ബെംഗളൂരു : ബെംഗളൂരു നഗരത്തിലെ വായു മലിനീകരണമളക്കാൻ ജോയൻ്റ് കമ്മിറ്റി രൂപീകരിച്ചു. ദേ ശീയ ഹരിത ട്രൈബ്യൂണലാണ് കമ്മിറ്റി രൂപീകരിച്ചത്. അന്തരീക്ഷത്തിലെ നൈട്രജൻ ഡ യോക്സൈഡിൻ്റെ അളവിനെയാണ് കമ്മിറ്റി പഠന വിധേയമാക്കുന്നത്.മാധ്യമ റിപ്പോർട്ടുകളെത്തുടർന്നാണ് ഹരിത ട്രൈ ബ്യൂണൽ കമ്മിറ്റി രൂപവത്കരിച്ചത്. ബംഗളൂരു ഉൾപ്പെടെ ഇന്ത്യയിലെ ഏഴ് പ്രധാന നഗരങ്ങളിലെ വർ ധിച്ച നൈട്രജൻ ഡയോക്സൈഡിൻ്റെ അളവും അ ത് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെ കുറിച്ചാണ് വാർത്തകൾ വന്നത്.
റിപ്പോർട്ട് സമർപ്പിക്കാൻ ജോയന്റ് കമ്മിറ്റിക്ക് രണ്ട് മാസമാണ് ഹരിത ട്രൈബ്യൂണൽ സമയം നൽകിയി രിക്കുന്നത്. നഗരത്തിൽ ബി.ടി.എം ലേഔട്ട്, സിൽ ക്ക് ബോർഡ് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുത ൽ അന്തരീക്ഷ മലിനീകരണം റിപ്പോർട്ട് ചെയ്തിട്ടു ള്ളത്. നൈട്രജൻ ഓക്സൈഡ് പ്രധാനമായും അ ന്തരീക്ഷത്തിലെത്തുന്നത് വാഹനങ്ങളിൽ നിന്നാണ് എന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.
ഗതാഗതക്കുരുക്ക് തുണയായി, തട്ടിക്കൊണ്ടുപോയ അക്രമി സംഘത്തില്‍ നിന്നും സാഹസികമായി രക്ഷപ്പെട്ട് വിദ്യാര്‍ത്ഥിനി
തട്ടിക്കൊണ്ടുപോയ അക്രമി സംഘത്തില്‍ നിന്നും സാഹസികമായി രക്ഷപ്പെട്ട് വിദ്യാർത്ഥിനി. ചാലക്കുടിയിലാണ് പത്താം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നത്.ആളൂർ വെള്ളാഞ്ചിറ സ്വദേശിനിയായ പെണ്‍കുട്ടി യാത്രാമധ്യേ സംഘത്തിന്റെ പിടിയില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു.ചാലക്കുടി സെൻ്റ് മേരീസ് ഫൊറോന ചർച്ചില്‍ നിന്ന് വേദപാഠം കഴിഞ്ഞിറങ്ങിയ കുട്ടിയെയാണ് തട്ടിക്കൊണ്ടു പോയത്. കാറിലെത്തിയ സംഘം കുട്ടിയെ ബലമായി കാറില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു.
വി ആർ പുരത്ത് വച്ച് കാർ ഗതാഗതക്കുരുക്കില്‍ പെട്ടതാണ് വിദ്യാർത്ഥിനിക്ക് രക്ഷപ്പെടാൻ വഴിയൊരുക്കിയത്. സമീപത്തെ വീട്ടിലേക്ക് ഓടികയറിയ വിദ്യാർത്ഥിനി അവിടെയുണ്ടായിരുന്ന ആളുകളെ വിവരമറിയിച്ചു. ഇതോടെ അക്രമിസംഘം കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. ചാലക്കുടി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു