Home Featured ശമ്പളം എത്രയാ? ചോദിച്ച് ബുദ്ധിമുട്ടിക്കുന്ന ബന്ധുക്കൾക്ക് ദേ ഇങ്ങനെയും മറുപടി നല്‍കാം; വൈറലായി ബെംഗളൂരു ഡോക്ടറിന്റെ പോസ്റ്റ് 

ശമ്പളം എത്രയാ? ചോദിച്ച് ബുദ്ധിമുട്ടിക്കുന്ന ബന്ധുക്കൾക്ക് ദേ ഇങ്ങനെയും മറുപടി നല്‍കാം; വൈറലായി ബെംഗളൂരു ഡോക്ടറിന്റെ പോസ്റ്റ് 

സ്വന്തം അനുഭവം വിവരിക്കുന്ന അനേകം പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. അതുപോലെ ബെംഗളൂരു ആസ്ഥാനമായുള്ള ഒരു കാർഡിയോളജിസ്റ്റ് അടുത്തിടെ സോഷ്യൽ മീഡിയയിൽ പങ്കുവച്ച അനുഭവം നിരവധിപ്പേരെയാണ് ആകർഷിച്ചത്. ജോലി ഒന്നും ആയില്ലേ, എത്ര ശമ്പളം കിട്ടും എന്നൊക്കെ ചോദിച്ച് നമ്മെ നിരന്തരം ബുദ്ധിമുട്ടിക്കാൻ ആ​ഗ്രഹിക്കുന്ന ഒരു ബന്ധുവോ നാട്ടുകാരനോ എങ്കിലും ഉണ്ടാവും അല്ലേ? അത്തരക്കാർക്കുള്ള മറുപടി എങ്ങനെ നൽകാം എന്നത് കൂടിയാണ് ഈ പോസ്റ്റ്.

കാവേരി ആശുപത്രിയിലെ കാർഡിയോളജി ഡയറക്ടറായി സേവനമനുഷ്ഠിക്കുന്ന ഡോ. ദീപക് കൃഷ്ണമൂർത്തിയുടേതായിരുന്നു പോസ്റ്റ്. മെഡിക്കൽ രംഗത്തേക്ക് താൻ വന്നപ്പോൾ തന്റെ സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് നിരന്തരം പരിഹസിക്കാറുണ്ടായിരുന്ന ഒരു ബന്ധുവിനെ എങ്ങനെയാണ് താൻ നിശബ്ദനാക്കിയത് എന്നാണ് അതിൽ പറയുന്നത്. 

എക്‌സിൽ (ട്വിറ്ററിൽ) പങ്കുവെച്ച പോസ്റ്റിൽ, മെഡിക്കൽ രം​ഗത്തേക്ക് വന്നതിന് കുടുംബത്തിലെ ഒരാൾ പലപ്പോഴും തന്നെ പരിഹസിക്കാറുണ്ടായിരുന്നു എന്നാണ് ദീപക് പറയുന്നത്. തന്റെ പ്രായത്തിലുള്ളവരെല്ലാം സമ്പാദിക്കുമ്പോൾ താൻ അച്ഛനെ ആശ്രയിച്ചാണ് ജീവിക്കുന്നത് എന്നും പറയാറുണ്ടായിരുന്നു. 

താൻ ജോലിയൊക്കെ കിട്ടി സെറ്റിലായ ശേഷം അതേ ബന്ധു തന്നോട് തന്റെ ശമ്പളത്തെ കുറിച്ച് ചോദിച്ചു. അദ്ദേഹത്തിന്റെ രണ്ട് ആൺമക്കളുടെയും വാർഷിക വരുമാനത്തേക്കാൾ കൂടുതലായിരുന്നു തന്റെ വർഷത്തിലുള്ള ടാക്സ് എന്നാണ് ദീപക് തന്റെ പോസ്റ്റിൽ പറയുന്നത്. 

സമാനമായ ചോദ്യങ്ങളും അപമാനങ്ങളും നേരിട്ട അനേകം ആളുകളാണ് ദീപക്കിന്റെ പോസ്റ്റിന് കമന്റുകളുമായി എത്തിയത്. ഇതുപോലെ ഉള്ള അനുഭവം ഉണ്ടായിരുന്നു എന്ന് പലരും വെളിപ്പെടുത്തി. 

പലപ്പോഴും കരിയർ തുടങ്ങുന്ന സമയത്തോ, പഠനം കഴിഞ്ഞ് നിൽക്കുന്ന സമയത്തോ ഒക്കെ ബന്ധുക്കളിൽ നിന്നും നാട്ടുകാരിൽ നിന്നും ഒക്കെ ഇത്തരം അസ്വസ്ഥരാക്കുന്ന ചോദ്യങ്ങൾ ഉണ്ടാവാറുണ്ട് അല്ലേ? എന്തായാലും, അങ്ങനെയുള്ളവർക്ക് ഇങ്ങനെയും മറുപടി നൽകാമെന്നാണ് ഈ പോസ്റ്റിൽ നിന്നും മനസിലാകുന്നത്. 

You may also like

error: Content is protected !!
Join Our WhatsApp Group