ബിഗ് ബോസ് മലയാളം സീസൺ 8ൽ ഇപ്പോൾപുതിയൊരു ലവ് ട്രാക്ക് ചർച്ചയാവുകയാണ്. അഗ്നിപരീക്ഷയിലൂടെ വൈൽഡ് കാർഡായി എത്തിയ താഷിയും മത്സരാർഥി നേഹ ഫാത്തിമയും തമ്മിലുള്ള അടുപ്പമാണ് ഇപ്പോൾ പ്രേക്ഷകശ്രദ്ധ നേടുന്നത്. ഇരുവരുടെയും പെരുമാറ്റത്തിൽ ഈയിടെ പ്രകടമായ മാറ്റങ്ങൾ ശ്രദ്ധിച്ച ആരാധകർ ഇതിനോടകം സോഷ്യൽമീഡിയയിൽഇരുവരുടെയുംബന്ധ ത്തെപറ്റിചർച്ചകൾനടത്തുകയാണ്.ബിഗ് ബോസ് വീട്ടിലെത്തിയപ്പോൾ മറ്റു മത്സരാർഥികളെ ‘വാഴകൾ’ എന്ന് വിശേഷിപ്പിക്കുകയും അവരെ വെട്ടാനാണ് വന്നതെന്ന നിലപാട് സ്വീകരിക്കുകയും ചെയ്ത താഷിയാണ് ഇപ്പോൾ വിമർശനങ്ങളുടെ കേന്ദ്രം.
വീട്ടിലെ ലവ് ട്രാക്കുകളെ വിമർശിച്ചിരുന്ന താഷി തന്നെ അത്തരമൊരു ബന്ധത്തിന്റെ ഭാഗമാകുന്നുവെന്നാണ് ചില പ്രേക്ഷകരുടെ പരിഹാസം.അതേസമയം, താഷി-നേഹ കൂട്ടുകെട്ടിനെ പിന്തുണയ്ക്കുന്ന ആരാധകരും സജീവമാണ്. ഇരുവരും തമ്മിലുള്ള അടുപ്പം ഷോയ്ക്ക് വേണ്ടിയുള്ള പ്രകടനമല്ലെന്നും സ്വാഭാവികമായി സംഭവിക്കുന്ന വികാരമാണെന്നുമാണ് ഇവരുടെ വാദം. ഇരുവരും ഒരുമിച്ചുള്ള ദൃശ്യങ്ങൾ ഉൾപ്പെടുത്തി റീലുകളുംഇപ്പോൾഇൻസ്റ്റാഗ്രാമി ൽനിറയുകയാണ്. താഷിയും നേഹയും നല്ലൊരു ജോഡിയാണെന്നും ആരാധകർ അഭിപ്രായപ്പെടുന്നു.ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസമാണ് മറ്റൊരു ചർച്ചാവിഷയം. 35 വയസ്സുകാരനായ താഷിയും 21കാരിയായ നേഹയും തമ്മിലുള്ള അടുപ്പത്തെ മുൻബിഗ്ബോസ്മത്സരാർഥികൾ ഉൾപ്പെടെ പരിഹസിക്കുമ്പോൾ, പ്രായവ്യത്യാസത്തിൻ്റെ പേരിൽ മാത്രം ഒരു ബന്ധത്തെ വിമർശിക്കുന്നത് ശരിയല്ലെന്നാണ് പിന്തുണയ്ക്കുന്നവരുടെ മറുപടി.
ഇത്തരം ബന്ധങ്ങളെക്കുറിച്ച് വിമർശിക്കുന്നവർ ഏത് കാലത്താണ് ജീവിക്കുന്നതെന്ന ചോദ്യവും ആരാധകർ ഉയർത്തുന്നു.ഐശ്വര്യയും കടൽക്കൊമ്പനും തമ്മിലുള്ള കോംബോ നേരത്തേ മുതൽ ചർച്ചയിലുണ്ടായിരുന്ന ബിഗ് ബോസ് വീട്ടിൽ താഷി-നേഹ അടുപ്പം കൂടി ശ്രദ്ധ നേടുകയാണ്. ഇത് യഥാർത്ഥ അടുപ്പമാണോ അതോ ഷോയിൽലവ്ട്രാക്ക്എടുക്കുകയാണോ എന്ന കാര്യത്തിൽ വ്യക്തതയില്ലെങ്കിലും പ്രേക്ഷകർക്കിടയിൽ വിഷയം ചർച്ചയായിക്കഴിഞ്ഞു. വരും ദിവസങ്ങളിൽ ഇരുവരുടെയും പെരുമാറ്റം എങ്ങനെയായിരിക്കുമെന്ന ആകാംക്ഷയിലാണ് ആരാധകർ.