Home Featured ബംഗളുരു :നവജാത ശിശുവിനെ ആശുപത്രി ടോയ്‌ലെറ്റില്‍ ഇട്ട് ഫ്ലെഷ് ചെയ്ത നിലയിൽ കണ്ടെത്തി

ബംഗളുരു :നവജാത ശിശുവിനെ ആശുപത്രി ടോയ്‌ലെറ്റില്‍ ഇട്ട് ഫ്ലെഷ് ചെയ്ത നിലയിൽ കണ്ടെത്തി

by admin

ബംഗളുരു :കർണാടകയിലെ രാംനഗർ ജില്ലയിലെ നവജാത ശിശുവിനെ ആശുപത്രിയിലെ ടോയ്‌ലറ്റില്‍ ഇട്ട് ഫ്ലെഷ് ചെയ്തു. ഹരോഹള്ളിയിലാണ് ദാരുണമായ സംഭവമുണ്ടായത്.ആശുപത്രിയുടെ താഴത്തെ നിലയിലുള്ള ടോയ്‌ലറ്റില്‍ നിന്നാണ് കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തിയത്.ശുചിമുറിയില്‍ അടഞ്ഞുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട അധികൃതർ തൂപ്പുകാരോടും പ്ലംബർമാരോടും അത് പരിഹരിക്കാൻ ആവശ്യപ്പെട്ടു. ഹെല്‍ത്ത് ഫെസിലിറ്റിയിലെ ജീവനക്കാർ കമോഡിലെ തടസ്സം പരിഹരിക്കുന്നതിനിടെയാണ് സംഭവം പുറത്തറിയുന്നത്.വെള്ളത്തിൻ്റെ ഒഴുക്ക് തടസ്സപ്പെടുത്തുന്നത് ശുചീകരണ തൊഴിലാളികള്‍ തിരിച്ചറിഞ്ഞു.

തുണിയോ പാഴ് വസ്തുക്കളോ ആണെന്നാണ് ആദ്യം സംശയം തോന്നിയത്. നവജാതശിശുവിൻ്റെ മൃതദേഹം അവിടെ കണ്ടപ്പോള്‍ അവർ ഞെട്ടിപ്പോയി, പൊലീസ് പറഞ്ഞു. ശുചിമുറിയില്‍ അടിഞ്ഞുകൂടുന്ന വസ്തുക്കള്‍ പുറത്തെടുക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്തത്.കുഞ്ഞിന് ഒന്നോ രണ്ടോ ദിവസം പ്രായമുണ്ടെന്നാണ് സംശയം. ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നതെന്നാണ് പൊലീസ് നിഗമനം. സംഭവം ഡോക്ടർമാരിലും ആശുപത്രി ജീവനക്കാരിലും ഞെട്ടലുളവാക്കി. അതേസമയം കുട്ടിയുടെ മൃതദേഹം പൊലീസ് പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. കുഞ്ഞിൻ്റെ ജനനം മറച്ചുവെക്കാൻ പ്രതികള്‍ ശ്രമിച്ചതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്.

സംഭവം പൊതുജനങ്ങള്‍ക്കിടയില്‍ രോഷത്തിന് ഇടയാക്കിയി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളുടെ നീക്കത്തെക്കുറിച്ചുള്ള സൂചനകള്‍ക്കായി പൊലീസ് ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയായിരുന്നു. നവജാത ശിശുവിനെ കാണാതായതുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചിട്ടില്ലെന്നും അമ്മയ്ക്ക് കുറ്റകൃത്യത്തില്‍ പങ്കുണ്ടോ അതോ കുഞ്ഞിനെ മറ്റെവിടെയെങ്കിലും നിന്ന് ഇവിടെ കൊണ്ടുവന്നതാണോയെന്ന് സംശയിക്കുന്നതായും പൊലീസ് വ്യക്തമാക്കി.

നേരത്തെ നവംബർ ആറിന് ബംഗളൂരുവിലെ ഒരു വീട്ടിലെ ഓവർഹെഡ് ടാങ്കില്‍ ഒരു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. പെണ്‍കുട്ടിയുടെ മരണത്തില്‍ മാതാവിന് പങ്കുണ്ടെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. സൂര്യ സിറ്റി പൊലീസ് കൊലപാതകത്തിന് കേസെടുത്തു. പിന്നാലെ കുട്ടിയുടെ അമ്മ തന്നെ അബദ്ധത്തില്‍ പെണ്‍കുഞ്ഞിനെ കൊന്ന് മൃതദേഹം വാട്ടർ ടാങ്കില്‍ തള്ളുകയായിരുന്നുവെന്ന് കണ്ടെത്തി.

You may also like

error: Content is protected !!
Join Our WhatsApp Group