Home കേരളം സ്വർണവിലയിൽ ഇന്നും വർധന

കേരളം: കേരളത്തിൽ സ്വർണ വിലയിൽ ഇന്ന് പവന് 360 രൂപയുടെ വർധനവുണ്ടായി. ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 45 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ ഒരു ഗ്രാമിന് 13,665 രൂപയാണ് വർധിപ്പിച്ചിരിക്കുന്നത്. ഒരു പവന് 1,09, 320 രൂപയാണ് ഇന്നത്തെ വില.ഇന്നലെ 22 കാരറ്റ് ഒരു പവൻ സ്വർണത്തിന് 1,08, 960 രൂപയായിരുന്നു വില. അതേസമയം, കേരളത്തിൽ വെള്ളി വില മാറ്റമില്ലാതെ തുടരുകയാണ്. ഇന്നേക്ക് 260 രൂപയായി ഉയർന്നിരിക്കുകയാണ് ഒരു ഗ്രാം വെള്ളിയുടെ വില. 10 ഗ്രാം വെള്ളിക്ക് നിലവിൽ 2,600 രൂപയാണ് വില.ജൂൺ പത്തിന് രാവിലെ 109160 രൂപയും പിന്നീട് വൈകിട്ടോടെ 108360 രൂപയിലേക്കും ഒരു പവൻ സ്വർണത്തിന്റെറെ വില കുറഞ്ഞു. പിന്നീട് ജൂൺ 11ന് 1,06,800 രൂപയിലേക്ക് നിരക്ക് കുറഞ്ഞു. ഇതായിരുന്നു ജൂൺ മാസത്തിലെ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ നിരക്ക്.

You may also like

error: Content is protected !!
Join Our WhatsApp Group