Home Featured ബെംഗളൂരുവില്‍നിന്ന് കോഴിക്കോട്ടേക്ക് എംഡിഎംഎ കടത്ത്; രണ്ട് ബസ് ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

ബെംഗളൂരുവില്‍നിന്ന് കോഴിക്കോട്ടേക്ക് എംഡിഎംഎ കടത്ത്; രണ്ട് ബസ് ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

by admin

ബെംഗളൂരുവില്‍നിന്ന് കോഴിക്കോട്ടേക്ക് ലഹരി കടത്തിയിരുന്ന ണ്ട് ടൂറിസ്റ്റ് ബസ് ഡ്രൈവര്‍മാരെ പോലിസ് അറസ്റ്റ് ചെയ്തു.31.70 ഗ്രാം എംഡിഎംഎയും ഇവരില്‍ നിന്നും പിടികൂടി. കോഴിക്കോട് കോവൂര്‍ സ്വദേശി പിലാക്കില്‍ ഹൗസില്‍ പി. അനീഷ് (44), തിരുവനന്തപുരം വെള്ളകടവ് സ്വദേശി നെടുവിളം പുരയിടത്തില്‍ പി. സനല്‍കുമാര്‍(45) എന്നിവരാണ് അറസ്റ്റിലായത്. ജില്ലയിലെ വിവിധ സ്ഥലങ്ങളിലേക്ക് ലഹരിയെത്തിക്കുന്ന മാഫിയസംഘത്തിലെ അഗങ്ങളാണ് ഇവര്‍. കോഴിക്കോട് സിറ്റി നര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ കെ.എ. ബോസിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘവും ചേവായൂര്‍ എസ്.ഐ. നിമിന്‍ കെ. ദിവാകരന്റെ നേതൃത്വത്തിലുള്ള ചേവായൂര്‍ പോലീസും ചേര്‍ന്നാണ് ഇവരെ പിടികൂടിയത്.

രണ്ടുപേരും രണ്ടുമാസത്തോളമായി നിരീക്ഷണത്തിലായിരുന്നു. ഇരുവരും കോഴിക്കോട്-ബെംഗളൂരു ടൂറിസ്റ്റ് ബസില്‍ രാത്രി സര്‍വീസ് നടത്തുന്ന ഡ്രൈവര്‍മാരാണ്. ഒട്ടേറെത്തവണ ഇവര്‍ ലഹരിമരുന്ന് എത്തിച്ചിട്ടുണ്ടെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടതായി പോലീസ് അറിയിച്ചു. ബെംഗളൂരുവില്‍നിന്ന് ലഹരിമരുന്ന് വാങ്ങി ബസില്‍ ഒളിപ്പിച്ചശേഷം കൊടുക്കേണ്ട ആളുകളുമായി വാട്‌സാപ്പിലൂടെ സംസാരിച്ച്‌ കൈമാറുന്ന സ്ഥലം ഉറപ്പിക്കും. ബസ് സ്ഥലത്ത് എത്താറാകുമ്ബോള്‍ വീണ്ടും വിളിച്ച്‌ സുരക്ഷ ഉറപ്പുവരുത്തും. കാത്തുനില്‍ക്കുന്ന ആളുകള്‍ക്ക് ഓടുന്ന ബസില്‍നിന്നുതന്നെ ലഹരിമരുന്നുപൊതി പുറത്തേക്ക് എറിഞ്ഞുകൊടുക്കുകയാണ് പ്രതികള്‍ ചെയ്തിരുന്നത്. അതിനുശേഷം ബസ് കോഴിക്കോട് സിറ്റിയില്‍ എത്തുമ്ബോഴേക്കും വാട്‌സാപ്പ് ചാറ്റും കോളും മൊബൈലില്‍നിന്ന് ഡിലീറ്റ് ചെയ്യും.

