Home Featured ബെംഗളൂരുവില്‍ ഡിവൈഡറില്‍ ബൈക്ക് ഇടിച്ച്‌ അപകടം; ചികിത്സയില്‍ കഴിഞ്ഞിരുന്ന മലയാളി യുവാവ് മരിച്ചു

ബെംഗളൂരുവില്‍ ഡിവൈഡറില്‍ ബൈക്ക് ഇടിച്ച്‌ അപകടം; ചികിത്സയില്‍ കഴിഞ്ഞിരുന്ന മലയാളി യുവാവ് മരിച്ചു

by admin

ബെംഗളൂരു: ഡിവൈഡറില്‍ ബൈക്ക് ഇടിച്ച്‌ യുവാവ് മരിച്ചു. കണ്ണൂർ മുണ്ടേരി വാരം സ്വദേശി കാർക്കോടകൻ പുതിയ വീട്ടില്‍ സലീമിന്റെ മകൻ മുഹമ്മദ് ശമല്‍ (25) ആണ് മരിച്ചത്.ഞായറാഴ്ച രാവിലെ ശമലും സഹയാത്രികനായ ഗൗരീഷും (23) സഞ്ചരിച്ചിരുന്ന ബൈക്ക് ബിഡതിയില്‍ സ്പീഡ് ബ്രെയ്ക്കറില്‍ നിന്ന് തെന്നി വീണ് ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. ഗൗരീഷിനെ ചെറിയ പരുക്കുകളോടെ രാംനഗരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് തുടർ ചികിത്സക്കായി നാട്ടിലേക്ക് കൊണ്ട്പോയി.

തലക്ക് പരിക്കേറ്റ മുഹമ്മദ് ശമല്‍ നിംഹാൻസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച വൈകീട്ടായിരുന്നു മരണം. മടിവാളയിലെ ഒരു സ്വകാര്യ ബേക്കറി കടയില്‍ ജോലിക്കാരനായിരുന്നു മുഹമ്മദ് ഷമല്‍. പോസ്റ്റുമോർട്ടം ചെയ്തതിനുശേഷം ബാംഗ്ലൂർ ശിഹാബ് തങ്ങള്‍ സെന്ററില്‍ കെഎംസിസി പ്രവർത്തകരുടെ നേതൃത്വത്തില്‍ അന്ത്യ കർമ്മങ്ങള്‍ ചെയ്ത് നാട്ടിലേക്ക് കൊണ്ടുപോകും. മാതാവ് ഷെറീന. സഹോദരി ഷംല ബാനു. കബറടക്കം കണ്ണൂർ സിറ്റി മൈതാനി പള്ളിയില്‍.

സല്‍മാന്‍ ഖാനെതിരെയുള്ള വധഭീഷണി; 26 വയസുകാരൻ പിടിയില്‍, മാനസിക പ്രശ്നമുള്ളയാളെന്ന് സംശയം

സല്‍മാന്‍ ഖാന് നേരെയുള്ള വധ ഭീഷണിയുമായി ബന്ധപ്പെട്ട് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. 26 വയസുകാരനാണ് പിടിയിലായത്.ഗുജറാത്തിലെ ബറോഡയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്ക് ബിഷ്ണോയി സംഘവുമായി ബന്ധമുണ്ടെന്നതിന് തെളിവു ലഭിച്ചില്ലെന്ന് പൊലീസ്. പിടിയിലായത് മാനസിക പ്രശ്നമുള്ളയാളെന്നും സംശയമുണ്ട്. വഡോദര സ്വദേശിയായ മായങ്ക് പാണ്ഡ്യയാണ് അറസ്റ്റിലായത്.കഴിഞ്ഞ ദിവസം മുംബൈയിലെ വോർലിയിലെ ഗതാഗത വകുപ്പിലേക്ക് അയച്ച വാട്ട്‌സ്‌ആപ്പ് സന്ദേശത്തിലൂടെയാണ് ഭീഷണി വന്നത്. സല്‍മാന്‍റെ കാര്‍ ബോംബ് വച്ച്‌ പൊട്ടിക്കുമെന്നും സല്‍മാനെ കൊല്ലുമെന്നുമായിരുന്നു ഭീഷണി സന്ദേശം.

മുംബൈ പൊലീസ് സ്റ്റേഷനില്‍ ആണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.കഴിഞ്ഞ കുറച്ച്‌ വർഷങ്ങളായി സല്‍മാന്‍ ഖാന് ഗുണ്ട നേതാവ് ലോറൻസ് ബിഷ്‌ണോയി സംഘത്തില്‍ നിന്ന് നേരിട്ടും അല്ലാതെയും നിരവധി ഭീഷണികള്‍ ലഭിക്കുന്നുണ്ട്. 1998 ലെ കൃഷ്ണമൃഗ വേട്ട കേസില്‍ സല്‍മാൻ ഖാനെ ലക്ഷ്യം വച്ചാണ് സംഘം ആക്രമണം നടത്തുകയും ഭീഷണി മുഴക്കുകയും ചെയ്യുന്നത്. ബിഷ്‌ണോയി സമൂഹത്തിന് മതപരമായ പ്രാധാന്യമുള്ള മൃഗമാണ് കൃഷ്ണമൃഗം.

കഴിഞ്ഞ ഏപ്രില്‍ 14നാണ് സല്‍മാന്‍റെ വീട്ടിന് നേരെ വെടിവയ്പ്പ് ഉണ്ടായത്. ഇത് കഴിഞ്ഞ് ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന ദിവസമാണ് പുതിയ ഭീഷണി വരുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസമാണ് സല്‍മാന്‍ ഖാനും കുടുംബവും താമസിക്കുന്ന ഗാലക്‌സി അപ്പാർട്ട്‌മെന്‍റിന് നേരെ വെടിവയ്പ്പ് ഉണ്ടായത്. പുലര്‍ച്ചെ ഉറങ്ങുന്ന സമയത്ത് പടക്കം പോലെയുള്ള ശബ്ദം കേട്ടാണ് ഉണര്‍ന്നത് എന്ന് മൊഴിയില്‍ സല്‍മാൻ പറഞ്ഞു. തന്നെയും കുടുംബത്തെയും വധിക്കാനാണ് അവര്‍ ശ്രമിച്ചത് എന്ന് സല്‍മാന്‍ പറഞ്ഞു. പിന്നീട് സല്‍മാന്‍ ഖാന്‍റെ സുരക്ഷ വര്‍ദ്ധിപ്പിച്ചിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group