Home Featured ബെംഗളൂരു-ആലപ്പുഴ റൂട്ടില്‍ സര്‍വീസുമായി ജര്‍മ്മന്‍ ബസ് കമ്പനി

ബെംഗളൂരു-ആലപ്പുഴ റൂട്ടില്‍ സര്‍വീസുമായി ജര്‍മ്മന്‍ ബസ് കമ്പനി

by admin

ബെംഗളൂരു: ജർമനിയിലെ ഇന്റർസിറ്റി ബസ് സർവീസ് ദാതാക്കളായ ഫ്ലിക്സ് ബസ് ബെംഗളൂരുവിൽനിന്ന് ആലുപ്പുഴയിലേക്ക് സർവീസ് ആരംഭിച്ചു. രാത്രി 8.35-ന് ബെംഗളൂരുവിൽനിന്ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 10.5-ന് ആലപ്പുഴയിലെത്തും. തിരിച്ച് ആലപ്പുഴയിൽനിന്ന് രാത്രി 7.30-ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 9.25-ന് ബെംഗളൂരുവിലെത്തും.
കൃഷ്ണഗിരി, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, തൃശ്ശൂർ, കൊച്ചി എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്. ഫ്ലിക്‌സ് ബസ് വെബ്സൈറ്റ് വഴി ബുക്ക് ചെയ്യുമ്പോൾ 1400 രൂപയാണ് നിരക്ക്.
ദക്ഷിണേന്ത്യയിൽ ചുവടുറപ്പിക്കുന്നതിൻ്റെ ഭാഗമായി ഗോവയിലേക്കും സർവീസ് ആരംഭിച്ചിട്ടുണ്ട്. ബെംഗളൂരുവിൽനിന്ന് ഗോവയിലേക്ക് 1600 രൂപയാണ് നിരക്ക്.

രാജ്യത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളായ ഗോവയെയും കേരളത്തെയും ബെംഗളൂരുവുമായി ബന്ധിപ്പിക്കുന്ന ബസ് സർവീസുകൾ ആരംഭിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ഫ്ലിക്സ്ബസ് ഇന്ത്യ എം.ഡി. സൂര്യ ഖുറാന പറഞ്ഞു. മിതമായ നിരക്കിൽ സുഖകരവും പ്രകൃതിസൗഹൃദവുമായ യാത്രാസൗകര്യങ്ങൾ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഗതാഗതരംഗത്ത് വിപണിസാന്നിധ്യം വികസിപ്പിക്കാനുള്ള കമ്പനിയുടെ തീരുമാനത്തിന്റെ ഭാഗമാണ് പുതിയ ബസ് സർവീസുകൾ.

You may also like

error: Content is protected !!
Join Our WhatsApp Group