Home Featured യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ! ഈ ആഴ്ച ബെംഗളൂരുവില്‍ നിന്നും രണ്ട് സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച്‌ റെയില്‍വേ

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ! ഈ ആഴ്ച ബെംഗളൂരുവില്‍ നിന്നും രണ്ട് സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച്‌ റെയില്‍വേ

by admin

ദീര്‍ഘദൂര യാത്രകള്‍ക്കായി നാമെല്ലാവരും ആശ്രയിക്കുന്നത് ട്രെയിനുകളെയാണ്. യാത്രയുടെ സുഖവും വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ എത്തേണ്ട സ്ഥലത്ത് എത്തുമെന്നുമുള്ളതിനാല്‍ എല്ലാവരും തെരഞ്ഞെടുക്കുന്നത് ട്രെയിന്‍ യാത്രകളെയാണ്.എന്നാല്‍ ട്രെയിനുകളിലെ തിരക്കിനെ കുറിച്ച്‌ ആലോചിക്കുമ്ബോള്‍ത്തന്നെ യാത്രകള്‍ പോലും നമുക്ക് മടുപ്പായി തോന്നും എന്നതാണ് സത്യവസ്ഥ.കേരളത്തിന് പുറത്ത് പഠിക്കുന്നവരും ജോലി ചെയ്യുന്നവരുമെല്ലാം വീക്കെന്റിലും മറ്റ് അവധി സമയങ്ങളിലും നാട്ടിലേക്ക് എത്താന്‍ ആശ്രയിക്കുന്നത് ഇന്ത്യന്‍ റെയില്‍വേയെ തന്നെയാണ്.

എന്നാല്‍ തിരക്ക് കാരണം സ്ലീപ്പര്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ പലര്‍ക്കും സാധിക്കില്ല. അതിനെ തുടര്‍ന്ന് ഒട്ടുമിക്ക ആളുകളും ജനറല്‍ ടിക്കറ്റില്‍ നാട്ടിലെത്താന്‍ ശ്രമിക്കുകയാണ് പതിവ്.എന്നാല്‍ ഇപ്പോഴിതാ യാത്രക്കാര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ഈ ആഴ്ച ബെംഗളൂരുവില്‍ നിന്നും രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ചിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ.

ബെംഗളൂരു – കൊല്ലം – ബെംഗളൂരു സ്‌പെഷല്‍ ട്രെയിന്‍ (06577/06578) 17ന് ബെംഗളൂരുവില്‍നിന്ന് പുറപ്പെടും. ഉച്ചയ്ക്ക് ശേഷം 3.50നായിരിക്കും ട്രെയിന്‍ ബെംഗളൂരുവില്‍നിന്ന് പുറപ്പെടുക. തിരികെയുള്ള ട്രെയിന്‍ 18ന് കൊല്ലത്തുനിന്നു രാവിലെ 10.45ന് പുറപ്പെടും. സ്ലീപ്പര്‍ കോച്ചില്‍ 375 സീറ്റുകള്‍ ലഭ്യമാണ്. ട്രെയിന്‍ 19ന് പുലര്‍ച്ചെ 2ന് ബെംഗളുരു എസ്‌എംവിടി റെയില്‍വേ സ്റ്റേഷനില്‍ എത്തും.

06585/06586 ബെംഗളൂരു – കൊല്ലം സ്‌പെഷല്‍ 19ന് ബെഗളൂരുവില്‍നിന്ന് ഉച്ചയ്ക്ക് ശേഷം 3.50ന് കൊല്ലത്തേക്കു പുറപ്പെടും. തിരികെയുള്ള ട്രെയിന്‍ 20ന് കൊല്ലത്തുനിന്ന് വൈകിട്ട് 5.50ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 8.35ന് ബെംഗളൂരുവിലെത്തും. കോട്ടയം വഴിയാണ് സര്‍വീസുകള്‍ .

