Home കർണാടക ബെംഗളൂരുവിലെ ട്രാഫിക്കില്‍ നിന്ന് ആശ്വാസം; ഹൊസൂര്‍-ദൊബ്ബാസ്പെട് റോഡ് നവംബറില്‍ തുറക്കും

ബെംഗളൂരുവിലെ ട്രാഫിക്കില്‍ നിന്ന് ആശ്വാസം; ഹൊസൂര്‍-ദൊബ്ബാസ്പെട് റോഡ് നവംബറില്‍ തുറക്കും

by ടാർസ്യുസ്

ഏറെനാളത്തെ കാത്തിരിപ്പിനൊടുവില്‍ സാറ്റലൈറ്റ് ടൗണ്‍ റിംഗ് റോഡിന്റെ ഭാഗം തുറക്കുന്നു. 144 കിമിയോളം ദൈർഘ്യമുള്ള സ്ട്രെച്ച്‌ നവംബറോടെ തുറക്കുമെന്നാണ് റിപ്പോർട്ടുകള്‍.ദൊഡ്ഡബല്ലാപ്പുര, ഹൊസ്കോട്ട്, തമിഴ്‌നാട് അതിർത്തി എന്നിവ വഴി ദൊബാസ്‌പേട്ടിനെ ഹൊസൂറുമായി ബന്ധിപ്പിക്കുതാണ് പാതം.14,655 കോടി ചെലവില്‍ ആറ് പാക്കേജുകളാക്കി തിരിച്ചാണ് ദേശീയപാത അതോറിറ്റി പ്രവർത്തനങ്ങള്‍ നടത്തുന്നത്. 288 കിമി ദൈർഘ്യമുള്ളതാണ് പദ്ധതി. ഇതില്‍ ദൊഡ്ഡബല്ലാപ്പുര, ദേവനഹള്ളി വഴി ദൊബാസ്‌പേട്ടിനും ഹൊസ്‌കോട്ടിനുമിടയിലുള്ള 80 കിമി പാത ഇതിനോടകം തന്നെ അതോറിറ്റ തുറന്ന് നല്‍കിയിട്ടുണ്ട്.കർണാടക-തമിഴ്‌നാട് അതിർത്തിയിലേക്കുള്ള 21 കിമി വരുന്ന പാതയുടെ 98 ശതമാനത്തോളം പണികളും പൂർത്തിയാക്കി കഴിഞ്ഞു. നവംബറോടെ തന്നെ ഈ ഭാഗവും തുറന്നേക്കും.

ലിംഗദീരമല്ലസാന്ദ്രയില്‍ ബെംഗളൂരു-ചെന്നൈ റെയില്‍വേ ലൈനിന് ഇടയില്‍ 50 മീറ്റർ ബ്രൌസ്ട്രിങ് ഗർഡർ നർമ്മിക്കാനുള്ള അനുമതി സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ നല്‍കിയതായി ദേശീപാത അതോറിറ്റി അറിയിച്ചിരുന്നു. എന്നാല്‍ ഗൈഡർസ്ഥാപിക്കാൻ റെയില്‍വെ കാലതാമസം വരുത്തിയ് പദ്ധതി ഒന്നര വർഷത്തോളം നീളാൻ കാരണമായി.ഗർഡർ സ്ഥാപിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തിവരികയാെന്നും ഇതിനോടകം തന്നെ സ്ഥല പരിശോധന ഉദ്യോഗസ്ഥനൻ വ്യക്തമാക്കി.അതേസമയം ഗർഡർ സ്ഥാപിച്ച്‌ കഴിഞ്ഞതിനാല്‍ ഡെക്ക് സ്ലാബ്, കോണ്‍ക്രീറ്റ് ക്യുയറിംഗ് പോലുള്ള നടപടികള്‍ റോഡ് തുറന്നുകൊടുക്കുന്നതിന് മുൻപ് തന്നെ പൂർത്തിയാക്കേണ്ടതുണ്ട്. ഇതും രണ്ട് മൂന്ന് മാസങ്ങള്‍ക്ക് മുൻപ് പൂർത്തിയാക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.തമിഴ്നാട് അതിർത്തിയില്‍ വെച്ച്‌ 36 കീമി ദൈർഘ്യമുള്ള മറ്റൊരു റോഡുമായി സാറ്റലൈറ്റ് റിങ് റോഡ് ബന്ധിപ്പിക്കും. കൃഷഗിരി ജില്ലയിലെ ബെലഗൊണ്ടപള്ളിയിലേക്ക് പോകുന്നതാണ് ഈ റോഡ്. ഈ ഭാഗത്തിൻ്റെ 91.32 ശതമാനം പണികളും പൂർത്തിയാക്കിയിട്ടുണ്ട്. സപ്റ്റംബറോടെ തന്നെ ഈ റോഡും തുറന്ന് നല്‍കും.

