Home കർണാടക വീടിന് മുന്നില്‍ വണ്ടിയിട്ടാലും പണം നല്‍കണം! വാര്‍ഷിക ഫീസ് 15,000 മുതല്‍ 25,000 രൂപ വരെ, നിര്‍ദേശങ്ങള്‍ തേടി ജിബിഎ

വീടിന് മുന്നില്‍ വണ്ടിയിട്ടാലും പണം നല്‍കണം! വാര്‍ഷിക ഫീസ് 15,000 മുതല്‍ 25,000 രൂപ വരെ, നിര്‍ദേശങ്ങള്‍ തേടി ജിബിഎ

by ടാർസ്യുസ്

ബെംഗളൂരു: പുതിയ പാർക്കിംഗ് നയവുമായി ഗ്രേറ്റർ ബാംഗ്ലൂർ അതോറിറ്റി (ജിബിഎ). വീടിന് മുന്നില്‍ വാഹനം നിർത്തിയിടാൻ പണം ഈടാക്കും.വാർഷിക ഫീസ് 15,000 മുതല്‍ 25,000 രൂപ വരെയാണ് ഈടാക്കുക. പൗരന്മാരില്‍ നിന്ന് ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി നിർദേശങ്ങള്‍ തേടിയിട്ടുണ്ട്. വാണിജ്യ മേഖലകളില്‍ പാർക്കിങ്ങിന് പ്രത്യേകം ചാർജ് ഈടാക്കും. കാറുകള്‍ക്ക് മണിക്കൂറിന് 40 മുതല്‍ 80 രൂപ വരെയായിരിക്കും. ഇരുചക്ര വാഹനങ്ങള്‍ക്ക് മണിക്കൂറിന് 20 മുതല്‍ 40 രൂപ വരെയും ഈടാക്കും. അതേ സമയം, ഒഴിഞ്ഞു കിടക്കുന്ന ഭൂമി പാർക്കിങ്ങിനായി നല്‍കുന്നവർക്ക് ഇളവുണ്ടാകും.

സ്ഥലമുടമകള്‍ക്ക് 100 ശതമാനം വരെ നികുതിയിളവും പരിഗണയില്‍. ജിബിഎ നിർദേശങ്ങളില്‍ പൊതുജനത്തിന് അഭിപ്രായം അറിയിക്കാം.ബെംഗളൂരു നഗരത്തിലെ ഗതാഗത കുരുക്കില്‍ അന്തർ സംസ്ഥാന സ്വകാര്യ ബസുകള്‍ക്ക് നിയന്ത്രണം. രാവിലെ 8 മണി കഴിഞ്ഞ് നഗരത്തില്‍ പ്രവേശിക്കാൻ അനുവദിക്കില്ലെന്നും തീരുമാനം. രാത്രി 8 മണിക്ക് മുൻപ് സർവീസ് നടത്തുന്നതും തടയും. നിയന്ത്രണം കേരളത്തില്‍ നിന്നുള്‍പ്പെടെ എത്തുന്ന സ്വകാര്യ ബസുകള്‍ക്കായിരിക്കും. നഗരത്തിലെ പ്രധാന മേല്‍പ്പാലങ്ങളില്‍ ഇരുചക്ര വാഹനങ്ങള്‍ക്കും വിലക്ക് പ്രഖ്യാപിച്ചു. പുതിയ ട്രാഫിക് പരിഷ്കാരം പ്രാബല്യത്തില്‍ വന്നു.

You may also like

error: Content is protected !!
Join Our WhatsApp Group