യുവജനത കടുത്ത തൊഴില്‍ സമ്മര്‍ദ്ദത്തില്‍; ഒന്നാം സ്ഥാനത്ത് ഐടി ജീവനക്കാര്‍, കണ്ടെത്തല്‍ യുവജന കമ്മീഷൻ നടത്തിയ പഠനത്തില്‍

സംസ്ഥാനത്തെ 80 ശതമാനത്തില്‍ കൂടുതല്‍ യുവജനങ്ങളും ജോലിയില്‍ കടുത്ത മാനസിക സംഘര്‍ഷങ്ങള്‍ നേരിടുന്നതായി പഠന റിപ്പോര്‍ട്ട്.ഐടി മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് മാനസിക സംഘര്‍ഷം കൂടുതല്‍. കൂടുംബവും ജോലിയും ഒന്നിച്ച്‌ കൊണ്ടുപോകാന്‍ കഴിയാത്തതാണ് സ്ത്രീകള്‍ നേരിടുന്ന പ്രധാന പ്രശ്‌നം.ജോലി സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അന്ന സെബാസ്റ്റ്യൻ എന്ന യുവതി ആത്മഹത്യ ചെയ്ത പശ്ചാത്തലത്തിലായിരുന്നു യുവജന കമ്മീഷന്‍ വിഷയത്തില്‍ പഠനം നടത്തിയത്.

അഞ്ച് തൊഴില്‍ മേഖലയില്‍ 30 വയസിനും 40 വയസിനും ഇടയിലുള്ള 1548 പേര്‍ക്കിടയിലായിരുന്നു പഠനം. ഇതില്‍ കൂടുതല്‍ ജോലി സമ്മര്‍ദ്ദം നേരിടുന്നത് ഐടി മേഖലയിലുള്ളവരാണ്. 84.3 ശതമാനം. രണ്ടാം സ്ഥാനത്ത് മീഡിയ മേഖലയിലുള്ളവരാണ്. 83.5 ശതമാനം. ബാങ്കിംഗ് ഇന്‍ഷുറന്‍സ് മേഖലയിലെ 80.6 ശതമാനവും, ഗിഗ് എക്കോണമിയില്‍ 75.5 ശതമാനവും കടുത്ത തൊഴില്‍ സംഘര്‍ഷത്തിലാണ്. റീട്ടെയില്‍- ഇന്‍ഡസ്ട്രിയല്‍ തൊഴില്‍ മേഖലയിലുള്ളവര്‍ക്കാണ് താരതമ്യേന തൊഴില്‍ സമ്മര്‍ദ്ദം കുറവ്. പുരുഷന്‍മാരെക്കാള്‍ കൂടുതല്‍ ബുദ്ധിമുട്ട് നേരിടുന്നത് സ്ത്രീകളാണെന്നും പഠനത്തില്‍ പറയുന്നു.

ഹെല്‍ത്ത് ഓഫ് യൂത്ത് അറ്റ് വര്‍ക്ക് എന്ന പേരില്‍ സമര്‍പ്പിച്ച പഠന റിപ്പോര്‍ട്ട് മുഖ്യമന്ത്രിയ്ക്ക് സമര്‍പ്പിച്ചു. തൊഴില്‍ സ്ഥാപനങ്ങളില്‍ കൃത്യമായി സ്ട്രസ്സ് ഓഡിറ്റ് നടത്തണമെന്നും, സ്ഥാപനങ്ങളില്‍ റീക്രിയേഷന്‍ കോര്‍ണറുകള്‍ സ്ഥാപിക്കണമെന്നും റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്യുന്നു. അടുത്ത ഘട്ടമായി വിവിധ തൊഴില്‍ മാനേജ്‌മെന്റുമായി ചര്‍ച്ച നടത്തി റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ പ്രായോഗിക തലത്തില്‍ നടപ്പാക്കാനാണ് യുവജന കമ്മീഷന്‍ ലക്ഷ്യമിടുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group