Home കർണാടക ബെംഗളൂരുവിലേക്ക് പുതിയ വന്ദേഭാരത്; പരീക്ഷണ ഓട്ടം 11ന് തുടങ്ങും, എഇബി ഘടിപ്പിച്ച ആദ്യ ട്രെയിന്‍

ബെംഗളൂരുവിലേക്ക് പുതിയ വന്ദേഭാരത്; പരീക്ഷണ ഓട്ടം 11ന് തുടങ്ങും, എഇബി ഘടിപ്പിച്ച ആദ്യ ട്രെയിന്‍

by ടാർസ്യുസ്

ബെംഗളൂരു: ബെംഗളൂരുവിനെയും തീരദേശ കര്‍ണാടകയെയും ബന്ധിപ്പിക്കുന്ന ആദ്യ വന്ദേഭാരത് പരീക്ഷണ ഓട്ടത്തിന് തയ്യാറെടുക്കുന്നു.ഓഗസ്റ്റ് 11 മുതല്‍ 20 വരെയാണ് പരീക്ഷണ ഓട്ടം. വളവും കയറ്റിറക്കങ്ങളുമുള്ള സക്ലേഷ്പൂര്‍-സുബ്രഹ്മണ്യ റോഡ് റെയില്‍വെ സ്‌റ്റേഷന്‍ റൂട്ടിലാണ് പരീക്ഷണ ഓട്ടം. ദക്ഷിണ പശ്ചിമ റെയില്‍വെയുടെ മൈസൂരു ഡിവിഷന് കീഴിലാണ് ഈ സര്‍വീസ്.പരീക്ഷണ ഓട്ടം വിജയകരമായാല്‍ ബെംഗളൂരുവില്‍ നിന്ന് മംഗളൂരുവിവേക്ക് വന്ദേഭാരത് സര്‍വീസ് തുടങ്ങും. ഏറെ കാലമായി മലയാളികള്‍ ഉള്‍പ്പെടെ കാത്തിരിക്കുന്ന സര്‍വീസ് ആണിത്. വടക്കന്‍ മലബാറിലെ മലയാളികള്‍ക്ക് ഈ സര്‍വീസ് നേട്ടമാകും. കഴിഞ്ഞ ജൂണില്‍ സര്‍വീസ് തുടങ്ങേണ്ടതായിരുന്നു. എന്നാല്‍ പാതയുടെ സങ്കീര്‍ണത കണക്കിലെടുത്ത് എഇബി സംവിധാനം നിര്‍ബന്ധമാണ് എന്ന് സുരക്ഷാ കമ്മീഷണര്‍ നിര്‍ദേശിച്ചതോടെയാണ് വൈകിയത്.

ബെംഗളൂരു-മംഗളൂരു വന്ദേഭാരത് എക്‌സ്പ്രസ് ഏറെ കാലമായി ചര്‍ച്ചയിലുണ്ട്. എന്നാല്‍ സങ്കീര്‍ണമായ പാത ആയതിനാല്‍ സുരക്ഷ ക്രമീകരണം ശക്തമാക്കേണ്ടതുണ്ടായിരുന്നു. മനോഹരമായ റെയില്‍പാതയാണിത്. അതേസമയം, കയറ്റിറക്കങ്ങളും നിരവധിയാണ്. ഓരോ 50 മീറ്റര്‍ കഴിഞ്ഞാലും പാതയുടെ ഘടന മാറും. ഏറ്റവും ദുര്‍ഘടമായ പാതകളിലൊന്നായിട്ടാണ് റെയില്‍വെ ഈ റൂട്ടിനെ കാണുന്നത്.ചെന്നൈയിലെ ഐസിഎഫില്‍ നിന്ന് 20 കോച്ചുള്ള വന്ദേഭാരത് ട്രെയിന്‍ മാണ്ഡ്യയിലെ പാണ്ഡവപുര റെയില്‍വെ സ്റ്റേഷനില്‍ എത്തിച്ചിട്ടുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തി പരീക്ഷണ ഓട്ടം നടത്തി അനുമതി നല്‍കുക എന്നതാണ് അടുത്ത കടമ്പ. അതുകഴിഞ്ഞാല്‍ സ്ഥിരം റൂട്ട് പ്രഖ്യാപിക്കുകയും സര്‍വീസ് ആരംഭിക്കുകയും ചെയ്യും. ഈ മാസം തന്നെ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കുമെന്നാണ് വിവരം.ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിങ് (എഇബി) സംവിധാനം ഘടിപ്പിച്ച വന്ദേഭാരത് ട്രെയിന്‍ ആണ് ബെംഗളൂരു-മംഗളൂരു റൂട്ടില്‍ സര്‍വീസ് നടത്തുക.

സങ്കീര്‍ണ പാത ആയതിനാല്‍ ഊ റൂട്ടില്‍ ട്രെയിനുകളുടെ പരമാവധി വേഗത 30 കിലോമീറ്ററാണ്. ഇത്തരം റൂട്ടുകളില്‍ ട്രെയിനുകളുടെ വേഗത നിയന്ത്രിക്കാനും സുരക്ഷിതമായി നിര്‍ത്തുന്നതിനുമാണ് എഇബി സംവിധാനമുള്ള ബാങ്കര്‍ ലോക്കോകള്‍ ഉപയോഗിക്കേണ്ടി വരുന്നത്.മാണ്ഡ്യയില്‍ എത്തിയിട്ടുള്ള വന്ദേഭാരത് കോച്ചുകളില്‍ മൈക്രോ പ്രോസസര്‍ നിയന്ത്രിത ഇലക്‌ട്രോ ന്യൂമാറ്റിക് ഡിസ്‌ക് ബ്രേക്കിങ് ഘടിപ്പിച്ചിട്ടുണ്ട്. സിഗ്നലുകള്‍ എല്ലാ കോച്ചുകളിലേക്കും അതിവേഗം എത്തിച്ച്‌ ബ്രേക്ക് ചെയ്യാന്‍ സഹായിക്കുന്ന സംവിധാനമാണിത്. ഇറക്കം വരുന്ന റൂട്ടില്‍ വേഗത നിയന്ത്രിക്കാനും ഇതുവഴി സാധിക്കും. കേരളത്തില്‍ നിന്ന് ബെംഗളൂരുവിലേക്ക് വന്ദേഭാരത് സര്‍വീസ് നടത്തുന്നത് എറണാകുളത്ത് നിന്നാണ്. ഇത് മലബാറിലെ യാത്രക്കാര്‍ക്ക് ഗുണം ചെയ്യുന്നില്ല. എന്നാല്‍ ബെംഗളൂരു-മംഗളൂരു വന്ദേഭാരത് വടക്കന്‍ മലബാറിലുള്ളവര്‍ക്ക് ഗുണമാകും.

You may also like

error: Content is protected !!
Join Our WhatsApp Group