Home covid19 മുഖ്യമന്ത്രി യെഡിയൂരപ്പയ്ക്ക് പിന്നാലെ മകള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു

മുഖ്യമന്ത്രി യെഡിയൂരപ്പയ്ക്ക് പിന്നാലെ മകള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു

by admin

കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെഡിയൂരപ്പയുടെ മകള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. യെഡിയൂരപ്പയുടെ രണ്ടാമത്തെ മകള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആദ്യം കൊവിഡ് സ്ഥിരീകരിച്ചത് യെഡിയൂരപ്പയ്ക്കായിരുന്നു. ഇന്നലെ 11.29 നായിരുന്നു മുഖ്യമന്ത്രിക്ക് രോഗം സ്ഥിരീകരിച്ചത്.

ബെംഗളൂരു മണിപ്പാല്‍ ആശുപത്രിയിലേക്കാണ് ഇവരെ മാറ്റിയത്. എനിക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഞാന്‍ സുഖമായിരിക്കുന്നു. എങ്കിലും, ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം, മുന്‍കരുതലിന്റെ ഭാഗമായി എന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയാണ്. അടുത്തിടെ എന്നോട് സമ്ബര്‍ക്കം പുലര്‍ത്തിയവരോട് നിരീക്ഷിക്കാനും സ്വയം ക്വാറന്റൈനില്‍ പോകാനും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇന്ന് കർണാടകയിൽ 4752 പേർക്ക് കോവിഡ്, മരണം 98 ;ബംഗളുരുവിൽ 1497 രോഗികളും 27 മരണവും ;രോഗമുക്തി 4776 പേർക്ക്

തിങ്കളാഴ്ച സര്‍ക്കാരിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി യെഡിയൂരപ്പ കൂടിക്കാഴ്ച നടത്തേണ്ടതായിരുന്നു. ശനി, ഞായര്‍ ദിവസങ്ങളില്‍ ഔദ്യോഗിക ഇടപെടലുകളൊന്നും ഇല്ലായിരുന്നെങ്കിലും, മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ഡോ. കെ. കസ്തൂരിരങ്കന്‍, ഡി.സി.എം അശ്വത് നാരായണന്‍, ബി.ജെ.പി ജനറല്‍ സെക്രട്ടറി എന്‍ രവികുമാര്‍ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.

ജെഎസ്എസ് ഹോസ്പിറ്റൽ മൈസൂർ ,ജീവൻ രക്ഷ ഹോസ്പിറ്റൽ ബൽഗാവി കോവിഡ് വാക്‌സിൻ മനുഷ്യരിൽ പരീക്ഷിക്കുന്നതിനു കർണാടകയിൽ നിന്നും രണ്ടു ആശുപത്രികൾ തിരഞ്ഞെടുത്തു

കർണാടക മുഖ്യ മന്ത്രി ബി എസ് യെദ്യുരപ്പയ്കും കൃഷിമന്ത്രി ബി സി പട്ടേലിനും യു ടി ഖാദർ എം എൽ എ യ്കും കോവിഡ് സ്ഥിതീകരിച്ചു

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group