ബാംഗ്ലൂർ :സ്വന്തമായി വാഹനങ്ങളില്ലാതെ കോവിഡ് 19 ലോക്കഡൗണിൽ കുടുങ്ങിപ്പോയ മലയാളികളെ നാട്ടിലെത്തിക്കുന്നതിനു വേണ്ടി അന്യ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് ഉടൻ ട്രെയിൻ സൗകര്യം ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞു .
ഡൽഹിയിൽ നിന്നായിരിക്കും സംസ്ഥാനത്തേക്കുള്ള ആദ്യ ട്രെയിൻ . പിന്നീട് ബാംഗ്ലൂർ ,ചെന്നൈ ,മുംബൈ എന്നിവിടങ്ങളിൽ നിന്നും പ്രത്യേക ട്രെയിൻ സൗകര്യം ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി .ഈ സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയ വിദ്യാർത്ഥികളെ നാട്ടിലെത്തിക്കുന്നതിനായിരിക്കും പ്രഥമ മുൻഗണന .
മേൽ പറഞ്ഞ സംസ്ഥാനങ്ങളിൽ പ്രത്യേക സഹായ ഡസ്കുകൾ രൂപീകരിക്കാനും പദ്ധതിയായി .

അന്യ സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കുന്നതിൽ സർക്കാരിന്റെ അനാസ്ഥയെ സൂചിപ്പിച്ചുകൊണ്ട് പ്രതിപക്ഷം രൂക്ഷമായ വിമർശനം ഉന്നയിച്ചിരുന്നു
കെഎംസിസി ,കേരള സമാജം പോലുള്ള സന്നദ്ധ സംഘടനകളുടെ സഹായത്തോടെ മലയാളികൾ നാട്ടിലെത്തി തുടങ്ങിയിട്ടുമുണ്ട് .
ഇനിയും നോർക്ക രെജിസ്ട്രേഷൻ ചെയ്യാത്ത മലയാളികൾക്കും ഇനി യാത്ര പാസ്സിന് അപേക്ഷിക്കാം .
കോവിഡ് ജാഗ്രത വെബ്‌സൈറ്റിലൂടെ പാസ് നൽകുന്നത് അവസാനിപ്പിച്ചിട്ടില്ല-മുഖ്യമന്ത്രി
കേരള സർക്കാരിന്റെ യാത്ര പാസ്സിന് വേണ്ടി അപേക്ഷിക്കേണ്ട ലിങ്ക് https://covid19jagratha.kerala.nic.in/home/addDomestic