അതുമാത്രമല്ല ബെംഗളൂരു-ചെന്നൈ എക്‌സ്പ്രസ് വേയുമായി ഒന്നിച്ചുചേരുന്ന 7 കിലോമീറ്റർ പാതയുടെ പണിയും പൂർത്തിയായിക്കഴിഞഞ്ഞു. അതായത് ആകെ ഏകദേശം 144 കിമി വരുന്ന റോഡായി ഇത് മാറും.ഈ പ്രധാന ഭാഗങ്ങളെല്ലാം തുറക്കുന്നതോടെ അത്തിബെലെ, ചന്ദാപുര വഴി ഹൊസൂരിനും സില്‍ക്ക് ബോർഡിനും ഇടയിലുള്ള 40 കിമി പാതയിലെ തിരക്ക് കുറക്കാനാകുമെന്നാണ് പ്രതീക്ഷ. എസ്ടിആർആറിലേക്ക് ഗതാഗതം വഴിതിരിച്ചുവിടുന്നതോടെ ഇലക്‌ട്രോണിക്സ് സിറ്റിക്കും തുംകുരു റോഡിനും ഇടയിലുള്ള നൈസ് റോഡിലെ തിരക്ക് കുറക്കാൻ ആകുമെന്നും പ്രതീക്ഷിക്കപ്പെടുന്നുണ്ട്. ഭാവിയില്‍ ഹൊസൂരില്‍ നിന്ന് തുംകൂർ റോഡ് വഴി പോകുന്നവർക്ക് സിറ്റി റോഡുകള്‍ പൂർണമായും ഒഴിവാക്കി സാറ്റലൈറ്റ് റിംഗ് റോഡ് മാർഗം പോകാം.വലിയ ചരക്ക് വാഹനങ്ങള്‍ക്ക് സിറ്റിയില്‍ കയറാതെ തന്നെ പോകാമെന്നതാണ് വലിയ ആശ്വാസമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ഏകദേശം 30,000 വാഹനങ്ങള്‍ ദൊബാസ്പേട്ട്-ഹൊസ്കോട്ടെ സാറ്റലൈറ്റ് റിങ് റോഡിലൂടെയും 10,000 ത്തോളം വാഹനങ്ങള്‍ ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേ വഴിയും യാത്ര ചെയ്യുന്നുണ്ട്. ഭാവിയില്‍ ഹൊസൂർ റോഡില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ക്ക് പുതിയ ഗ്രീൻഫീല്‍ഡ് റോഡ് ഉപയോഗിച്ച്‌ ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേയിലൂടെ ഹൊസ്കോട്ടെയില്‍ എത്താം. 7 കിമി മാത്രം ദൂരമുള്ള റോഡാണിത്. ഇവിടെ നിന്നും ദൊബ്ബാസ്പെട്ടിലേക്ക് പോകുന്നതും എളുപ്പമായിരിക്കും.ഹൊസൂരില്‍ നിന്നും എയർപോർട്ട് റോഡിലേക്ക പോകുന്നവർക്കും ഈ റോഡ് ആശ്വാസമാകും. നിലവില്‍ ഹൊസൂരില്‍ നിന്നും എയർപോർട്ട് റോഡിലേക്ക് പോകുന്നവർക്ക് സിറ്റി റോഡ് വഴിയാണ് യാത്ര ചെയ്യേണ്ടത്. എന്നാല്‍ എന്നാല്‍ സാറ്റലൈറ്റ് റിംഗ് റോഡ് ബെംദളൂരു-ചെന്നൈ എക്സ്പ്രസ് വേയുമായി ബന്ധിപ്പിച്ചതിനാല്‍ രണ്ട് ഇടനാഴികള്‍ വഴിയുമുള്ള യാത്ര കൂടുതല്‍ എളുപ്പമാകും.

You may also like

error: Content is protected !!
Join Our WhatsApp Group