Home Featured ബംഗളൂരു: വൃന്ദാവൻ ഗാര്‍ഡനിലെ മ്യൂസിക് ഫൗണ്ടെയിൻ ഷോ റദ്ദാക്കി

ബംഗളൂരു: വൃന്ദാവൻ ഗാര്‍ഡനിലെ മ്യൂസിക് ഫൗണ്ടെയിൻ ഷോ റദ്ദാക്കി

by admin

ബംഗളൂരു: മൈസൂരു ശ്രീരംഗപട്ടണയിലെ വൃന്ദാവൻ ഗാർഡനിലുള്ള കെ.ആർ.എസ് ഡാമിലെ മ്യൂസിക് ഫൗണ്ടെയിൻ ഷോ റദ്ദാക്കി. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ നിര്യാണത്തെ തുടർന്ന് ഏഴു ദിവസത്തെ ദുഃഖാചരണത്തിന്റെ ഭാഗമായാണ് നടപടി.സർക്കാറിന്റെ നിർദേശത്തെ തുടർന്ന് സംസ്ഥാനത്ത് ജനുവരി ഒന്നുവരെ നടത്താൻ തീരുമാനിച്ച എല്ലാ പൊതു വിനോദ പരിപാടികളും റദ്ദാക്കിയിരുന്നു.

കഴിഞ്ഞ ദിവസം സഞ്ചാരികള്‍ ടിക്കറ്റെടുത്ത് സീറ്റിലിരുന്നശേഷം പരിപാടി തുടങ്ങുന്ന സമയത്ത് ഉദ്യോഗസ്ഥർ വന്ന് പ്രദർശനം റദ്ദാക്കിയത് അറിയിക്കുകയായിരുന്നു. മുൻകൂട്ടി അറിയിക്കാതെ പ്രദർശനം റദ്ദാക്കിയത് വാക്കുതർക്കത്തിലേക്ക് നയിച്ചു.

ദിലീപ് കടുത്ത മദ്യപാനിയായിരുന്നു; ഒരു കലം മോര് കുടുപ്പിച്ചാണ് അഭിനയിപ്പിക്കുന്നത്’; സഹപ്രവത്തര്‍ക്കര്‍ പറയുന്നു

നടൻ ദിലീപ് ശങ്കറിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് ആരാധകർ. സീരിയല്‍ രംഗത്ത് സജീവമായിരുന്ന താരത്തെ തിരുവനന്തപുരത്ത് ഹോട്ടല്‍ മുറിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.സീരിയലില്‍ മാത്രമല്ല സമൂഹ മാധ്യമങ്ങളിലും അദ്ദേഹം സജീവമായിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പവും കുടുംബത്തോടൊപ്പവും നിരവധി റീലുകളും വീഡിയോകളും നടൻ. ദിലീപിന്റെ വിയോഗത്തെ പറ്റിയുള്ള സഹപ്രവർത്തകരുടെ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

ദിലീപ് ശങ്കർ അസാധ്യ കഴിവുള്ള നടനായിരുന്നുവെന്ന് അദ്ദേഹത്തിന്റെ സഹപ്രവർത്തകയും നടിയുമായ സീമ ജി നായർ പറയുന്നു. ദിലീപിന്റെ ശബ്ദവും ഭംഗിയും എല്ലാം ഒരു നടനെ ആകർഷിപ്പിക്കുന്നവയാണെന്ന് പറഞ്ഞ നടി, കഴിഞ്ഞ കുറച്ച്‌ നാളുകളായുള്ള അദ്ദേഹത്തിന്റെ ദിനചര്യയില്‍ ഉണ്ടായ മാറ്റങ്ങളെ കുറിച്ചും തുറന്നു പറഞ്ഞു. ആരോഗ്യം ശ്രദ്ധിക്കാതെയുള്ള ജീവിതമായിരുന്നു അദ്ദേഹത്തിന്റെയെന്നും, ഇക്കാര്യത്തില്‍ എല്ലാവരും പല തവണ അദ്ദേഹത്തെ ഉപദേശിച്ചിരുന്നതായും നടി പറയുന്നു. ‘സുന്ദരി’ എന്ന സീരിയലിന്റെ ഭാഗമായി ദിലീപിനൊപ്പം ഏകദേശം മൂന്ന് വർഷത്തോളം ഒരുമിച്ച്‌ പ്രവർത്തിച്ചിട്ടുണ്ട്. എല്ലാവരും ഒരുപോലെ പറഞ്ഞിട്ടും, അദ്ദേഹം ജീവിതം ഗൗരവമായി എടുത്തില്ലെന്നും സീമ ജി നായർ പറയുന്നു.

