Home Featured മമ്മൂക്കയൊക്കെ മാറിപ്പോയി:ഷൈൻ ടോം ചാക്കോ, വിനായകൻ, ശ്രീനാഥ് ഭാസി തുടങ്ങിയ പ്രശ്നക്കാരോടാണ് മമ്മൂട്ടിക്ക് കൂടുതൽ താൽപര്യം; നടൻ വിജയകുമാർ

മമ്മൂക്കയൊക്കെ മാറിപ്പോയി:ഷൈൻ ടോം ചാക്കോ, വിനായകൻ, ശ്രീനാഥ് ഭാസി തുടങ്ങിയ പ്രശ്നക്കാരോടാണ് മമ്മൂട്ടിക്ക് കൂടുതൽ താൽപര്യം; നടൻ വിജയകുമാർ

by admin

മമ്മൂട്ടിയുടെ സൂപ്പര്‍ ഹിറ്റ് ചിത്രം ‘വല്യേട്ടൻ’ 4K ഡോൾബി ‘അറ്റ്‌മോസ്‌’ ദൃശ്യമികവോടെ നവംബർ 29 ന് തിയറ്ററുകളിലേയ്ക്ക്. ഷാജി കൈലാസ് ഒരുക്കിയ ചിത്രം അമ്പലക്കര ഫിലിംസിന്റെ ബാനറിൽ ബൈജു അമ്പലക്കരയാണ് വീണ്ടും തിയറ്ററുകളിലേക്ക് എത്തിക്കുന്നത്. ഇപ്പോഴിതാ യൂട്യൂബില്‍ വൈറല്‍ ചിത്രത്തിന്‍റെ റീ റിലീസ് ട്രെയിലറാണ്. 2000 സെപ്റ്റംബർ പത്തിന് റിലീസ് ചെയ്ത ‘വല്യേട്ടൻ’ ആ വർഷത്തെ സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു. ചിത്രത്തിൽ അറക്കൽ മാധവനുണ്ണി എന്ന കഥാപാത്രമായാണ് മമ്മൂട്ടി സ്ക്രീനിൽ എത്തിയത്.

മമ്മൂട്ടിയോടൊപ്പം ശോഭന, സിദ്ദിഖ്, മനോജ്.കെ.ജയൻ, പൂർണിമ ഇന്ദ്രജിത്ത്, ഇന്നസെൻ്റ്, എൻ എഫ് വർഗീസ്, കലാഭവൻ മണി, വിജയകുമാർ, സുധീഷ് തുടങ്ങി ഒട്ടനവധി താരങ്ങൾ ചിത്രത്തിൻ്റെ ഭാഗമായിരുന്നു. രഞ്ജിത്തായിരുന്നു സിനിമയ്ക്ക് തിരക്കഥ ഒരുക്കിയത്. മോഹന്‍ സിത്താര പാട്ടുകളും സി രാജാമണി പശ്ചാത്തലസംഗീതവും ഒരുക്കിയിരിക്കുന്ന ചിത്രത്തിനായി ക്യാമറ ചലിപ്പിച്ചത് രവി വര്‍മനും എഡിറ്റിങ് നിര്‍വഹിച്ചത് എല്‍. ഭൂമിനാഥനുമായിരുന്നു. മമ്മൂട്ടിയുടെ തന്നെ പാലേരി മാണിക്യം നേരത്തെ റീറിലീസ് ചെയ്തിരുന്നു.

വല്യേട്ടൻ എന്ന സിനിമയുടെ റീ റിലീസുമായി ബന്ധപ്പെട്ട് നടൻ വിജയകുമാർ ഒരു ചാനലിൽ കൊടുത്ത ഇന്റർവ്യൂവിൽ പറഞ്ഞ ഒരു കാര്യം വിവാദമയത്.

വല്യേട്ടൻ സിനിമയുടെ ഷൂട്ടിംഗ് സമയത്ത് മമ്മൂട്ടി നമ്മുടെ കൂടെ വരികയും ഒരുമിച്ച് ഭക്ഷണം കഴിക്കുകയും നമ്മളെക്കൊണ്ട് ഭക്ഷണം കഴിപ്പിക്കുകയും ഒക്കെ ചെയ്തിട്ടുണ്ടായിരുന്നു. എന്നാൽ ആ മമ്മൂക്ക ഇന്ന് ആകെ മാറിപ്പോയി ഇപ്പോൾ മമ്മൂക്കയ്ക്ക് ഷൈൻ ടോം ചാക്കോ, വിനായകൻ, ശ്രീനാഥ് ഭാസി തുടങ്ങിയ പ്രശ്നക്കാരോടാണ് മമ്മൂട്ടിക്ക് കൂടുതൽ താൽപര്യം, വല്യേട്ടന്റെ സെക്കൻഡ് പാർട്ട് വരുന്നു എന്ന് പറഞ്ഞപ്പോൾ ഞാൻ ബൈജു ചേട്ടനോട് പറഞ്ഞു നമ്മളെയൊന്നും ഇടാൻ മമ്മൂക്ക സമ്മതിക്കില്ല. മിനിമം വിനായകൻ, ഷൈൻ ടോം ചാക്കോ തുടങ്ങിയവർ ആയിരിക്കും മമ്മൂക്ക സെലക്ട് ചെയ്യാൻ പോകുന്നത്. എന്താണെന്നറിയില്ല മമ്മൂക്കയ്ക്ക് ഈയിടെയായി പ്രശ്നക്കാരോടാണ് കൂടുതൽ ഇഷ്ടം, വിജയകുമാർ പറഞ്ഞു.

അസം യുവതിയുടെ കൊല: മലയാളി ആരവിനായി രണ്ട് അന്വേഷണ സംഘം; മൂന്നാം ദിവസവും പിടികൂടാനായില്ല വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക

You may also like

error: Content is protected !!
Join Our WhatsApp Group