Home Featured ബംഗളൂരുവില്‍ മലയാളി നഴ്സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

ബംഗളൂരുവില്‍ മലയാളി നഴ്സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

by admin

ബംഗളൂരുവില്‍ മലയാളി നഴ്സിങ് വിദ്യാർഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇടുക്കി കീരിത്തോട് കിഴക്കേപ്പാത്തിക്കല്‍ അനഘ ഹരി (20) ആണ് മരിച്ചത്.ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു എന്നാണ് ബന്ധുക്കളെ അറിയിച്ചത്.

ബംഗളൂരുവിലെ സ്വകാര്യ നഴ്സിങ് കോളജില്‍ ബിഎസ്‌സി നഴ്സിങ്ങിന് പഠിക്കുകയായിരുന്നു അനഘ. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ രണ്ട് മണിയോടെയാണ് മരിച്ച നിലയില്‍ കണ്ടെത്തുന്നത്. മൃതദേഹം ബംഗളൂരു വിക്ടോറിയ ഹോസ്പിറ്റലില്‍. വിവരമറിഞ്ഞു ബന്ധുക്കള്‍ അവിടേക്ക് തിരിച്ചിട്ടുണ്ട്. മാതാവ് രാധ. സഹോദരങ്ങള്‍: അനന്തു, അതുല്‍.

20 ലിറ്ററിന്റെ കുടിവെള്ളക്കുപ്പികള്‍ക്കും സൈക്കിളിനും ജി.എസ്.ടി നിരക്ക് കുറക്കും; ആഡംബര വാച്ചിനും ഷൂവിനും കുത്തനെ കൂട്ടും

20 ലിറ്റർ പാക്കേജ്ഡ് കുടിവെള്ള കുപ്പികള്‍ക്കും സൈക്കിളിനും നോട്ട്ബുക്കിനും ജി.എസ്.ടി കുറക്കാൻ നിർദേശം.അതേ സമയം ആഡംബര ഷൂ, വാച്ചുകള്‍, സൗന്ദര്യ വർധക വസ്തുക്കള്‍ എന്നിവയുടെ ജി.എസ്.ടി നിരക്ക് കുത്തനെ വർധിപ്പിക്കാനും നിർദേശമുണ്ട്. 20 ലിറ്ററിന്റെ വെള്ളക്കുപ്പികള്‍ക്കും സൈക്കിളിനും 18 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമായാണ് ജി.എസ്.ടി കുറക്കാൻ തീരുമാനിച്ചതെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്തു. 10,000 രൂപയില്‍ താഴെയുള്ള സൈക്കിളിന്റെ നികുതി നിരക്ക് 12 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമായാണ് കുറക്കുക.

എക്സർസൈസ് നോട്ട്ബുക്കുകളുടെ ജി.എസ്.ടി 12 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമായി കുറക്കാനാണ് നിർദേശം. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ജി.എസ്.ടി കൗണ്‍സിലിന്റെതായിരിക്കും.25000രൂപക്ക് മുകളിലുള്ള റിസ്റ്റ് വാച്ചുകളുടെയും 15000ത്തിലേറെ രൂപ വില വരുന്ന ഷൂവിന്റെയും ജി.എസ്.ടി 18ശതമാനത്തില്‍ നിന്ന് ഒറ്റയടിക്ക് 28 ശതമാനമായി വർധിപ്പിച്ചു. ജി.എസ്.ടി നിരക്ക് വർധിപ്പിച്ചതിലൂടെ 22,000 കോടി രൂപയുടെ അധികവരുമാനമാണ് ലക്ഷ്യമിടുന്നത്.

ബിഹാർ ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരിയുടെ നേതൃത്വത്തിലുള്ള ജി.എസ്.ടി നിരക്ക് ഏകീകരിക്കുന്നതിനുള്ള മന്ത്രിമാരുടെ സമിതിയാണ് നിർദേശങ്ങള്‍ മുന്നോട്ടുവെച്ചത്. യു.പി ധനമന്ത്രി സുരേഷ് കുമാർ ഖന്ന, രാജസ്ഥാൻ ആരോഗ്യ സേവന മന്ത്രി ഗജേന്ദ്ര സിങ്, കർണാടക റവന്യൂ മന്ത്രി കൃഷ്ണ ബൈരേ ഗൗഡ, കേരളത്തിലെ മന്ത്രി കെ.എൻ. ബാലഗോപാല്‍ എന്നിവരും സമിതിയിലുണ്ട്.യോഗത്തില്‍ നൂറിലേറെ ഇനങ്ങളുടെ നികുതി നിരക്കില്‍ മാറ്റം വരുത്തുന്നതിനെ കുറിച്ച്‌ ചർച്ച ചെയ്തിരുന്നു. മുതിർന്ന പൗരന്മാർ ഒഴികെയുള്ള വ്യക്തികള്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ കവറേജുള്ള ആരോഗ്യ ഇൻഷുറൻസിനായി അടക്കുന്ന പ്രീമിയങ്ങളുടെ ജി.എസ്.ടി ഒഴിവാക്കാൻ തീരുമാനിച്ചു.a

You may also like

error: Content is protected !!
Join Our WhatsApp Group