Home കർണാടക ഇസ്‌ലാം മഹത്തായ മതങ്ങളിലൊന്ന്; ജീവിതത്തില്‍ ഒരിക്കലെങ്കിലും ഹജ്ജ് ചെയ്യണം; ഖുര്‍ആനും പഠിക്കണം; ഇഷ്ടങ്ങള്‍ തുറന്ന് പറഞ്ഞ് മന്ത്രി ബസവരാജ് റായറെഡ്ഡി

ഇസ്‌ലാം മഹത്തായ മതങ്ങളിലൊന്ന്; ജീവിതത്തില്‍ ഒരിക്കലെങ്കിലും ഹജ്ജ് ചെയ്യണം; ഖുര്‍ആനും പഠിക്കണം; ഇഷ്ടങ്ങള്‍ തുറന്ന് പറഞ്ഞ് മന്ത്രി ബസവരാജ് റായറെഡ്ഡി

by ടാർസ്യുസ്

ബെംഗളൂരു: ഇസ്ലാം ലോകത്തിലെ മഹത്തായ മതങ്ങളിലൊന്നാണെന്ന് വിശേഷിപ്പിച്ച്‌ കർണാടക ഉന്നത വിദ്യാഭ്യാസ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ബസവരാജ് റായറെഡ്ഡി.ജീവിതത്തില്‍ ഒരിക്കലെങ്കിലും ഹജ്ജ് നിർവഹിക്കണമെന്ന ആഗ്രഹമുണ്ടെന്നും ഖുർആൻ പഠിക്കാൻ താനും തയാറാണെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ച കുക്ക്നൂരില്‍ മുസ്ലിം സമൂഹം സംഘടിപ്പിച്ച സമൂഹവിവാഹച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.’ജീവിതത്തില്‍ ഒരിക്കലെങ്കിലും ഹജ്ജ് നിർവഹിക്കണമെന്ന ആഗ്രഹമുണ്ട്. ഞാൻ പതിവായി ക്ഷേത്രങ്ങളിലും മഠങ്ങളിലും പോകാറില്ല. എന്നാല്‍ ഒരിക്കലെങ്കിലും ഹജ്ജിന് പോകാൻ ആഗ്രഹിക്കുന്നു,’ റായറെഡ്ഡി പറഞ്ഞു.

ഇസ്ലാം മനുഷ്യത്വത്തിലും കാരുണ്യത്തിലും അധിഷ്ഠിതമായ മതമാണെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍ മതത്തെക്കുറിച്ച്‌ സമൂഹത്തില്‍ തെറ്റിദ്ധാരണകള്‍ പ്രചരിക്കുന്നുണ്ട്. ഉത്തരവാദിത്തത്തോടെയും സമാധാനത്തോടെയും സമൂഹത്തില്‍ ജീവിക്കാൻ ഇസ്ലാമിന്റെ അധ്യാപനങ്ങള്‍ മനുഷ്യരെ പഠിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.ഖുർആനിലെ അധ്യാപനങ്ങള്‍ മുസ്ലിംകള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തേണ്ടതില്ലെന്നും മറ്റു മതവിഭാഗങ്ങളില്‍പ്പെട്ടവർക്കും ഖുർആൻ വായിച്ച്‌ അതിലെ ആശയങ്ങള്‍ മനസ്സിലാക്കാമെന്നും അദ്ദേഹം പറഞ്ഞു. ഖുർആൻ മുസ്ലിംകള്‍ക്ക് മാത്രം ഉള്ളതല്ല. ആർക്കും അത് വായിക്കാം. ഖുർആൻ പഠിക്കാൻ ഞാനും തയാറാണ്- റായറെഡ്ഡി പറഞ്ഞു.മതത്തിന്റെ പേരില്‍ തീവ്രവാദികളോ ജാതീയവാദികളോ ആകരുതെന്നും മന്ത്രി ആഹ്വാനം ചെയ്തു.

പള്ളിയിലോ ക്ഷേത്രത്തിലോ പോകുന്നതുകൊണ്ട് മാത്രം ഒരാളുടെ ഉത്തരവാദിത്തം അവസാനിക്കുന്നില്ലെന്നും വിവിധ മതങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന നല്ല മൂല്യങ്ങള്‍ ജീവിതത്തില്‍ പ്രാവർത്തികമാക്കുകയാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. ആളുകള്‍ മതഭ്രാന്തന്മാരോ ജാതീയവാദികളോ ആകരുത്. പള്ളിയില്‍ പോയി ‘അല്ലാഹു അക്ബർ’ എന്ന് പറയുന്നതോ ക്ഷേത്രത്തില്‍ പോകുന്നതോ മാത്രം എല്ലാം ശരിയാക്കുന്നില്ല. എല്ലാ മതങ്ങളുടെയും നല്ല തത്വങ്ങള്‍ ജീവിതത്തില്‍ സ്വീകരിക്കണം- അദ്ദേഹം പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group