Home covid19 മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെത്തുന്ന വധൂവരന്‍മാര്‍ക്ക് ക്വാറന്റീന്‍ വേണ്ട; എട്ടാം ദിവസം തിരിച്ചു പോകണം

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെത്തുന്ന വധൂവരന്‍മാര്‍ക്ക് ക്വാറന്റീന്‍ വേണ്ട; എട്ടാം ദിവസം തിരിച്ചു പോകണം

by admin

തിരുവനന്തപുരം | ക്വാറന്റീനില്‍ കൂടുതല്‍ ഇളവുകളുമായി സംസ്ഥാനം. മറ്റ് സംസ്ഥാനങ്ങളില്‍നിന്നു വിവാഹ ആവശ്യത്തിനു വരുന്നവര്‍ക്ക് ക്വാറന്റീന്‍ വേണ്ടെന്നതാണ് പുതിയ ഇളവ്. വരനും വധുവിനും ഇവരോടൊപ്പമെത്തുന്ന ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ക്വാറന്റീന്‍ വേണ്ട. ഏഴു ദിവസം സംസ്ഥാനത്തു താമസിക്കാം. കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യുന്നതിനോടൊപ്പം വിവാഹ കാര്‍ഡും അപ്ലോഡ് ചെയ്യണമെന്നും നിര്‍ദേശമുണ്ട്.അതേ സമയം മറ്റ് മാനദണ്ഡങ്ങളെല്ലാം കൃത്യമായി പാലിക്കണം.

ശാരീരിക അകലം പാലിക്കണം. അനുവാദമില്ലാതെ മറ്റു സ്ഥലങ്ങള്‍ സന്ദര്‍ശിക്കരുതെന്നും ഉത്തരവില്‍ പറയുന്നു. ജില്ലാ കലക്ടര്‍മാരും ജില്ലാ പോലീസ് മേധാവികളും ഇക്കാര്യം പരിശോധിച്ച്‌ ഉറപ്പാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. നേരത്തേ ഇതര സംസ്ഥാനങ്ങളില്‍നിന്നു വരുന്ന വിദ്യാര്‍ഥികള്‍ ബിസിനസ്, മെഡിക്കല്‍, കോടതി, വസ്തു റജിസ്‌ട്രേഷന്‍ ആവശ്യങ്ങള്‍ക്കു വരുന്നവര്‍ക്ക് ഒരാഴ്ചത്തെ താമസത്തിന് ക്വാറന്റീന്‍ ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. സംസ്ഥാനത്ത് എത്തുന്നവര്‍ എട്ടാം ദിവസം തിരിച്ചു പോകുന്നുവെന്ന് ജില്ലാ ഭരണകൂടം ഉറപ്പ് വരുത്തണമെന്നും നിര്‍ദേശത്തിലുണ്ട്.

ബാംഗ്ലൂർ മലയാളി വാർത്തയുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 9895990220 എന്ന നമ്പറിൽ മെസ്സേജ് ചെയ്യാം  

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group