Home തിരഞ്ഞെടുത്ത വാർത്തകൾ വിവാഹ വാഗ്ദാനം നല്‍കി പീഡനം: കണ്ണൂരില്‍ യുവാവ് അറസ്റ്റില്‍

വിവാഹ വാഗ്ദാനം നല്‍കി പീഡനം: കണ്ണൂരില്‍ യുവാവ് അറസ്റ്റില്‍

കണ്ണൂർ: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. കണ്ണൂർ കടന്നപ്പള്ളി പൊന്നാൻകുഴി സ്വദേശി അലി അക്ബറാണ് പിടിയിലായത്.മലപ്പുറം പരപ്പനങ്ങാടി സ്വദേശിനിയുടെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെ പ്രതി ഒളിവില്‍ പോവുകയായിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം രാത്രി ഇയാള്‍ സ്വന്തം വീട്ടില്‍ എത്തിയിട്ടുണ്ടെന്ന രഹസ്യവിവരം പൊലീസിന് ലഭിച്ചു.വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സ്ഥലത്തെത്തി വീടുവളഞ്ഞ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

You may also like

error: Content is protected !!
Join Our WhatsApp Group