Home Featured ഡിജിറ്റൽ അറസ്റ്റി’ലൂടെ 1.35 കോടി തട്ടി; കർണാടക സ്വദേശി അറസ്റ്റിൽ

ഡിജിറ്റൽ അറസ്റ്റി’ലൂടെ 1.35 കോടി തട്ടി; കർണാടക സ്വദേശി അറസ്റ്റിൽ

by admin

ഡി​ജി​റ്റ​ൽ അ​റ​സ്റ്റി’​ലൂ​ടെ പാ​ല​ക്കാ​ട് സ്വ​ദേ​ശി​യാ​യ റി​ട്ട. ഗ​വ. ഉ​ദ്യോ​ഗ​സ്ഥ​നി​ൽ​നി​ന്ന് 1.35 കോ​ടി ത​ട്ടി​യ കേ​സി​ൽ ക​ർ​ണാ​ട​ക സ്വ​ദേ​ശി അ​റ​സ്റ്റി​ൽ. ബീ​ദ​ർ സ്വ​ദേ​ശി സ​ച്ചി​ൻ (29) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മും​ബൈ പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ കേ​സി​ൽ പാ​ല​ക്കാ​ട് സ്വ​ദേ​ശി​യു​ടെ മൊ​ബൈ​ൽ ന​മ്പ​ർ, ആ​ധാ​ർ​കാ​ർ​ഡ് തു​ട​ങ്ങി​യ​വ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് വി​ശ്വ​സി​പ്പി​ച്ചാ​യി​രു​ന്നു ത​ട്ടി​പ്പ്.പൊ​ലീ​സ് വേ​ഷം ധ​രി​ച്ച് വി​ഡി​യോ കാ​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട് മും​ബൈ പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ആ​ണെ​ന്നും ഡി​ജി​റ്റ​ൽ അ​റ​സ്റ്റ് ചെ​യ്തി​രി​ക്കു​ക​യാ​ണെ​ന്നും പ​റ​ഞ്ഞ് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

ത​ട്ടി​യെ​ടു​ത്ത പ​ണ​ത്തി​ൽ 55 ല​ക്ഷം രൂ​പ കൈ​മാ​റി​യ വ്യാ​ജ വ്യാ​പാ​ര​സ്ഥാ​പ​ന​ത്തി​ന്റെ പേ​രി​ലു​ണ്ടാ​ക്കി​യ ബാ​ങ്ക് അ​ക്കൗ​ണ്ട് കൈ​കാ​ര്യം​ചെ​യ്ത​യാ​ളാ​ണ് സ​ച്ചി​ൻ. മൊ​ബൈ​ൽ ന​മ്പ​റു​ക​ളും മ​റ്റും കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ക​ർ​ണാ​ട​ക-​തെ​ല​ങ്കാ​ന അ​തി​ർ​ത്തി ഗ്രാ​മ​ത്തി​ൽ നി​ന്നാ​ണ് പാ​ല​ക്കാ​ട് സൈ​ബ​ർ ക്രൈം ​പൊ​ലീ​സ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. പ്ര​തി​യു​ടെ ഒ​രു അ​ക്കൗ​ണ്ടി​ലൂ​ടെ മാ​ത്രം നാ​ല​ര​ക്കോ​ടി​യി​ലേ​റെ രൂ​പ വ​ന്നു പോ​യ​താ​യി പ്രാ​ഥ​മി​ക​മാ​യി അ​റി​യാ​നാ​യ​താ​യി പൊ​ലീ​സ് അ​റി​യി​ച്ചു. ബാ​ക്കി വ്യാ​ജ ബാ​ങ്ക് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ക​യാ​ണ്.

ജി​ല്ല ക്രൈം​ബ്രാ​ഞ്ച് ഡി​വൈ.​എ​സ്.​പി പ്ര​സാ​ദി​ന്റെ മേ​ൽ​നോ​ട്ട​ത്തി​ൽ പാ​ല​ക്കാ​ട് സൈ​ബ​ർ ക്രൈം ​പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എ.​എ​സ്. സ​രി​ൻ, എ​സ്.​ഐ​മാ​രാ​യ ജെ. ​ജ​മേ​ഷ്, വി. ​രാ​ജേ​ഷ്, എ.​എ​സ്.​ഐ എം. ​മ​നേ​ഷ്, സി.​പി.​ഒ പി.​വി. പ്രേം​കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ പ്ര​ത്യേ​ക സൈ​ബ​ർ അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

You may also like

error: Content is protected !!
Join Our WhatsApp Group