ദിലീപിന്റെ മരണത്തിന് പിന്നാലെ അദ്ദേഹം കടുത്ത മദ്യപാനി ആയിരുന്നുവെന്ന തരത്തിലുള്ള റിപ്പോർട്ടുകള്‍ പുറത്തു വന്നിരുന്നു. അദ്ദേഹം ഒരു രക്ഷയുമില്ലാത്ത മദ്യപാനം ആയിരുന്നുവെന്ന് സഹപ്രവർത്തകരും പറയുന്നു. സുന്ദരി സീരിയലിന്റെ ചിത്രീകരണ സമയത്ത് അത്തരം ഒരു അനുഭവം ഉണ്ടായതായി സീമ ജി നായരും പറയുന്നു. വിളിച്ചാല്‍ ദിലീപ് ഫോണ്‍ എടുക്കാറില്ലെന്നും കണ്‍ട്രോളർമാരെ പറഞ്ഞുവിട്ട് വിളിപ്പിക്കേണ്ട അവസ്ഥ ഉണ്ടായിട്ടുണ്ടെന്നും ഒരു സംവിധായകൻ നേരത്തെ വ്യക്തമാക്കിയിരുന്നു. മദ്യപിച്ച്‌ ഷൂട്ടിങ്ങിനെത്തിയ ദിലീപിന്റെ കൂടെ അഭിനയിക്കുന്ന സമയത്ത് മദ്യത്തിന്റെ ഗന്ധം കൊണ്ട് ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നതായും സഹപ്രവർത്തകർ പറഞ്ഞു.

മിക്കവാറും സമയങ്ങളിലും ഒരു കലം മോരും തൈരും കുടിപ്പിച്ച ശേഷമാണ് ദിലീപിനെ അഭിനയിക്കാനായി കൊണ്ടുനിർത്തുന്നത്. ഇത് സീരിയല്‍ രംഗത്തെ എല്ലാവർക്കും അറിയാവുന്ന കാര്യം തന്നെയാണ്. അദ്ദേഹം രാത്രി ഫോണ്‍ ചെയ്താല്‍ പലരും അറ്റൻഡ് ചെയ്യാറില്ല, കാരണം പറഞ്ഞ കാര്യങ്ങള്‍ തന്നെ വീണ്ടും പറഞ്ഞുകൊണ്ടിരിക്കും. ലിവർ സിർഹോസിസിന്റെ ലാസ്റ്റ് സ്റ്റേജില്‍ ആയിരുന്നു ദിലീപ് എന്ന് അറിയുന്നത് മരണശേഷമാണ്. ഹൈഡോസ് മെഡിസിൻ ആയിരുന്നു കഴിച്ചു കൊണ്ടിരുന്നതെന്നും ഡോക്‌ടേഴ്‌സ് കർശന നിർദേശങ്ങള്‍ നല്‍കിയിരുന്നുവെന്നും സീമ ജി നായർ പറയുന്നു.

മദ്യപിക്കാൻ ആരംഭിച്ചാല്‍ പിന്നെ നിർത്തില്ല. ഭക്ഷണവും കഴിക്കാറില്ല. ഷൂട്ടിങ്ങ് ഇല്ലാത്ത സമയത്തും ഇത് തന്നെയാണ് പതിവ്. നാല് ദിവസം മുൻപ് ഹോട്ടലില്‍ മുറിയെടുത്ത ദിലീപ് കഴിഞ്ഞ ഏതാനും നാളുകളായി ഫോണ്‍ എടുക്കാതിരുന്നതും അത് കൊണ്ടായിരിക്കും എന്നാണ് സഹപ്രവത്തകർ പറയുന്നത്. നല്ലൊരു കുടുംബമുള്ള വ്യക്തിയാണ്. ഒരുപാട് വർക്കുകള്‍ നേരത്തെ കിട്ടിയിരുന്നതാണ്. എന്നാല്‍ അടുത്തിടെയായി പല വർക്കുകളില്‍ നിന്നും മാറ്റി നിർത്തേണ്ട അവസ്ഥ ആയിരുന്നുവെന്നും സഹപ്രവർത്തകർ പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group