കർണാടകത്തിലെ ബെലഗാവിയില്‍ ഗുഡ്സ് ട്രെയിൻ പാളം തെറ്റി. സിറ്റി റെയില്‍വേ സ്റ്റേഷൻ പരിസരത്തെ മിലിട്ടറി മഹാദേവ് ക്ഷേത്രത്തിനു സമീപമാണ് ട്രെയിൻ പാളം തെറ്റിയത്.രാവിലെ 7.30ഓടെ ട്രെയിനിന്റെ രണ്ട് വാഗണുകള്‍ പാളം തെറ്റിയത്.സംഭവത്തെത്തുടർന്ന് ഇരു ലെയിനുകളിലൂടെയുമുള്ള ട്രെയിൻ ഗതാഗതം തടസപ്പെട്ടു. റെയില്‍വേ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
ഭാര്യയ്‌ക്കൊപ്പം രണ്ട് പുരുഷൻമാര്‍ വീട്ടില്‍’; ഭര്‍ത്താവിന്റെ പരാതി, ആള്‍ക്കൂട്ട ആക്രമണം
വീട്ടില്‍ ഭാര്യയ്ക്കൊപ്പം രണ്ട് പുരുഷൻമാരെ കണ്ടെത്തിയെന്ന ഭർത്താവിന്റെ ആരോപണത്തിന് പിന്നാലെ യുവതിക്ക് നേരെ ആള്‍ക്കൂട്ട ആക്രമണം.യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലാണ് സംഭവം. 38 കാരിയായ ഷബീന ബാനുവാണ് മർദനത്തിനിരയായത്. വടികളും പൈപ്പുകളും ഉപയോഗിച്ച് മർദിക്കുകയും കല്ലെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ചെന്നുമാണ് പരാതി. മുഹമ്മദ് നിയാസ്, മുഹമ്മദ് ഗൗസ്പീർ, ചന്ദ് ബാഷ, ഇനായത്തുള്ള, ദസ്തഗിർ, റസൂല്‍ എന്നിവരാണ് പിടിയിലായത്.
പള്ളിക്ക് പുറത്ത് വെച്ചാണ് യുവതിക്ക് നേരെ ആക്രമണമുണ്ടായത്.സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെയാണ്. ഏപ്രില്‍ ഏഴിന് ഷബീനയെ കാണുന്നതിനായി ബന്ധുവായ നസ്രീൻ എന്നയാള്‍ എത്തിയിരുന്നു. മടങ്ങിപോകുമെന്ന് പറഞ്ഞിരുന്നെങ്കിലും നസ്രീൻ വീട്ടില്‍ താമസിച്ചു. ഈ സമയത്ത്, ഫയാസ് എന്ന വ്യക്തിയും വീട്ടിലെത്തി. ഈ സമയം മരുന്ന് കഴിച്ച് റൂമില്‍ വിശ്രമിക്കുകയായിരുന്നുവെന്നാണ് ഷബീന പറയുന്നത്.
ഷബീനയുടെ ഭർത്താവ് ജമീല്‍ അഹമ്മദ് ഷമീർ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ നസ്രീനെയും ഫയാസിനെയും വീട്ടില്‍ കാണുകയും അസ്വസ്ഥനായി പള്ളിയില്‍ചെന്ന് പരാതി നല്‍കുകയുമായിരുന്നുവെന്ന് ഷബീനയുടെ പരാതിയെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.ജമീലീന്റെ പരാതിയില്‍ അന്വേഷണത്തിന് ഷബീന, നസ്രീൻ, ഫയാസ് എന്നിവരെ പള്ളിയിലേക്ക് വിളിച്ചുവരുത്തി. ഇതിനിടയിലാണ് പള്ളിക്ക് മുന്നില്‍വച്ച് യുവതി ആള്‍ക്കൂട്ട മർദനത്തിനിരയായത്. ഏപ്രില്‍ 11 നാണ് യുവതി പരാതി നല്‍കിയത്. പരാതിയുടെയും യുവതിയെ മർദിക്കുന്നതിന്റെ പുറത്തുവന്ന വീഡിയോയുടെയും അടിസ്ഥാനത്തില്‍ ആറുപേരെ അറസ്റ്റ് ചെയ്തതായും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.