Home Featured തുമക്കൂരു ജില്ലയെ ബെംഗളൂരുവിന്റെ ഭാഗമാക്കണമെന്ന നിർദേശവുമായി ആഭ്യന്തരമന്ത്രി

തുമക്കൂരു ജില്ലയെ ബെംഗളൂരുവിന്റെ ഭാഗമാക്കണമെന്ന നിർദേശവുമായി ആഭ്യന്തരമന്ത്രി

by admin

ബെംഗളൂരു∙ തുമക്കൂരു ജില്ലയെ ബെംഗളൂരുവിന്റെ ഭാഗമാക്കണമെന്ന നിർദേശവുമായി ആഭ്യന്തരമന്ത്രി ജി.പരമേശ്വര. തലസ്ഥാനത്തിന്റെ ഭാഗമാകുന്നതു മേഖലയിൽ വികസനക്കുതിപ്പിന് ഇടയാക്കുമെന്നും ജില്ലയുടെ ചുമതലയുള്ള മന്ത്രി കൂടിയായ പരമേശ്വര പറഞ്ഞു. 20,000 ഏക്കറിലായി ഏഷ്യയിലെ ഏറ്റവും വലിയ വ്യവസായ ഹബ് ജില്ലയിൽ‌ നിർമിക്കുന്നതിന്റെ നടപടികൾ പുരോഗമിക്കുകയാണ്. ഒട്ടേറെ വൻകിട കമ്പനികൾ ഹബ്ബിന്റെ ഭാഗമാകും. ഇതുവരെ 150 കമ്പനികൾ ഇതിനുള്ള സന്നദ്ധ അറിയിച്ചിട്ടുണ്ട്.

ജാപ്പനീസ് ടൗൺഷിപ്പും ഇവിടെ സ്ഥാപിക്കും. എച്ച്എഎൽ ഹെലികോപ്റ്റർ നിർമാണകേന്ദ്രവും ആരംഭിക്കും. മെട്രോ നിർമിക്കണമെന്ന ആവശ്യവും മുന്നോട്ടുവച്ചിട്ടുണ്ട്. ഇവ വരുന്നതോടെ തുമക്കൂരു സ്വാഭാവികമായി ബെംഗളൂരുവിന്റെ ഭാഗമാകുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തേ രാമനഗര ജില്ലയെ ബെംഗളൂരു സൗത്ത് എന്നു പുനർനാമകരണം ചെയ്യാനുള്ള നടപടികൾ സർക്കാർ ആരംഭിച്ചിരുന്നു.

രണ്ടാം വിമാനത്താവളംഎവിടെ? ബെംഗളൂരുവിലെ രണ്ടാം രാജ്യാന്തര വിമാനത്താവളം തുമക്കൂരുവിനു സമീപം ദൊബസ്പേട്ടിൽ സ്ഥാപിക്കുന്നതു സജീവ പരിഗണനയിലാണെന്നും മന്ത്രി വെളിപ്പെടുത്തി. ദൊബസ്പേട്ടിലും കുനിഗലിനും ഇടയിൽ വിമാനത്താവളം സ്ഥാപിക്കുന്നതാണ് അനുയോജ്യമെന്നാണ് കണ്ടെത്തൽ. എന്നാൽ സാങ്കേതിക പരിശോധനകൾക്കു ശേഷമാകും ഇതു സംബന്ധിച്ച അന്തിമ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവിലെ രണ്ടാം രാജ്യാന്തര വിമാനത്താവളം തുമക്കൂരുവിനു സമീപം ദൊബസ്പേട്ടിൽ സ്ഥാപിക്കുന്നതു സജീവ പരിഗണനയിലാണെന്നും മന്ത്രി വെളിപ്പെടുത്തി. ദൊബസ്പേട്ടിലും കുനിഗലിനും ഇടയിൽ വിമാനത്താവളം സ്ഥാപിക്കുന്നതാണ് അനുയോജ്യമെന്നാണ് കണ്ടെത്തൽ. എന്നാൽ സാങ്കേതിക പരിശോധനകൾക്കു ശേഷമാകും ഇതു സംബന്ധിച്ച അന്തിമ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ജൂണിലാണു കെംപെഗൗഡ വിമാനത്താവളത്തിലെ തിരക്ക് കുറയ്ക്കാൻ രണ്ടാമതൊരു വിമാനത്താവളം നിർമിക്കാൻ സർക്കാർ തീരുമാനിച്ചത്. പ്രതിവർഷം 10 കോടി യാത്രക്കാരെ പ്രതീക്ഷിക്കുന്ന വിമാനത്താവളത്തിന് 5000 ഏക്കർ ഭൂമി ആവശ്യമായി വരും.

