്ല. മഹാത്മാ ഗാന്ധി ഇന്ത്യയുടെ ആത്മാവാണ്. അംബേദ്കർ അതിന്റെ നട്ടെല്ലും ജവഹർലാല്‍ നെഹ്റു മനസുമാണ്.മോദി, അമിത് ഷാ എന്നിവരുടെ നിർദേശപ്രകാരം മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാർ അടക്കമുള്ള ഉദ്യോഗസ്ഥർ വോട്ടുകള്‍ നീക്കം ചെയ്യുകയാണ്. രാജ്യത്താകെ 13 കോടി വോട്ടർമാരെയും കർണാടകയില്‍ ഒരു കോടി വോട്ടർമാരുടെയും പേരുകള്‍ ഇത്തരത്തില്‍ നീക്കം ചെയ്തു.

ദീപ്കെ ആരോപിച്ചു.മോദിയും അമിത് ഷായും പറയുന്നതനുസരിച്ചാണ് ഗ്യാനേഷ് കുമാർ പ്രവർത്തിക്കുന്നതെന്ന് യോഗത്തില്‍ പങ്കെടുത്ത നടൻ പ്രകാശ്രാജ് ആരോപിച്ചു. എസ്‌ഐആർ നടപടി വെറും വോട്ടുകള്‍ വെട്ടിമാറ്റല്‍ മാത്രമല്ല; മറിച്ച്‌ , പൗരന്മാരുടെ അന്തസിനും അവകാശങ്ങള്‍ക്കും നേരേയുള്ള കടന്നുകയറ്റമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ഗ്യാനേഷ് കുമാർ വഞ്ചകനാണെന്നും എസ്‌ഐആറില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തുനിന്ന് യാതൊരു സുതാര്യതയും ഉത്തരവാദിത്വവുമില്ലെന്നു കേന്ദ്രസർക്കാരിന്റെ നിശിത വിമർശകനായ യുട്യൂബർ ധ്രുവ് റാഠി കുറ്റപ്പെടുത്തി.വോട്ടർപട്ടികയിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാണിച്ചു സംഘടിപ്പിച്ച പ്രതിഷേധത്തില്‍ വോട്ടർപട്ടികയിനിന്നു പേരു വെട്ടിമാറ്റപ്പെട്ട നിരവധി സംസ്ഥാനങ്ങളില്‍നിന്നുള്ളവരും പങ്കെടുത്തു.

You may also like

error: Content is protected !!
Join Our WhatsApp Group