മോദി പ്രധാനമന്ത്രിയായാല്‍ മാത്രമേ പാദരക്ഷ ധരിക്കുകയുള്ളുവെന്ന് ശപഥം;14 വര്‍ഷം നഗ്നപാദനായി നടന്ന രാംപാല്‍ കശ്യപിന് ഷൂസ് സമ്മാനിച്ച്‌ പ്രധാനമന്ത്രി

ഹരിയാനയിലെ യമുനാ നഗറിലേക്കുള്ള സന്ദർശനവേളയില്‍ തന്റെ പ്രിയപ്പെട്ട ആരാധകനെ നേരില്‍കണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി.മോദി പ്രധാനമന്ത്രിയായതിനുശേഷം മാത്രമേ താൻ ഷൂസ് ധരിക്കൂ എന്ന് 14 വർഷം മുമ്ബ് പ്രതിജ്ഞയെടുത്ത രാംപാല്‍ കശ്യപിനെയാണ് പ്രധാനമന്ത്രി കാണാൻ എത്തിയത്. മോദി പ്രധാനമന്ത്രി പദത്തിലെത്തിയെങ്കിലും അദ്ദേഹത്തെ നേരില്‍ കാണണമെന്ന ആഗ്രഹം സഫലമായിരുന്നില്ല. അതിനാല്‍ തന്റെ ദൃഢനിശ്ചയത്തില്‍ തന്നെ ഉറച്ചുനില്‍ക്കുകയായിരുന്നു രാംപാല്‍.

അംബേദ്‌കർ ജയന്തി ദിനത്തില്‍ മോദി യമുന നഗറില്‍ എത്തിയപ്പോള്‍ രാംപാല്‍ കശ്യപിന്റെ 14 വർഷത്തെ കാത്തിരിപ്പ് അവസാനിച്ചു. പ്രധാനമന്ത്രി അദ്ദേഹത്തോട് തന്റെ ശപഥം അവസാനിപ്പിക്കാൻ ആവശ്യപ്പെടുകയും ഒരു ജോഡി ഷൂസ് രാംപാലിന് സമ്മാനമായി നല്‍കുകയും ചെയ്‌തു. അദ്ദേഹത്തെ ഷൂസ് ധരിക്കാൻ സഹായിക്കുന്നതിന്റെ വീഡിയോ മോദി എക്‌സില്‍ പങ്കിട്ടു.

രാംപാല്‍ ജിയെപ്പോലുള്ള ആളുകളാല്‍ ഞാൻ വിനീതനാണ്, അവരുടെ സ്നേഹവും സ്വീകരിക്കുന്നു. എന്നാല്‍ അത്തരം പ്രതിജ്ഞകള്‍ എടുക്കുന്ന എല്ലാവരോടും ഞാൻ അഭ്യർത്ഥിക്കുന്നു; നിങ്ങളുടെ സ്നേഹത്തെ ഞാൻ വിലമതിക്കുന്നു… ദയവായി സാമൂഹിക പ്രവർത്തനവുമായും രാഷ്‌ട്രനിർമ്മാണവുമായും ബന്ധപ്പെട്ട കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കൂ!’ മോദി പോസ്റ്റിനൊപ്പം കുറിച്ചുപ്രധാനമന്ത്രി എക്‌സില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍, വെള്ള കുർത്തയും പൈജാമയും ധരിച്ച രാംപാല്‍, നഗ്നപാദനായി മോദിയിട്ട് എടുത്തിരിക്കുന്നത് കാണാം. ഇരുവരും ഒരു സോഫയില്‍ ഇരിക്കുമ്ബോള്‍, മോദി കശ്യപിനോട് ചോദിക്കുന്നു, ‘ സഹോദരാ നിങ്ങള്‍ എന്തിനാണ് ഇത് ചെയ്തത്?എന്തിനാണ് ഇങ്ങനെ ബുദ്ധിമുട്ടുന്നത്? രാംപാലിനെപുതിയ ഷൂസ് ധരിപ്പിച്ച അദ്ദേഹം ഭാവിയില്‍ ഒരിക്കലും ഇങ്ങനെ ചെയ്യരുതെന്നും ആവശ്യപ്പെട്ടു

You may also like

error: Content is protected !!
Join Our WhatsApp Group