രുചിക്കായി ഹാര്‍പിക് കലര്‍ത്തി, കാലുകൊണ്ട് മാവ് കുഴച്ചു, ഗോള്‍ഗപ്പ വില്‍പനക്കാര്‍ അറസ്റ്റില്‍

സുരക്ഷ ഉറപ്പാക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഉണ്ടെങ്കിലും രാജ്യത്തിൻറെ മിക്ക ഭാഗങ്ങളിലും ഭക്ഷ്യസുരക്ഷ വലിയ ആശങ്കയായി മാറിയിരിക്കുകയാണ്.ഓരോ ദിവസവും റസ്റ്റോറന്റുകളില്‍ നിന്നും മറ്റും ഭക്ഷണം കഴിച്ച്‌ ഭക്ഷ്യവിഷബാധയേറ്റതുമായി ബന്ധപ്പെട്ട നിരവധി സംഭവങ്ങള്‍ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. റസ്റ്റോറന്റുകള്‍ മാത്രമല്ല പല തെരുവ് ഭക്ഷണ കച്ചവടക്കാരുടെയും ശുചിത്വ നിലവാരം ആശങ്ക ഉയർത്തുന്നതാണ്.അടുത്തിടെ, അതുപോലെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു.

മാവില്‍ ഹാർപിക് കലർത്തി അത് കാലുകൊണ്ട് ചവിട്ടി കുഴക്കുന്ന രണ്ട് ഗോള്‍ഗപ്പ വില്‍പ്പനക്കാരുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയെ രോഷം കൊള്ളിച്ചത്. ഇവർക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചതായാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോർട്ടുകള്‍ പറയുന്നത്.ജാർഖണ്ഡിലെ ഗർവാ മേഖലയില്‍ നിന്നുള്ളതായിരുന്നു ആശങ്കപ്പെടുത്തുന്ന ഈ വീഡിയോ. രണ്ട് പേർ നഗ്നമായ കാലുകൊണ്ട് ഗോള്‍ഗപ്പയ്ക്ക് മാവ് കുഴക്കുന്നത് വീഡിയോയില്‍ കാണാം. തയ്യാറാക്കിയ ഗോള്‍ഗപ്പയുടെ നിരവധി പാക്കറ്റുകള്‍ സമീപത്ത് കിടക്കുന്നതും കാണാം.

വീഡിയോ ക്ലിപ്പ് എക്സില്‍ (ട്വിറ്റർ) ഷെയർ ചെയ്യപ്പെട്ടതോടെയാണ് ആരോഗ്യ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി പ്രവർത്തിച്ചതിന് ഇവർക്കെതിരെ കേസ് എടുത്തത്.ഇരുവരെയും അറസ്റ്റ് ചെയ്തതായാണ് റിപ്പോർട്ടുകള്‍ പറയുന്നത്. അറസ്റ്റിലായ രണ്ടു പ്രതികളും ഉത്തർപ്രദേശില്‍ നിന്നുള്ളവരാണ് എന്നാണ് പൊലീസ് പറയുന്നത്. ഝാൻസി ജില്ലയിലെ സോമ ഗ്രാമത്തില്‍ നിന്നുള്ള അരവിന്ദ് യാദവ് (35), ജലൗണ്‍ ജില്ലയിലെ നൂർപൂർ ഗ്രാമത്തില്‍ നിന്നുള്ള സതീഷ് കുമാർ ശ്രീവാസ്തവ (30) എന്നിവരാണ് അറസ്റ്റിലായത്. അടിക്കടി ഗോള്‍ഗപ്പ കഴിക്കുന്നവർ സൂക്ഷിക്കണമെന്ന മുന്നറിയിപ്പോയായിരുന്നു ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.

അറസ്റ്റിലായ പ്രതികള്‍ വൃത്തിഹീനമായ അന്തരീക്ഷത്തില്‍ മാവ് കുഴച്ചതിന് പുറമേ അതില്‍ രുചിക്കായി ഹാനികരമായ വസ്തുക്കള്‍ ഉപയോഗിച്ചതായും പൊലീസിനോട് സമ്മതിച്ചു. പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്‌ പൊലീസ് അന്വേഷണത്തില്‍ പ്രതികള്‍ ഗോള്‍ഗപ്പയില്‍ യൂറിയയും ഹാർപിക്കും (ടോയ്‌ലറ്റ് ക്ലീനർ) ചേർത്തതായി സമ്മതിച്ചു. സംഭവത്തെ തുടർന്ന് ഇവരുടെ കടയും പൊലീസ് അടപ്പിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group