ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വൻ കൊക്കെയ്ൻ വേട്ട. ഘാനയില്‍ നിന്നുള്ള ഒരു സ്ത്രീയില്‍ നിന്ന് 38.4 കോടി രൂപ വിലമതിക്കുന്ന 3.186 കിലോഗ്രാം കൊക്കെയ്ൻ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (DRI) ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.
ഒരു രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡിആർഐ ഉദ്യോഗസ്ഥർ നടത്തിയ വിശദമായ പരിശോധനയിലാണ് ഇവരുടെ കൈവശം കള്ളക്കടത്ത് കണ്ടെത്തിയത്.ഇവരെ അറസ്റ്റ് ചെയ്ത് കൂടുതല്‍ അന്വേഷണത്തിനായി കസ്റ്റഡിയിലെടുത്തു. കള്ളക്കടത്ത് പ്രവർത്തനത്തില്‍ ഉള്‍പ്പെട്ട അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തെക്കുറിച്ച് അധികൃതർ ഇപ്പോള്‍ അന്വേഷണം നടത്തിവരികയാണ്.
ഐടി ജീവനക്കാരനെ ഓഫീസ് കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു
ഐടി ജീവനക്കാരനെ ഓഫീസ് കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു. കൊല്‍ക്കത്ത ന്യൂ ടൗണില്‍ ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം നടന്നത്.50കാരനായ ദ്വയ്പ്യാൻ ഭട്ടാചാര്യയാണ് കെട്ടടത്തിന്റെ ആറാം നിലയില്‍ നിന്ന് താഴേക്ക് വീണത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുകയാണ് പൊലീസ്.ഉച്ച ഭക്ഷണത്തിനുള്ള സമയം കഴിഞ്ഞ ശേഷം 2.30ഓടെയാണ് ദ്വയ്പ്യാൻ ഭട്ടാചാര്യ കെട്ടിടത്തിന്റെ താഴെ വീണ് കിടക്കുന്നത് മറ്റ് ജീവനക്കാർ കണ്ടത്. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായിരുന്നതിനാല്‍ ജീവൻ രക്ഷിക്കാനായില്ല.
അതേസമയം ദ്വയ്പ്യാൻ ഭട്ടാചാര്യ മാനസിക സമ്മർദത്തിന് ചികിത്സ തേടിയിരുന്നതായും പൊലീസിന് വിവരം ലഭിച്ചു. അദ്ദേഹത്തിന്റെ ലാപ്‍ടോപും മൊബൈല്‍ ഫോണും ഉള്‍പ്പെടെയുള്ളവ പരിശോധിക്കണ്ടതുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കുടുംബ പ്രശ്നങ്ങളോ സാമ്ബത്തിക പ്രശ്നങ്ങളോ അലട്ടിയിരുന്നോ എന്നും പൊലീസ് അന്വേഷിക്കുകയാണ്.