Home Featured കൊച്ചി- ബംഗളൂരു വിമാനത്തില്‍ ബോംബ് ഭീഷണി

കൊച്ചി- ബംഗളൂരു വിമാനത്തില്‍ ബോംബ് ഭീഷണി

by admin

നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ നിന്നു പുറപ്പെടേണ്ട കൊച്ചി- ബംഗളൂരു വിമാനത്തില്‍ ബോംബ് ഭീഷണി. രാത്രിയില്‍ ബംഗളൂരുവിലേക്ക് പുറപ്പെടുന്ന വിമാനത്തിനാണ് ബോംബ് ഭീഷണി വന്നത്.എക്സിലൂടെയാണ് ഭീഷണി സന്ദേശമെത്തിയത്. ഇതേ തുടർന്നു വിമാനത്തില്‍ പരിശോധന വർധിപ്പിച്ചു. ഈ വിമാനത്തില്‍ പോകേണ്ട യാത്രക്കാരെ ദേഹ പരിശോധനയ്ക്ക് വിധേയരാക്കി. വിമാനത്തിനകത്തും പരിശോധന ശക്തമാക്കിയിട്ടുണ്ട്.

രാജ്യത്ത് വിവിധയിടങ്ങളില്‍ കഴിഞ്ഞ കുറച്ചു ദിവസമായി തുടർച്ചയായി വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി ഉയരുന്നുണ്ട്. വിഷയത്തെ അതീവ ഗൗരവത്തോടെയാണ് വ്യോമയാന മന്ത്രാലയം കാണുന്നത്.അതിനിടെ വിമാന കമ്ബനികളുടെ സിഇഒമാരുമായി ഡല്‍ഹിയില്‍ യോഗം പുരോഗമിക്കുകയാണ്. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷനാണ് യോഗം വിളിച്ചത്.

വിവാഹത്തിന് ലഭിച്ച സ്വര്‍ണം ഭാര്യയുടെ സമ്മതമില്ലാതെ പണയം വെച്ചു ; ഭര്‍ത്താവിന് ആറ് മാസം തടവും പിഴയും

വിവാഹസമ്മാനമായി ലഭിച്ച സ്വർണം ഭാര്യയുടെ സമ്മതമില്ലാതെ പണയം വെച്ചയാള്‍ക്ക് വിചാരണ കോടതി വിധിച്ച ശിക്ഷ ശരിവെച്ച്‌ ഹൈകോടതി.ആറ് മാസം തടവും അഞ്ച് ലക്ഷം രൂപ പിഴയുമാണ് വിചാരണ കോടതി ശിക്ഷ വിധിച്ചത്. ഇതിനെതിരെ കാസർകോട് സ്വദേശി നല്‍കിയ പുനഃപരിശോധനാ ഹരജി തള്ളിയാണ് ജസ്റ്റിസ് എ. ബദറുദ്ദീന്‍റെ ഉത്തരവ്.2009ലായിരുന്നു ഹ‌രജിക്കാരന്റെ വിവാഹം. ഭർതൃമാതാവ് സമ്മാനമായി സ്വർണം നല്‍കിയപ്പോള്‍ അത് ബാങ്ക് ലോക്കറില്‍ വെക്കണമെന്ന് വ്യവസ്ഥ ചെയ്തിരുന്നു. എന്നാല്‍ ഹരജിക്കാരൻ ഇത് സ്വകാര്യ ധനകാര്യസ്ഥാപനത്തില്‍ പണയപ്പെടുത്തുകയായിരുന്നു.

ഇത് മനസ്സിലാക്കിയ ഭാര്യ പൊലീസില്‍ പരാതി നല്‍കി. വിവാഹ ബന്ധത്തില്‍ വിള്ളല്‍ വീഴുകയും ചെയ്തു.ക്രിമിനല്‍ വിശ്വാസവഞ്ചന, വ്യാജരേഖ ചമക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരുന്നത്. ഇതില്‍ വിശ്വാസവഞ്ചനാ കുറ്റം നിലനില്‍ക്കുമെന്ന മജിസ്ട്രേട്ട് കോടതിയുടെയും സെഷൻസ് കോടതിയുടെയും കണ്ടെത്തല്‍ ഹൈകോടതി ശരിവെച്ചു. വിശ്വാസവഞ്ചനാ കുറ്റം നിലനില്‍ക്കുമെന്നും ഹൈകോടതി വ്യക്തമാക്കി. വിചാരണ കോടതിക്ക് തുടർനടപടികളുമായി മുന്നോട്ടുപോകാമെന്നും വിധിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group