Home തിരഞ്ഞെടുത്ത വാർത്തകൾ 3 ലക്ഷം ശമ്പളം വാങ്ങുന്ന സര്‍ക്കാര്‍ ഡോക്ടര്‍ക്ക് ഒരു സ്വകാര്യ ആശുപത്രിയില്‍ നിന്നും മാസം 7 ലക്ഷം പോക്കറ്റില്‍; ഡോ. ശിവപ്രസാദിനെതിരെ വിജിലൻസ് കേസെടുത്തു

3 ലക്ഷം ശമ്പളം വാങ്ങുന്ന സര്‍ക്കാര്‍ ഡോക്ടര്‍ക്ക് ഒരു സ്വകാര്യ ആശുപത്രിയില്‍ നിന്നും മാസം 7 ലക്ഷം പോക്കറ്റില്‍; ഡോ. ശിവപ്രസാദിനെതിരെ വിജിലൻസ് കേസെടുത്തു

by ടാർസ്യുസ്

മാനന്തവാടി: സർക്കാർ ശമ്പളം പറ്റിക്കൊണ്ട് സ്വകാര്യ ആശുപത്രികളില്‍ സർവീസ് നടത്തിയ ഡോക്ടർ ശിവപ്രസാദിനെതിരെ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തു.മാനന്തവാടി മെഡിക്കല്‍ കോളേജിലെ അസോസിയേറ്റ് പ്രൊഫസറും കാർഡിയോ വാസ്കുലാർ സർജനുമായ ഡോക്ടർ ശിവപ്രസാദിനെതിരെയാണ് കോഴിക്കോട് വിജിലൻസ് യൂണിറ്റ് കേസ് എടുത്തത്. സർക്കാർ ശമ്പളം പറ്റിക്കൊണ്ട് ഇയാള്‍ സ്വകാര്യ ആശുപത്രികളില്‍ സർവീസ് നടത്തുന്നതായി നേരത്തെ വിജിലൻസ് കണ്ടെത്തിയിരുന്നു. സർക്കാർ മെഡിക്കല്‍ കോളേജില്‍ നിന്ന് മാസം മൂന്ന് ലക്ഷം രൂപയോളം ശമ്പളം പറ്റുന്ന ശിവപ്രസാദ്, കോട്ടക്കല്‍ ആസ്റ്റർ മിംസ് സ്വകാര്യ ആശുപത്രിയില്‍ സ്വകാര്യ പ്രാക്ടീസ് നടത്തി വരികയായിരുന്നു.സംഭവം വിവാദമാവുകയും ഡോ. ശിവപ്രസാദിനെതിരെ ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തുകയും ചെയ്തതോടെ വിജിലൻസ് അന്വേഷണം ആരംഭിച്ചിരുന്നു. കോട്ടക്കല്‍ ആസ്റ്റർ മിംസ് ആശുപത്രിയില്‍ നിന്ന് മാത്രം മാസം ഏഴ് ലക്ഷത്തോളം രൂപയാണ് ഇദ്ദേഹം പ്രതിഫലമായി വാങ്ങിയിരുന്നതെന്നും വിജിലൻസ് കണ്ടെത്തിയിരുന്നു. സംസ്ഥാനത്തെ സർക്കാർ ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസിനെതിരെ വിജിലൻസ് നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഡോ. ശിവപ്രലാദ് കുടുങ്ങിയത്. നിലവില്‍ വിവിധ സ്വകാര്യ ആശുപത്രികളിലായി നിയമവിരുദ്ധമായി പ്രാക്ടീസ് നടത്തിവരുന്ന ഇരുനൂറോളം സർക്കാർ ഡോക്ടർമാർ വിജിലൻസിന്റെ കടുത്ത നിരീക്ഷണത്തിലാണ്

You may also like

error: Content is protected !!
Join Our WhatsApp Group