ബംഗളൂരു: കർണാടകയിലെ ഭീദറിൽ ഇതരജാതിക്കാരിയായ പെൺകുട്ടിയെ പ്രണയിച്ച ദളിത് യുവാവിനെ തല്ലിക്കൊന്നു. കമലനഗറിലെ കോളെജിലെ ബിരുദ വിദ്യാർഥിയായ സുമിത്ത് (19) ആണ് കൊല്ലപ്പെട്ടത്.പെൺകുട്ടിയുടെ സഹോദരൻ രാഹുലിനെയും അച്ഛൻ കൃഷ്ണറാവുവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയും സുമിത്തുമായി ഏറെ കാലമായി അടുപ്പത്തിലായിരുന്നു.കഴിഞ്ഞ ദിവസം പെൺകുട്ടി മാത്രമുള്ള സമയത്ത് വീട്ടിലെത്തിയെന്നാരോപിച്ച് പ്രതികൾ സുമത്തിനെ ക്രൂരമായി മർദിക്കുകയും ആളൊഴിഞ്ഞ പ്രദേശത്ത് ഉപേക്ഷിക്കുകയുമായിരുന്നു.മണിക്കൂറുകളോളം നീണ്ട തെരച്ചിലിനൊടുവിൽ സുമിത്തിനെ കണ്ടെത്തിയ നാട്ടുകാർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
വ്യാജ ബോംബ് ഭീഷണി പരീക്ഷ ഒഴിവാക്കാന്‍; സന്ദേശം അയച്ചത് ആറ് തവണ; ഡല്‍ഹിയില്‍ പ്ലസ്ടു വിദ്യാര്‍ഥി കസ്റ്റഡിയില്‍
ഡല്‍ഹിയില്‍ നിരവധി സ്കൂളുകളില്‍ വ്യാജ ബോംബ് ഭീഷണി ഉയര്‍ത്തിയ പ്ലസ് ടു വിദ്യാര്‍ഥി കസ്റ്റഡിയില്‍.തന്റെ സ്കൂളിലെ പരീക്ഷ ഒഴിവാക്കാനായിരുന്നു വിദ്യാര്‍ഥിയുടെ വ്യാജ ബോംബ് സന്ദേശങ്ങളെന്ന് പൊലീസ് അന്വേഷണംത്തില് കണ്ടെത്തി. പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് പോലീസ് കസ്റ്റഡിയിലുള്ളത്. 6 തവണയാണ് പല സ്കൂളുകള്‍ക്കായി വിദ്യാര്‍ഥി വ്യാജ ബോംബ് സന്ദേശം അയച്ചത്. ഓരോ തവണയും സംശയം തോന്നാതിരിക്കാന്‍, ഒന്നിലധികം സ്കൂളുകള്‍ക്ക് ഇമെയിലുകള്‍ അയക്കുകയായിരുന്നു. ഒരിക്കല്‍ 23 സ്കൂളുകളിലേക്ക് ഒരു മെയില്‍ അയച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥി സ്കൂളില്‍ പരീക്ഷ എഴുതാന്‍ ആഗ്രഹിച്ചിരുന്നില്ല. ബോംബ് ഭീഷണി കാരണം പരീക്ഷകള്‍ റദ്ദാക്കിയതായും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബോംബ് സ്ക്വാഡുകള്‍ സ്കൂളുകളിലേക്ക് എത്തുന്നതും വിദ്യാര്‍ഥികളെ തിരികെ വീട്ടിലേക്ക് അയക്കുന്നതും പതിവായിരുന്നു. ക്രമസമാധാന പ്രശ്നത്തില്‍ ബിജെപി ഭരിക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ മുഖ്യമന്ത്രി അതിഷി ആഞ്ഞടിച്ചതോടെ ബോംബ് ഭീഷണി രാഷ്ട്രീയ സംഘര്‍ഷത്തിനും കാരണമായിരുന്നു.