Home covid19 ആശുപത്രികൾ നിറയുന്നു:ആശുപത്രികളിൽ കോവിഡ് ചികിത്സ നിരക്കുകൾ നിയന്ത്രിച്ചു കൊണ്ട് സർക്കാർ ഉത്തരവ്

ആശുപത്രികൾ നിറയുന്നു:ആശുപത്രികളിൽ കോവിഡ് ചികിത്സ നിരക്കുകൾ നിയന്ത്രിച്ചു കൊണ്ട് സർക്കാർ ഉത്തരവ്

by admin

ബെംഗളുരു : കോവിഡ്പ്രതിസന്ധി കർണാടകയെ അക്ഷരാർത്ഥത്തിൽ നടുക്കിയിരിക്കുകയാണ് . ദിവസങ്ങളായി റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണം വളരെ കൂടുതലാവുകയും മരണ സംഖ്യ കൂടുകയും ചെയ്ത സാഹചര്യത്തിൽ സംസ്ഥാനത്തെ തിരഞ്ഞെടുത്ത 518 സ്വകാര്യ ആശുപത്രികളേയും മെഡിക്കൽ കോളേജുകളിലും കോവിഡ് ചികിത്സക്കുള്ള നിരക്ക് സർക്കാർ പുറത്തു വിട്ടു .

സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 3563 ആണ്. ഇതിൽ 120 പേർ തീവ്ര പരിചരണ വിഭാഗത്തിൽ ആണ്.

ബാംഗ്ലൂർ മലയാളി വാർത്തയുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 9895990220 എന്ന നമ്പറിൽ മെസ്സേജ് ചെയ്യാം        

സർക്കാർ നിശ്ചയിച്ച ചികിത്സ മാനദണ്ഡങ്ങൾ അനുസരിച്ചുള്ള ചികിത്സ തന്നെയായിരിക്കും സ്വകാര്യ ആശുപത്രികളിലും ലഭ്യമാവുക . ഈ ആശുപത്രികളിൽ 50% ബെഡുകൾ സർക്കാർ ആശുപത്രികളിൽ നിന്നും പറഞ്ഞയക്കുന്ന രോഗികൾക്ക് വേണ്ടി സംവരണം ഏർപ്പെടുത്തണം എന്ന് നിർദ്ദേശിച്ചിട്ടുണ്ട്. ബാക്കിയുള്ള ബെഡുകൾ സ്വകാര്യമായി കോവിഡ് ചികിത്സ തേടുന്ന രോഗികൾക്കുള്ളതാണ്

ബംഗളുരുവിൽ സമ്പൂർണ ലോക്കഡൗണിനു സാധ്യത :സൂചന നൽകി ആരോഗ്യ മന്ത്രി ശ്രീരാമുലു

ആരോഗ്യ വകുപ്പ് അധികൃതർ റഫർ ചെയ്യുന്ന കേസുകൾക്ക് ( എബിഎആർകെ സ്കീം) പ്രത്യേക തുകയും ആശുപത്രികളിൽ,നേരിട്ട് ചികിത്സ തേടുന്നവർക്ക് മറ്റൊരു തുകയുമാണ് നിശ്ചയിച്ചിരിക്കുന്നത്. സർക്കാർ ആശുപത്രികളിൽ നിന്നും വരുന്നവർക്ക് ജനറൽ വാർഡിന് 5200 രൂപയും മറ്റ് രോഗികൾക്ക് 10,000 രൂപയുമാണ് തുക ഈടാക്കുന്നത്.

സർക്കാരിന്റെ അറിയിപ്പ് വായിക്കാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക : Covid Treatment Notification

കർണാടകയിൽ ഇന്ന് 322 പേർക്ക് കോവിഡ് , 107 പേരും ബംഗളുരുവിൽ നിന്നുള്ളവർ :8 പേർ ഇന്ന് മരണപ്പെട്ടു

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group